25) Healer (2014) K Drama Review
K Drama / Korean Series
Name - Healer
Genre - Action Romantic Thriller
Year - 2014
◆കണ്ട ഒരു സീരീസ് കൂടി കാണാത്തവർക്കായി പരിചയപ്പെടുത്തുന്നു.. സീരീസ് കാണാൻ തുടങ്യാ അതിൽ adict ആയാൽ പിന്നെ അത് തന്നെ അങ്ങോട്ട് തുടർന്നോണ്ടിരിക്കും..🤭 ഹീലെർ വളരെ മനോഹരമായ ഒരു ആക്ഷൻ റൊമാന്റിക് ത്രില്ലർ സീരീസ് ആണ്..
◆ 20 എപിസോഡുകളിൽ ആയി ഒരോ particular കാരക്ടർസിനും വളരെ അധികം പ്രാധാന്യം നൽകി. ഇന്റസ്റ് ആയ ഒരു കഥയും കഥാ പശ്ചാത്തലവും കുറച്ച് ദുരൂഹതയും ഉൾക്കൊണ്ട്. ഓരോ എപ്പിസോഡ് ത്രില്ലെടിപ്പിച്ചും, ചിരിപ്പിച്ചും മനോഹരമായ റൊമാറ്റിക് മൂഡ് നിലനിർത്തിയും. പോകുന്ന ഒരു ഇന്റസ് ഡ്രാമ എന്ന് തന്നെ വിശേഷിപ്പിക്കാം.
◆ Healer Night Courier (ഏതു തരം കോട്ടേഷനും ഇവിടെ ഏറ്റെടുക്കുന്നതാണ്) ൽ പ്രമുഖൻ ആണ്. ഈ ബസിനെസ്സിൽ സത്യസന്ധമായി പ്രവർത്തിക്കുന്നവൻ.. ക്ലയന്റ് പറയുന്ന ജോലി ഭംഗിയായി ഒരു കുറവും വരുത്താതെ ചെയ്തു കൊടുക്കുന്നു. അത് വച് വെട്ടും കുത്തും കൊലപാതകവും ഒന്നും ഇല്ല.. ക്ലയന്റ് ആരാണെന്നോ അവരുടെ പേർസണൽ വിവരങ്ങളോ ഹീലേർ നോക്കാറില്ല.. പറഞ്ഞപണി സമയത്തു ചെയ്തുകൊടുക്കും..
◆ Healer ഒരു കോഡ് നെയിം ആണ് Seo Jung Hoo എന്നാണ് അയാളുടെ യഥാർത്ഥ പേര്. Healer ആരെന്ന് അറിയാൻ പലരും ശ്രമിച്ചിട്ടുണ്ട്.. പക്ഷെ ഇന്നേവരെ ആർക്കും അയാളെ ട്രെസ് ചെയ്യാൻ സാധിച്ചട്ടില്ല എന്നതാണ് സത്യം. കാരണം healer ന് സഹായിയായി ഒരു ഹാക്കിങ് വിധഗ്ത കൂടെ ഉണ്ട്.. ഒരു പ്രായം ചെന്ന സ്ത്രീ. Hackers ൽ നമ്പർ one എന്തും ഹാക്ക് ചെയ്യും.. ഇവർ രണ്ടു പേരും കൂടി കുറെ പൈസ ഉണ്ടാകുന്നുണ്ട്.. നമ്മുടെ നായകൻ ആയ healer ഇങ്ങനെ പൈസ ഉണ്ടാകുന്നതിന്റെ പിന്നിൽ ഒരു ലക്‌ഷ്യം കൂടി ഉണ്ട്.. അവന് ഒരു ചെറിയ ഐ ലാൻഡ് വാങ്ങാണം.. എന്നിട്ട് അവിടെ സ്വസ്ഥമായി ജീവിക്കണം..🤭
◆ Chae Young Shin (നമ്മുടെ നായിക) ഒരു പ്രൈവറ്റ് ചാനലിൽ വർക്ക് ചെയുന്ന ജേര്ണലിസ്റ് ആണ്.. എല്ലാവരും തേടുന്ന പോലെ Healer ആരെന്ന് അറിയാൻ അവൾക്കും ആഗ്രഹം ഉണ്ട് അതിനായി ആരും അറിയാതെ രഹസ്യമായി അവളും ഹെലറെ തപ്പുന്നു 😊 പറഞ്ഞുവരുന്നത് നായികയും നായകനും യാഥാർശികമായി കണ്ടു മുട്ടുന്നു.. കഥ വളരെ ഇന്റർസ്റ്റിംഗ് ആയി മുന്നോട്ട് പോകുന്നു.. വില്ലന്മാരുണ്ട് അതില്ലാതെ ശെരി ആവില്ലല്ലോ 😊🙌🏻 കുറെ ട്വിസ്റ്റുകളും പോണ വഴിക്ക് വിതറുന്നുണ്ട്.. കിടിലൻ ആക്ഷൻ സീക്വൻസുകൾ. Healer മാർഷ്യൽ അർട്സ്ഒക്കെ അഭ്യസിച്ച ആളാണ്...
◆ വേറെയും പ്രധാന പെട്ട കഥാപാത്രങ്ങൾ ഉണ്ട്.. റൊമാറ്റിക് സീനുകളും ഒർജിനൽ സൗണ്ട് ട്രാക്കും എല്ലാം വളരെ മികച്ചതായിരുന്നു..😍👌🏼 അവസാന എപ്പിസോഡ് വരെ നല്ല ഒരു ക്യൂരിയോസിറ്റി നിലനിർത്താൻ കഴിഞ്ഞു👌🏼 ചില എപിസോഡുകൾ കുറച്ചു Dramatic ആയി ഫീൽ ചെയ്‌തിരുന്നു എങ്കിലും. നൈസ് ആയിട്ട് കോമഡിയും കുത്തികയറ്റിയിട്ടുണ്ട്..😁😁
കണ്ടു നോക്കാവുന്നതാണ്.. നിരാശപെടില്ലന്നു തീർച്ച.. നായിക നല്ല ക്യൂട്ട് ആയിരുന്നു.ട്ടാ😍
#SeriesLover
© Navaneeth Pisharody
Episode With English HardSub Available On Telegram Channel - INIZIO MOVIE MEDIA
Comments
Post a Comment