30) My Brilliant Life ( 2014) Korean Movie Review


Movie - My Brilliant Life
Language - Korean
Genre - Emotional Drama
Year - 2014

● ചില സിനിമകൾ അങ്ങനെയാണ് കണ്ടു തീർന്നാലും കുറച്ചുകാലം അത് നമ്മുടെ മനസിനെ വേട്ടയാടികൊണ്ടിരിക്കും.എത്ര മായ്ചുകാളയാൻ ശ്രമിച്ചാലും മനസ്സിൽ നിന്ന് പെട്ടെന്നൊന്നും അത് മായഞ്ഞ് പോവുകയില്ല. കുറെ നാളായി കാണണം എന്ന് വിചാരിച്ചിരുന്ന ഈ ചിത്രം അവസാനം ഇന്നലെയാണ് കാണുന്നത്. ഹൃദയസ്പർശിയായ, മനോഹരമായ മികച്ച ഒരു  ഡ്രാമയാണ്  ഈ കൊച്ചു സിനിമ

● 16 കാരന്റെ മനസും 80 കാരന്റെ ശരീര പ്രകൃതവും ഉള്ള ഒരാളുടെ അവസ്ഥയെ കുറിച്ചപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ. Progeria Syndrome എന്ന ലക്ഷത്തിൽ തന്നെ ഒരാൾക്ക് മാത്രം വരുന്ന അതി വിചിത്രവും ഭയാനകവും ആയ ഒരു രോഗാവസ്ഥ. രോഗം ബാധിച്ചാൽ 10 വർഷത്തിൽ കൂടുതൽ ജീവിക്കില്ല, വർദ്ധഖ്യം ബാധിച്ച പോലുള്ള ശരീരം മരവിച്ച മനസ്സ്  ഉള്ളിലെ അവയവങ്ങൾ എല്ലാം തളർന്നു കൊണ്ടിരിക്കുന്നു. 80 വയസ്സുള്ള ഒരു മനുഷ്യന് വരാകുന്ന എല്ലാ രോഗവസ്ഥകളും ശരീരത്തെ ബാധിച്ചേക്കാം. ഈ രോഗം ബാധിച്ച  Ah reum എന്ന പതിനാറുകരന്റെ ജീവിതമാണ് ഇവിടെ പറയുന്നത്

● Ah reum ന് പതിനാറ് വയസ്സാണെങ്കിൽ അവന്റെ അച്ഛനും അമ്മയ്ക്കും 33 വയസ്സാണിപ്പോൾ.അത്ഭുതപ്പെടേണ്ട നന്നേ ചെറുപ്രായത്തിൽ അതായത് പതിനേഴാം വയസിൽ ആണ് ah reum ന്റെ അമ്മ അവനെ ഗർഭം ധരിക്കുന്നത്. അഞ്ചു സോഹദരന്മാർക്ക് ആകെയുള്ള ഒരു അനുജത്തി. പഠിക്കാൻ പോകേണ്ട സമയത്തു ഗർഭം ധരിച്ചു വന്നിരിക്കുന്നു. അതെ, വീട്ടിൽ വലിയ ഒരു യുദ്ധം തന്നെ നടന്നിരിക്കുമല്ലോ. Ah Reum ന്റെ അച്ഛന്റെ കടുംബത്തിലെ അവസ്ഥയും ഇത് തന്നെ.. കുടംബത്തെ മറന്ന് അവർ ഒന്നിച്ചു ജീവിക്കാൻ തീരുമാനിക്കുന്നു.

● ah reum ന്റെ ജീവിതം, അവൻ ഈ അവസ്ഥയിൽ അനുഭവിക്കേണ്ടി വരുന്ന വേദനകൾ, സമൂഹം അവനെ നോക്കി കാണുന്ന രീതി. പുറത്തിറങ്ങാൻ വയ്യാത്ത അവസ്ഥ. അച്ഛന്റെയും അമ്മയുടെയും വറ്റാത്ത ദുഃഖം. എല്ലാം വളരെ പതിഞ്ഞ താളത്തിൽ സുന്ദരമായി തന്നെ നമ്മുക്ക് പറഞ്ഞുതരുന്നു.

●. വേദനയോടെ തന്നെ കണ്ടു തീർക്കേണ്ട സിനിമ. Ah reum എന്ന കഥാപാത്രമായി Jo Sung Mok എന്ന ബാലകൻ ജീവിച്ചു കാണിച്ചു തന്നു.. ജീവിതത്തിൽ അവന്റെ ഏറ്റവും വലിയ ആഗ്രഹത്തെ കുറിച്ച് അവൻ പറയുന്നുണ്ട്. ആ സീൻ ഒരിക്കലും മറക്കാൻ സാധിക്കില്ല. അതെന്തെന്ന് സിനിമ കണ്ടു തന്നെ മനസിലാക്കുക.

● ഒരു സിനിമ പ്രേമി തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രങ്ങളിൽ ഒന്ന്. ഈ സിനിമ എന്നെ പലതും പഠിപ്പിച്ചു. സിനിമ കാണാൻ മാറ്റിവകുന്ന സമയം വെറുതെയാവില്ലെന്നുഞാൻ ഉറപ്പുതരാം.ഇതുവരെ കണ്ടതിൽ നിന്നൊക്കെ വേറിട്ടൊരു ചലച്ചിത്രനുഭവം.

4.5/5

© Navaneeth Pisharody
Movie Link Available On Telegram Channel - INIZIO MOVIE MEDIA

Comments

Post a Comment

Popular posts from this blog

11)Deranged (2012) Korean Movie Review

48) ATM Er Rak Error(2012) Thai Movie Review

158) WHY (2018) Korean Mini WEB Drama