20) You Are The Apple Of My Eye (2011) Taiwanese Movie Review

Movie - You Are The Apple Of My Eye
Language - Taiwanese
Genre - Rom Com
Year - 2011

◆ Rom Com Feel Good ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി ഒരു കിടിലൻ തായ്‌വാനീസ് ചിത്രം.

◆ വർഷം 1994 ko Ching- teng  എന്ന നായക കഥാപാത്രത്തിന്റെ നറേഷനിലൂടെയാണ് കഥ പറഞ്ഞു പോകുന്നത്. അവന്റെ പഴയ സ്കൂൾ കാലഘട്ടം.  Ko Ching Teng ക്ലാസ്സിലെ ഏറ്റവും വലിയ ഉഴപ്പൻ ആണ്. സ്കൂളിൽ അവന് ഒരു  ഗ്യാങ് ഉണ്ട്..ആദ്യം തന്നെ അവരെയൊക്കെ നറേഷനിലൂടെ തന്നെ പ്രേക്ഷകർക്ക് introduce ചെയ്തു തരുന്നു.

◆ Shen Chia- yi,  ക്ലാസ്സിലെ ഏറ്റവും സുന്ദരിയും അതുപോലെതന്നെ പഠിപ്പിസ്റ്റും ആയ പെൺകുട്ടിയാണ്. അവളുടെ പുറകെ നടക്കാൻ ഒത്തിരി പേരുണ്ട്. സ്കൂളിലെ തമാശ രംഗങ്ങൾ സൗഹൃദങ്ങൾ എല്ലാം പറഞ്ഞു കഥ അങ്ങനെ മുന്നോട്ട് പോകുന്നു

◆ Shen Chia yi , Ko ching Teng  തമ്മിൽ മിണ്ടുന്നത് തന്നെ അപൂർവ്വമായിരുന്നു. അവർ തമ്മിൽ സൗഹൃദം യഥാർത്ഥ തുടങ്ങുന്ന നിമിഷം, ശേഷം മാറുന്ന കഥയുടെ ഒഴുക്ക് കണ്ടു മനസിലാക്കുക

◆ നമ്മൾ കുറെ തവണ കണ്ടിട്ടുള്ള രീതിയിൽ തന്നെയാണ് ഇവിടെയും കഥ പറച്ചിൽ.അതും നല്ല രസകരമായി ഒട്ടും ബോറടിപ്പിക്കാതെ, കൂടാതെ മികച്ച ഒരു ക്ലൈമാക്സുകൂടി ചിത്രം സമ്മാനിക്കുന്നു. കുറച്ച് adult കോമഡി ഒക്കെ ഉണ്ട്. പക്ഷെ അതൊന്നും സിനിമയുടെ ആസ്വാദനത്തിനു ഭീഷണിയാകുന്നില്ല.

◆ ചിത്രത്തിന്റെ സംവിധായകൻ Gideen Go ന്റെ തന്നെ ഒരു ആത്മകഥയെ base ചെയ്താണ് സിനിമയെന്ന് അവസാനം പറയുന്നുണ്ട്..അപ്പോൾ ഒരു  യഥാർത്ഥ സംഭവത്തിന്റെ ചലച്ചിത്രവിഷ്കാരം.
 കാണാത്തവർ കണ്ടു നോക്കുക. 2 മണിക്കൂർ പുഞ്ചിരിയോടെ തന്നെ കണ്ടു തീർക്കാവുന്ന നല്ല ഒരു സിനിമ😊


© Navaneeth Pisharody
Movie Link Available On Telegram Channel- INIZIO MOVIE MEDIA

Comments

Popular posts from this blog

11)Deranged (2012) Korean Movie Review

48) ATM Er Rak Error(2012) Thai Movie Review

158) WHY (2018) Korean Mini WEB Drama