27) Split (2016) Korean Movie Review


Movie - Split
Language - Korean
Genre - Drama
Year - 2016
◆ എല്ലാത്തരം ജേനെറുകളോടും ഒരുപോലെ നീതി പുലർത്തിയ ഫിലിം Industry അത് ഒരുപക്ഷെ കൊറിയ തന്നെ ആയിരിക്കാം. പടം കണ്ടു മനസ്സ് നിറഞ്ഞു.. കുറെ ഇമോഷണൽ കൊറിയൻ ഡ്രാമകൾ കണ്ടിട്ടുണ്ട് ആ ലിസ്റ്റിൽ ഒരു സിനിമ കൂടി എഴുതി ചേർക്കുന്നു. സ്പ്ലിറ് ലളിതം സുന്ദരം മനോഹരം. 2 മണിക്കൂർ  നല്ല ഒരു സിനിമാനുഭവം സമ്മാനിച്ചു. ഒരു ചെറിയ ഹൃദയ സ്പർശിയായ ചിത്രം.

◆ Chul - jong ഒരു International പ്രൊഫഷനെൽ ബൗളർ ആണ്.(ബൗളർ എന്ന് പറഞ്ഞാൽ ക്രിക്കറ്റിലെ ബൗളിംഗ് അല്ലാട്ടാ പോസ്റ്റർ കണ്ടാൽ കത്തും എന്ന് വിചാരിക്കുന്നു). ഒരു അപ്രതീക്ഷിത ആക്സിഡന്റ് അയാളുടെ കരിയർ തന്നെ ഇല്ലാതെയാക്കി എന്ന് പറയാം. കാലിനു സാരമായ പരിക്ക് പറ്റി ഇപ്പൊ പണ്ടത്തെ പോലെ അത്ര വെടിപ്പായി ബൗളിംഗ് സാധ്യമാകുന്നില്ല.. ഒരു പ്രൈവറ്റ് ബൗളിംഗ് യാർഡിൽ തുച്ഛമായ പൈസക്ക് bet വച്ച് മാച്ച് കളിക്കലാണ് ഇപ്പോഴത്തെ പരിപാടി. കൂടെ Hee Jin എന്ന ഒരു യുവതിയും ഉണ്ട്.. അവൾക്കാണെങ്കിൽ തന്റെ അച്ഛന്റെ കയ്യിൽ നിന്നും പോയ ബൗളിംഗ് യാർഡ് തിരിച്ചു പിടിക്കണം. അതിന് പണം സമ്പാദിക്കണം..

◆ ഒരു ദിവസം യാർഡിൽ ഒരു ചെറുപ്പകാരൻ അസാധ്യമായി ബൗളിംഗ് ചെയുന്നത് Chul Jong കാണുന്നു..  അവൻ ഒരു മാനസിക വൈകല്യം ഉള്ള ആൾ ആണ്.. ഒരു പ്രൊഫഷണൽ ബൗളർ ആകാനുള്ള എല്ലാ Potentiality യും അവനിൽ Chul Jung കാണുന്നു.. ശേഷം അവനിലൂടെ അവരുടെ ജീവിതരീതി മാറിമറയുന്നു..

2 മണിക്കൂർ കാണുന്നവനെ പിടിച്ചിരിത്താൻ ഉള്ള വകയൊക്കെ ചിത്രത്തിലുണ്ട്. മനോഹരമായ ഒരു സിനിമ.
കാണാത്തവർ ഒന്ന് കണ്ടു നോക്കുക


© Navaneeth Pisharody
Movie Link Available On Telegram Channel - INIZIO MOVIE MEDIA

Comments

Popular posts from this blog

11)Deranged (2012) Korean Movie Review

48) ATM Er Rak Error(2012) Thai Movie Review

158) WHY (2018) Korean Mini WEB Drama