Merku Thudarchi Malai (2018) Tamil Movie Review
Movie - Merku Thudarchi Malai
Language - Tamil
Genre - Drama
Year - 2018
ഒരു രണ്ടാഴ്ച മുമ്പ് ട്വിറ്ററിൽ ന്യൂസ് ഫീഡ് സ്ക്രോൾ ചെയ്തു കൊണ്ടിരിക്കുമ്പോൾ ഈ പടത്തിന്റെ റിവ്യൂ ശ്രദ്ധിയിൽ പെട്ടു.. വിജയ് സേതുപതിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് എന്നറിയാൻ കഴിഞ്ഞു, അത് കൊണ്ടപ്പോൾ ഒരു ക്യൂരിയോസിറ്റി തോന്നി.. പിന്നെ. യൂട്യൂബിൽ ട്രെയ്ലറും കുറെ മികച്ച വീഡിയോ നിരൂപണങ്ങളും കാണുവാൻ ഇടയായി.. റിലീസ് ചെയ്ത് രണ്ടാഴ്ചപോലും തികഞ്ഞു കാണില്ല കഴിഞ്ഞ വെള്ളിയാഴ്ച പടം ടോറന്റ് റിലീസ് ചെയ്തിരിക്കുന്നു.
ഡൌൺലോഡ് ചെയ്തു, ഇന്ന് കണ്ടു.. ഇതിന് മുമ്പ് ഒരു കിടയിൻ കരുണൈ മനു എന്ന ഒരു ചിത്രം കണ്ടപ്പോൾ ഉണ്ടായ അതെ ഫീൽ തന്നെയായിരുന്നു ഈ സിനിമ കണ്ടു കഴിഞ്ഞപ്പോളും അനുഭവപ്പെട്ടത്. ഒരു കൊച്ചു സിനിമ👌🏼
വളരെ റീലിസ്റ്റികും ദ്രമാറ്റിക്കും ആയ ഒരു മികച്ച പ്രസന്റേഷൻ. തേനി മൂന്നാർ ഭാഗത്ത് ജീവിക്കുന്ന ഒരു പറ്റം ആളുകളുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. ഒരു മണിക്കൂർ 55 മിനിറ്റ് ഒരു വ്യത്യസ്ത സിനിമാനുഭവം തന്നെയാണ് നവാഗത സംവിധായകൻ ലെനിൻ ഭാരതി നമ്മുക്ക് മുന്നിൽ തുറന്ന് കാട്ടുന്നത്.ഇളയരാജയാണ് സംഗീത പകർന്നിരിക്കുന്നത്.
ഒരു Deep Emotional സ്റ്റോറി ഒന്നും അല്ല സിനിമ പറയാൻ ശ്രമിക്കുന്നത്. മറിച്ച് റിയാലിറ്റിയെ റീലിലേക്ക് പകർത്തുകയാണ് ഇവിടെ. വളരെ സ്ലോ ആയ അവതരണം അവസാനം ഒരു അപ്രതീക്ഷിത ക്ലൈമാക്സ്. ട്വിസ്റ്റ് ഒന്നും അല്ല.. എന്നാലും നല്ല ഒരു മെസ്സേജ് അവിടെ ഞാൻ കണ്ടു.. 🙌🏻
പല പ്രശസ്ത ചലച്ചിത്ര മേളകളിലും അംഗീകരങ്ങൾ നേടിയ ചിത്രം ആണെന്നറിയാൻ കഴിഞ്ഞു.. സമയം ഉണ്ടെങ്കിൽ മാത്രം ഒന്ന് കണ്ടു നോക്കാവുന്നതാണ്.. ഒരു Must Watch ചിത്രം എന്നൊന്നും പറയുന്നില്ല.. എനിക്ക് പഴ്സണാലി ഒരുപാട് ഇഷ്ടമായി. ❤😍🙌🏻 ഇതുപോലൊരു മികച്ച ചിത്രം നിർമ്മിച്ച വിജയ് സേതുപതിക്ക് ഒരു വലിയ നന്ദി പറയുന്നു
(ഉള്ളൂർ തമിഴ് ആണ് സിനിമയിൽ പറയുന്നത് കാണുന്നവർ സബ് ഇപയോഗിച്ചു കണ്ടു നോക്കുക)
© Navaneeth Pisharody
Movie Link Available On - INIZIO MOVIE MEDIA
Comments
Post a Comment