17) Tunnel K Drama (2017) Review


K Drama / korean Series
Name - Tunnel
Genre - Investigation Thriller
Year - 2017

ആദ്യം തന്നെ പറയാനുള്ളത് Tunnel എന്ന സെയിം പേരിൽ വെവ്വേറെ സിനിമയും ഉണ്ട് സീരീസും ഉണ്ട്..🙌🏻
കണ്ട ഒരു കിടിലോല്സകി സീരീസ് കൂടി കാണാത്തവർക്കായി പരിചയപ്പെടുത്തുന്നു.. ഒരു ടൈം ട്രാവൽ  ഇൻവെസ്റ്റിഗേഷൻ സീരീസ്. കൊറിയൻ സീരീസുകളെയൊക്കെ എത്ര വാഴ്ത്തിയാലും മതിയാകില്ല അത്ര മികച്ച അവതരണമാണ് ഓരോ സീരീസും. എനിക്ക് തോന്നുന്നു ഒരു വർഷം സിനിമയേക്കാൾ കൂടുതൽ സീരീസുകൾ അവിടെ ഇറങ്ങുന്നുണ്ട്.. സിഗ്നൽ എന്ന സീരീസ് തന്നെ ആ Experience പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.  അതിന്റെ ഏകദേശം അടുത്ത് എത്തുന്ന ഒരു സീരീസ് തന്നെയാണ് tunnel. വളരെ ത്രില്ലിംഗ്  ആയ 16 എപിസോഡുകൾ. ഒരു സീരിയൽ കില്ലേറെ തേടിയുള്ള Journey.

വർഷം 1986 park Gwang Ho നഗരത്തിലെ ഒരു ഡിക്ടറ്റീവ് ആണ്.  ഫസ്റ്റ് എപ്പിസോഡ് തുടക്കം Memories Of Murder എന്ന ചിത്രത്തെ ഓർമ്മിപ്പിക്കും വിധം ആയിരുന്നു. ഒരു Murder അരങ്ങേറുന്നു.  ബോഡി recover ചെയുന്നു. 20 വയസ്സായ ഒരു പെൺകുട്ടി. ഒരു എവിടൻസ് പോലും ബാക്കി വയ്ക്കാതെ വളരെ പെർഫെക്റ്റ് ആയിട്ടുള്ള  Murder.

 കൊലയാളിയെ കണ്ടെത്താൻ പാട് പെടുന്ന ഘട്ടത്തിൽ കുറച്ചു ദിവസങ്ങൾക്ക് ശേഷം വീണ്ടും അതെ പോലെ ഒരു ഒഴിഞ്ഞ സ്ഥലത്തു  18 നും 21 നും മദ്ധ്യേ ഉള്ള ഒരു പെണ്ണ് കുട്ടിയുടെ കൂടെ മൃദുദ്ദേഹം പോലീസിന് കിട്ടുന്നു.. ആദ്യത്തെ പോലെ തന്നെ ഒരു തെളിവും ബാക്കി വെക്കാതെ പെർഫെക്റ്റ് Murder. ഇങ്ങനെ വീണ്ടും കൊലപാതകങ്ങൾ അരങ്ങേറുന്നു. ഇപ്പോൾ 5 പേരായി ഇങ്ങനെ മരണമടയുന്നു... കൊലയാളിയെ പറ്റി ഒരു തുമ്പു പോലും ആര്ക്കും ലഭിക്കുന്നില്ല. ആ സമയത്താണ് ഒരു കാര്യം നമ്മുടെ നായകൻ park Gwang Ho യുടെ ശ്രദ്ധയിൽ പെടുന്നത് മരിച്ചവരുടെ എല്ലാം കാലിന്റെ ഉപ്പുറ്റിയുടെ മുകളിൽ ഓരോ ഡോട്ടുകൾ ഉണ്ട്.. പോസ്റ്റ് മോർട്ടം സമയത്തു കാക്ക പുള്ളിയാണെന്ന് വിചാരിച്ചു ഡോക്ടർ പോലും ശ്രദ്ധിക്കാതെ പോയി തെളിവ്. ആദ്യത്തെ ബോഡിയുടെ കാലിൽ ഒരു ഡോട്ട് ആണെങ്കിൽ അടുത്ത് രണ്ട് അങ്ങനെ ക്രമത്തിൽ.. പക്ഷെ അഞ്ചാമത്തെ ബോഡിയുടെ കാലിൽ 6 ഡോട്ടുകൾ ഉണ്ട്... അതെ അഞ്ചാമത് എന്ന് വിചാരിച്ചു Recover ചെയ്ത ബോഡി ആറാമത്തെ ആണ്. അപ്പോൾ അഞ്ചാമത്തെ ബോഡി എവിടെ??


