19)Han Gong Ju (2013) Korean Movie Review

Movie - Han Gong Ju
Language - Korean
Genre - Emotional Drama
Year - 2013

◆ നിങ്ങൾ Miracle in Cell No 7,Silenced, Hope എന്നീ ഇമോഷണൽ ത്രില്ലറുകൾ കണ്ടിഷ്ടപെട്ടവരാണെങ്കിൽ തീർച്ചയായും ഈ സിനിമ ഒന്ന് കണ്ടു നോക്കാവുന്നതാണ്. വളരെയധികം മനസിനെ നൊമ്പരപ്പെടുത്തുന്ന ഒരു മികച്ച സിനിമ.

◆ Han Gong Ju എന്ന ടൈറ്റിൽ കഥാപാത്രം അവളുടെ കഥയാണ് ഇവിടെ പറയുന്നത്. കഥ തുടങ്ങുന്നത് അവൾ മുമ്പ് താമസിച്ചിരുന്ന വീട്ടിൽ നിന്നാണ്. സാധനങ്ങൾ എല്ലാം കെട്ടി പെറുക്കി അവളുടെ  ടീച്ചറോടൊപ്പം ടീച്ചറുടെ വീട്ടിലേക്ക്  താമസം മാറുകയാണ് പുതുയ സ്കൂളിൽ അഡ്മിഷൻ എടുക്കുകയും ചെയുന്നു. അങ്ങനെ കഥ മുന്നോട്ട് പോകുന്നു. ആദ്യത്തെ ഒരു 30 മിനിറ്റോളം നേരം ഒരു പിടിയും തരാതെയാണ് കഥ മുന്നോട്ട് പോകുന്നത്.

◆ അവളിൽ കുറെ ദുരൂഹതകൾ ഒളിഞ്ഞിരിപ്പുണ്ട്. അത് നമ്മുക്ക് തുടക്കം മുതൽ ഫീൽ ചെയ്തകൊണ്ടേയിരിക്കും.  സിനിമ മെയിൻ പ്ലോട്ടിലേക്ക് കടന്നു കഴിഞ്ഞാൽ  പിന്നീട് അതിന്റെ പുറകിലുള്ള ഭയാനകമായ ദുരൂഹതകൾ എല്ലാം ചുരുളഴിഞ്ഞൊരുന്നായി പുറത്തേക്ക് വരുന്നു. കേൾക്കുമ്പോൾ വളരെയധികം ദുഃഖം തോന്നും. അവസാനത്തെ സീൻ കണ്ടവർ ഒരിക്കലും മറക്കില്ല..

◆ Past ഉം Present ഉം മാറിമാറി കാണിക്കുന്നത് കാണുന്ന പലരിലും കൺഫ്യൂഷൻ ഉണ്ടാകുമെങ്കിലും. അവസാനത്തോടടുക്കുമ്പോൾ എല്ലാം സംശയങ്ങളും മാറി കഥയിലേക്ക്  അറിയാതെ നമ്മൾ ഇറങ്ങി ചെല്ലും. ഒരു അവിശ്വസനീയമായ  യഥാർത്ഥ സംഭവത്തിന്റെ ചലച്ചിത്രാവിഷ്കരമാണിത്.

◆ വളരെ പതിഞ്ഞ താളത്തിൽ പറഞ്ഞുപോകുന്ന കഥയാണ്. ഇങ്ങനെയുള്ള സിനിമകൾക്ക് അങ്ങനെ പറയുന്നത് തന്നെയാണ് അതിന്റെ ഭംഗി. മനസ്സിൽ നിന്നും ഒരിക്കലും മായാത്ത ഒരുപിടി ചിത്രങ്ങളുടെ കൂട്ടത്തിലേക്ക് ഒരു ചിത്രം കൂടി.

കാണുക, കണ്ടറിയുക

Final Verdict - Must Watch

© Navaneeth Pisharody
Movie Link Available On Telegram Channel - INIZIO MOVIE MEDIA

Comments

Popular posts from this blog

11)Deranged (2012) Korean Movie Review

48) ATM Er Rak Error(2012) Thai Movie Review

158) WHY (2018) Korean Mini WEB Drama