48) ATM Er Rak Error(2012) Thai Movie Review


Movie - ATM Er Rak Error
Language - Thai
Genre - Rom - Com
Year - 2012
● തായ്ലാൻഡ് റൊമാന്റിക് കോമഡി സിനിമകൾക്ക് എല്ലാം ഒരു പ്രത്യേക ഭംഗിയാണ്. വലിയ പുതുമകൾ ഒന്നും അവ നമ്മുക്ക് സമ്മാനിക്കുകയില്ല.. എന്നാലും ഒരു പ്രാവശ്യം ആസ്വദിച്ചു കണ്ടു മറക്കാവുന്ന നല്ല സിനിമകൾ ആയിരിക്കും കാണുന്നവയെല്ലാം. ആ ഗണത്തിൽ പെടുന്ന ഒരു മനോഹര റോം കോം ചിത്രമാണ് ATM Er Rak Error.

● sua and jib ന്റെ കഥയാണ് ഇവിടെ പറയുന്നത്.. രണ്ടു പേരും ഒരേ ബാങ്കിൽ ആണ് ജോലി ചെയ്യുന്നത്. ആ ബാങ്കിലെ നിയമം അനുസരിച്ചു അവിടെ work ചെയ്യുന്നവർ തമ്മിൽ പരസ്പരം date ചെയ്യാൻ പാടില്ല.അങ്ങനെ ആരെങ്കിലും നിയമം ലെങ്കിച്ചാൽ ജോലിയിൽ നിന്ന് അവരെ പിരിച്ചു വിടും.Jib ബാങ്കിലെ ഡെപ്യൂട്ടി ഡയറക്ടർ ആണെങ്കിൽ Sua ഒരു ക്ലർക്ക് ആണ്.. രഹസ്യമായ പ്രണയം എന്നാൽ jib നൊരു പേടി തങ്ങളുടെ പ്രേമം ആരെങ്കിലും മണത്തറിഞ്ഞലോ എന്ന്.. അവസാനം jib And Sua പരസ്പരം വിവാഹം കഴിക്കാൻ തീരുമാനിക്കുന്നു. എന്നാൽ ആരെങ്കിലും ഒരാൾ ജോലിയിൽ നിന്നും രാജി വെക്കണം.

● ആസമയത്താണ് ബാങ്ക് ATM ൽ ഒരു അട്ടിമറി നടക്കുന്നത് pued എന്ന പേരുള്ള ചെറുപ്പക്കാരൻ Atm ൽ നിന്നും പണം പിൻ വലിച്ചപ്പോൾ എടുത്തിന്റെ ഇരട്ടി ക്യാഷ് ATM ൽ നിന്നും കിട്ടുന്നു. ലോട്ടറി അടിച്ച നിമിഷം തന്റെ ബെസ്റ് ഫ്രണ്ടിനെ കൂടി ആ സന്തോഷ വാർത്ത അറിയിക്കുന്നു..
എന്തോ Software തകരാര് മൂലം ആണ് അങ്ങനെ സംഭവിച്ചത്. പണം പിൻവലിച്ചത് ആരൊക്കെയാണെന്ന് അറിയാനുള്ള ടാസ്‌ക് ബാങ്ക് jib നെ ഏല്പിക്കുന്നു.

● jib and Sua തമ്മിൽ ഒരു ഡീൽ ഉണ്ടാകുന്നത് അവിടെ നിന്നാണ്. ആരാണോ ആദ്യം ആ പൈസ പിൻവലിച്ചവരെ കണ്ടു പിടിക്കുന്നത് അയാൾ ബാങ്ക് ജോലി രാജി വെക്കണം.. റോം കോം എന്ന ജേണറോഡ് നല്ല പോലെ നീതി പുലർത്തിയ ഒരു പടം.. ചിരിക്കാൻ ഒരുപാട് ഉണ്ട്.

● സമയം ഉണ്ടെങ്കിൽ കണ്ടു നോക്കാവുന്നതാണ്.. ഒരു സാധാ ക്ലിഷേ സിനിമ 2 മണിക്കൂർ കണ്ട് ചിരിച്ചു മറക്കാം.

© Navaneeth Pisharody

Movie Link Available On Telegram Channel - INIZIO MOVIE MEDIA

Comments

Popular posts from this blog

11)Deranged (2012) Korean Movie Review

158) WHY (2018) Korean Mini WEB Drama