മേലധികാരികളുടെയും media യുടെയും പ്രഷർ താങ്ങാൻ കഴിയാതെ park Gwong ho രണ്ടും കൽപ്പിച്ചു തന്റെ ഇന്ടയുഷ്യനെ വിശ്വസിച്ച് അഞ്ചാമത്തെ ബോഡി തേടി ഒരു Tunnel ന്റെ മുന്നിൽ എത്തി.അപ്പോൾ അതാ താൻ അന്വേഷിക്കുന്ന കൊലയാളി ആ Tunnel ൽ അടുത്ത കൊലപാതക ശ്രമം നടത്തുന്നു.. അവർ തമ്മിലുള്ള സങ്കട്ടനങ്ങൾക്കിടയിൽ park Gwong ho ക്ക് തലകടിയേറ്റ് ബോധം പോകുന്നു. കുറച്ചു കഴിഞ്ഞു കണ്ണ് തുറന്നു Tunnel ന്റെ പുറത്തു വന്നു നോക്കിയപ്പോൾ ആകെ ഒരു മാറ്റം.. കൂറ്റൻ കെട്ടിടങ്ങളും നല്ല റോഡുകളും ഒക്കെ ആയി നഗരം ആകെ മാറിയിരിക്കുന്നു അതെ അപ്പോൾ വര്ഷം 2016 ആയിരിക്കുന്നു..🙆🏻‍♂

 ഞെട്ടണ്ട.. ആദ്യം എനിക്കും അങ്ങിട്ട് വിശ്വസിക്കാൻ ആയില്ല. 30 വര്ഷം സമയത്തിൽ യാത്ര ചെയ്ത് അയാൾ വന്നിരിക്കുന്നു. പണ്ട് അദ്ദേഹം ഒരു കല്യണം ഒക്കെ കഴിച്ചിരുന്നു.. ഭാര്യയോട് ഇപ്പോ വരം എന്ന് പറഞ്ഞു പോയതാ. ഇപ്പൊ വർഷം 2016. ഇനി ആണ് യഥാർത്ഥ കഥ... അത് കണ്ടു തന്നെ അറിയുക. ഇത് വരെ പറഞ്ഞത് ഒന്നുമല്ല കിടിലം ട്വിസ്റ്റുകൾ ഇനി വരാൻ കടക്കുന്നതെ ഉള്ളു.. 🙌🏻

കാണാൻ വേണ്ടി ഉള്ള ഒരു ക്യൂരിയോസിറ്റിക്ക് വേണ്ടിയാണ് ഇത്രയും പറഞ്ഞത്. ആദ്യ നാല് എപ്പിസോഡ് കഴിഞ് അഞ്ചാമത്തേത് മുതൽ കഥ പോണ പോക്ക് ഒരു രക്ഷയും ഇല്ല..🙌🏻❤😍👌🏼🤩🤩. ചിലപ്പോ ഒറ്റ ഇരിപ്പിന് കണ്ടു തീർത്ത് കളയും. തീർച്ചയായും കാണുക കിളി പോണ സീരീസ്


© Navaneeth Pisharody
Telegram Link - INIZIO MOVIE MEDIA

Comments

Post a Comment

Popular posts from this blog

11)Deranged (2012) Korean Movie Review

48) ATM Er Rak Error(2012) Thai Movie Review

158) WHY (2018) Korean Mini WEB Drama