K Drama #TheK2 Review


K Drama / Korean Series
Name - The K2
Genre - Action Romatic Revenge Thriller
Year - 2016
കൊറിയയിൽ നിന്നും മികച്ച ഒരു ആക്ഷൻ Revenge സീരീസ് കൂടി. The K2 ആദ്യമേ പറയേണ്ടത് ഇതിന്റെ പശ്ചാത്തല സംഗീതത്തെയാണ്. എത്ര വാഴിത്തിയാലും മതിയാകും എന്ന് തോന്നുന്നില്ല.. അത്ര മികച്ച രോമഞ്ജിഫിക്കേഷൻ BGM😍🤩🤩 ആദ്യ എപ്പിസോഡ് മുതൽ തന്നെ ത്രില്ലെടിച്ചു രോമാഞ്ചം കൊള്ളും👌🏼Especially ആക്ഷൻ വിത്ത് ദാറ്റ് ബിജിഎം🤩👌🏼.   വളരെ ഇന്റൻസ് ആയ കഥാപാത്രങ്ങളും കഥാ പശ്ചാത്തലവും മികച്ച അഭിനയ മുഹൂർത്തങ്ങളും ഒട്ടും ബോറടിപ്പിക്കാതെ അവസാനം വരെ വളരെ ത്രില്ലടിച് കണ്ടു തീർക്കാവുന്ന,തീർച്ചയായും കണ്ടിരിക്കേണ്ട മികച്ച ഒരു സീരീസ് 😍

അന്ന എന്ന നായികാ കഥാപത്രത്തിൽ നിന്നാണ് ആദ്യ എപ്പിസോഡ് ആരംഭിക്കുന്നത്.. അന്നയുടെ ചെറുപ്പകാലം രാത്രി വീട്ടിൽ അച്ഛനെയും കാത്തിരിക്കുന്ന അന്ന. അച്ഛൻ വന്നെന്നറിഞ്ഞ്  അച്ഛനെ കാണാൻ മുറിവിട്ട് താഴെക്കിറങ്ങിവന്ന അന്ന അമ്മയുടെ മുറിയിൽ നിന്ന് ഒരു വെളിച്ചം കാണുകയും. മുറിയുടെ വാതിൽ തുറന്നു നോക്കിയപ്പോൾ അവിടെ തന്റെ അമ്മ മരിച്ചു കിടക്കുന്നതായും കാണുന്നു. ഒരു ദുരൂഹ മരണം തന്നെ. പിന്നീട് അന്നയെ അവിടെ നിന്നും പേരിസിലെ ഒരു അനാഥാലയത്തിലേക്ക് കൊണ്ട് പോകുന്നു.. തന്റെ അച്ഛൻ former പ്രസിഡന്റ് ആയിരുന്നു.. അമ്മ മരിച്ച് അച്ഛൻ വീണ്ടും വിവാഹം കഴിച്ചു.

രണ്ടാനമ്മ  Choi Yoon Jin , Jss Security എന്ന വലിയ ഒരു കമ്പനിയുടെ CEO യും.. തന്റെ അമ്മയെ കൊന്നത് രണ്ടാനമ്മയാണെന്ന് അന്ന വിശ്വസിച്ചു.  അച്ഛനെ സ്വന്തമാക്കാൻ അവർ അമ്മയെ കൊന്നു  എന്നാനവൾ കരുത്തിയിരിക്കുന്നത്.. താൻ അവരുടെ ജീവിതത്തിന് ഒരു ബാധ്യത യാകും എന്നുള്ളതുകൊണ്ടാണ് അച്ഛൻ പോലും അറിയാതെ തന്നെ ഈ അനാഥാലയത്തിൽ രണ്ടാനമ്മ ഒളിപ്പിച്ചു വച്ചിരിക്കുന്നത് എന്ന് അന്ന വിശ്വസിച്ചു. അന്ന ഇപ്പോൾ പ്രായപൂർത്തിയായ ഒരു യുവതിയായിരിക്കുന്നു. ചെറുപ്പകാലം മുതലേ അവൾ ആ അനാഥാലയത്തിലെ ആളുകളുടെ കണ്ണ് വെട്ടിച്ച് അവിടെ നിന്നും തന്റെ അച്ഛന്റെ അടുത്തേക്ക് ഓടി രക്ഷപ്പെടാൻ ശ്രമിക്കാറുണ്ടായിരുന്നു. എന്നാൽ അവസാനം അവൾ പിടിക്കപ്പെടുന്നതാണ് പതിവ്.


ഇനി നമ്മുടെ നായകനിലേക്ക് വരാം.  Kim je ha പാരിസിൽ പോലീസിന്റെ കണ്ണ്  വെട്ടിച്ചു നടക്കുകയാണ്.. അങ്ങനെ ഒരു ദിവസം അനാഥാലയത്തിൽ നിന്നും ഓടി വരുന്ന അന്ന kim je ha യെ യാഥാർശികമായി കാണുകയും തന്നെ അച്ഛന്റെ പക്കൽ ഒന്ന് കൊണ്ട് എത്തിക്കണം എന്ന് അന്ന kim ja ha യോട് അപേക്ഷിക്കുകയും ചെയുന്നു.. എന്നാൽ കിം ജെ ha അതിനു വഴങ്ങിയില്ല.  Jim Ja Ha ക്ക് വലിയ ഒരു ഫ്ളഷ് ബാക് ഉണ്ട്. അന്നയെ അവരുടെ പക്കൽ നിന്നും സംരക്ഷിക്കണം എന്ന് kim ja ha ന് ആഗ്രഹം ഉണ്ട് എന്നാൽ തന്റെ ഇപ്പോഴത്തെ അവസ്ഥ ഓർത്തു ja ha അതിന് മുതിർന്നില്ല.  യഥാർത്ഥ കഥയുടെ ആരംഭം ഇവിടെ നിന്നാണ്.

 മുട്ടൻ ആക്ഷൻ രംഗങ്ങൾ  അപ്രതീക്ഷിത ട്വിസ്റ്റുകൾ എല്ലാം ആയി പിന്നീട് അങ്ങനെ വളരെ intersting ആയി കഥ മുന്നോട്ട് പോകുന്നു.. സാധാരണ സീരീസിൽ കാണുന്ന പോലെ ഒരു പൈങ്കിളി പ്രണയകഥ ഒന്നും അല്ല.. രോമാഞ്ചം കൊള്ളിക്കുന്ന നല്ല കിടിലൻ ആക്ഷൻ Revenge ത്രില്ലർ ആണ്. ഓരോ എപിസോഡും ഒരു മണിക്കൂർ വീതം അങ്ങനെ പതിനാറ് എപിസോഡുകൾ..അതിൽ തന്നെ പതിനഞ്ചാമത്തെ എപ്പിസോഡ് കട്ട ത്രില്ലിംഗ് അനുഭവം ആയിരുന്നു... 🤩👌🏼

സമയം ഉണ്ടെങ്കിൽ ഒന്ന് കണ്ടു നോക്കാവുന്നതാണ്.. ഒരിക്കലും നിർശരാവില്ല.. Must Watch ആയ ഒരു ബെസ്റ് സീരീസ്  തന്നെ


© Navaneeth Pisharody

Episodes With English HardSub👇
Telegram Link INIZIO MOVIE MEDIA

Comments

Popular posts from this blog

11)Deranged (2012) Korean Movie Review

48) ATM Er Rak Error(2012) Thai Movie Review

158) WHY (2018) Korean Mini WEB Drama