Coin Locker Girl (2015) Korean Movie Review
Movie - Coin Locker Girl
Language - Korean
Genre - Dark Drama
Year - 2015
2015 ൽ ഇറങ്ങിയ ഈ കൊറിയൻ ചിത്രം ഇന്നലെയാണ് കാണുന്നത്. കണ്ടപ്പോ തന്നെ ഒന്ന് സജസ്റ് ചെയ്യണം എന്ന് തോന്നി.. ഒരു മികച്ച കൊറിയൻ സൃഷ്ടി. വളരെ സിമ്പിൾ ആയ ഒരു പടം. ഒട്ടും വലിച്ചു നീട്ടൽ ഇല്ലാതെ പറയാൻ ഉദ്ദേശിച്ച കാര്യം ഒരു മണിക്കൂർ 50 മിനിറ്റ് കൊണ്ട് പറഞ്ഞു തീർത്തു. ചെറിയ ഒരു കഥാ കഥാതന്തു പറയാം.
റെയിൽവേ സ്റ്റേഷനിലെ കോയിൻ ലോക്കറിൽ നിന്നും ഒരു പിഞ്ചു പൈതലിനെ അവിടെയുള്ള പിച്ചക്കാർക്ക് കിട്ടുന്നു. അവർ അവൾക്ക് il Young എന്ന് പേരിട്ടു.. അവൾ അവടെ വളർന്നു 10 വയസായപ്പോൾ ഒരു പൊലീസുകാരൻ വന്ന് അവളെ ബാഗിൽ ആക്കി കൊണ്ട് പോകുന്നു incheon എന്ന സ്ഥലത്തെ ഒരു ചൈന ടൗണിൽ ഒരു വലിയ ലോൺ ഷാർക് ആയിരുന്ന എല്ലാവരും അമ്മ (Mother)എന്ന് പേര് വിളിക്കുന്ന Ma Woo Hee എന്ന സ്ത്രീയുടെ പക്കൽ ഒരു ലോൺ റെപേയ്മെന്റ് എന്ന പോലെ അവളെ ഏല്പിക്കുന്നു.. സത്യം പറഞ്ഞാൽ ലോൺ ഷാർക് മാത്രം അല്ല അവർക്ക് ഓര്ഗൻസ് ബസിനെസ്സും ഉണ്ട്.. Loan Repay ചെയ്യാത്തവരുടെ ഓർഗൻസ് എടുത്ത് ഡീൽ സെറ്റിൽ ചെയുന്ന പരിപാടി. അമ്മക്ക് ഒരു ചീത്ത സ്വഭാവം ഉണ്ട്. തനിക്ക് ഉപകാരം ഇല്ലാത്തർ ആരായാലും അവരെ സ്പോട്ടിൽ തട്ടി കളയും. Il young അവിടെ വളർന്നു. ഇപ്പോൾ ഒരു adult women ആയിരിക്കുന്നു.
അമ്മ യുടെ ഏറ്റവും വിശ്വസ്ത അമ്മ പറയുന്നത് എന്തുതന്നെയായിരുന്നാലും മറുത്തൊന്നും പറയാതെ അവൾ അത് അനുസരിക്കും. കുറെ അക്രമം പ്രതീക്ഷിച്ചു കണ്ടതാണ്.. പക്ഷെ അത്ര വയലൻസ് ഒന്നും ഇല്ല.. എങ്കിലും കിടിലം ഒരു കഥയാണ് പിന്നീടങ്ങോട്ട്.. ഒരു ഗ്യാങ്സ്റ്റർ സ്റ്റോറി എന്നൊക്കെ വെൺമെങ്കിൽ പറയാം. അത്ര ചോരക്കളി ഒന്നും ഇല്ല.. ക്ലൈമാക്സും അവസാനത്തെ ആ ഡയലോഗും എനിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. 👌🏼👌🏼
സിഗ്നൽ, goblin എന്നീ മികച്ച സീരീസുകളിൽ നമ്മുടെ മനം കവർന്ന നായികമാരായ Kim Hye Soo അമ്മ എന്ന കഥാപാത്രവും, ഗോബിലിൻ നായികാ Kim Go eun, Il Young എന്ന കഥാപാത്രത്തെയും അവതരിപ്പിച്ചിരിക്കുന്നു.. രണ്ടു പേരുടെയും കിടിലൻ പ്രകടനം👌🏼ഒപ്പത്തിനൊപ്പം. ഒന്ന് കണ്ടു നോക്കാവുന്നതാണ്... ഒരുപാട് ഇഷ്ടമായ കൊറിയൻ ചിത്രങ്ങളിൽ ഒന്ന്
© Navaneeth Pisharody
Movie Link Is Available on Telegram Channel - INIZIO MOVIE MEDIA
Comments
Post a Comment