Pandora (2016) Korean Movie Review
Movie - Pandora
Language - Korean
Genre - Disaster Survival Thriller
Year - 2016
കൊറിയയിൽ ഞാൻ ഇന്നേ വരെ കണ്ടതിൽ ഏറ്റവും അണ്ടർ റേറ്റഡ് ആയിട്ടുള്ള ചുരുക്കം ചില സിനിമകളിൽ ഒന്ന്. മികച്ച ഒരു സിനിമ. കുറെ നാളായി വാച്ച് ലിസ്റ്റിൽ ഇടം പിടിച്ചിട്ട്.. പല മോശം റിവ്യൂ കാരണം കാണാൻ അല്പം വൈകി. Imdb ഒക്കെ എല്ലാവരും കൊടുത്ത റേറ്റിംഗ്, അത് പോലെ Crictics റിവ്യൂകൾ എല്ലാം വായിച്ചു അത്ര തൃപ്തിയില്ലാതെ ഇന്നലെയാണ് അവസാനം കണ്ടത്. ഒരു ഇടിവെട്ട് ചലച്ചിത്രനുഭവം തന്നെ ആയിരുന്നു.. I Will Definitely Say, One Of The Best Disaster Film I Watched So Far. 🙌🏻
അതിജീവനം തന്നെയാണ് ഇവിടുത്തെ വിഷയം. ഒരു ന്യൂക്ലിയർ പവർ പ്ലാന്റ് പ്രഷർ അധികമായി പൊട്ടിത്തെറിക്കുകയും ചുറ്റും ഉള്ള ഏരിയയിൽ ഒരു ഭൂകമ്പം ഉണ്ടാവുകയും ചെയുന്നു. പവർ പ്ലാന്റ് പൊട്ടും എന്നുള്ള സൂചന മുൻകൂട്ടി ലഭിച്ചത് കൊണ്ട്,
തന്നെ ഭൂകമ്പം ഉണ്ടാകുന്നതിനു മുൻപ് അവിടെയുള്ള റെസിഡന്റസിനെ എല്ലാം സേഫ് ആയ ഒരു സ്ഥലത്തേക്ക് മാറ്റുന്നു.. ഭൂകമ്പത്തിന് ശേഷം ശക്തമായ റേഡിയേഷൻ കാരണം ന്യൂക്ലിയർ പവർ പ്ലാന്റ് repair വർക്കുകൾ ചെയ്യാൻ അവിടെയുള്ള വർക്കേഴ്സിന് സാധിക്കുന്നില്ല.. മാത്രവുമല്ല പവർ പ്ലാന്റ് എക്സ്പ്ലോഷനിൽ കുറെ വർകേഴ്‌സ് Victims ആവുകയും ചെയുന്നു.
ഓരോ നിമിഷവും പവർ പ്ലാന്റിന്റെ റേഡിയേഷൻ കൂടിവരികയാണ്. നഗരം മൊത്തം പരിഭ്രാന്തരായി ജീവനും കൊണ്ടോടുന്ന അവസ്ഥ.. സിനിമയിലെ പ്രധാന കഥാപാത്രം ആയ Jae-hyeok ന്യൂക്ലിയർ പവർ പ്ലാന്റിൽ വർക്ക് ചെയുന്ന ഒരു തൊഴിലാളി ആണ്. അദ്ദേഹത്തിന്റെ പ്രകടനം ആണ് ചിത്രത്തിൽ എടുത്ത് പറയേണ്ടത്. ക്ലൈമാക്സ് രംഗങ്ങൾ എല്ലാം കണ്ണ് നനയിപ്പിച്ചു.
Flu ,Train To Busan എന്നീ ചിത്രങ്ങൾ കാണുമ്പോൾ ഉണ്ടായ അതെ അനുഭവം തന്നെയായിരുന്നു Pandora കണ്ടു കഴിഞ്ഞപ്പോഴും ഫീൽ ചെയ്തത്. ഞെട്ടി തരിച്ചിരുന്നുപോയി.😶😱 ഒരു നഗരത്തിന്റെ മൊത്തം അതിജീവനം, 2 മണിക്കൂർ പതിനഞ്ചു മിനിറ്റുള്ള പടത്തിൽ ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ ത്രില്ലടിച് കണ്ടു തീർക്കാവുന്ന ഒരു കിടിലൻ സിനിമ. 🙌🏻
കഴിഞ്ഞ കൊല്ലം നേറ്റെഫിക്സിൽ പടം റിലീസ് ചെയ്തിരുന്നു. കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കാണുക ലിങ്ക് ടെലിഗ്രാമിൽ ലഭ്യം ആണ്. കാണാൻ വൈകിയതിൽ ഇപ്പോൾ ഒരുപാട് ദുഃഖിക്കുന്നു😒
© Navaneeth Pisharody
Movie Link Available On Telegram Channel - INIZIO MOVIE MEDIA
Comments
Post a Comment