Varathan (2018) Malayalam Movie Review
വരത്തൻ (U/A 2H 11 Min)
Director - Amal Neerad
◆ ഒരു അമൽ നീരദ് Stylish Master Class ചിത്രം എക്സ്പീരിയൻസ് ചെയ്യണോ എങ്കിൽ ധൈര്യമായി ടിക്കറ്റ് എടുത്തോളൂ.. വരത്തൻ Was A Worth Watching Experience. രണ്ടേകാൽ മണിക്കൂർ ഇതുവരെ അത്ര കണ്ടു ശീലിച്ചിട്ടില്ലാത്ത ഒരു വ്യത്യസ്ത തിയേറ്റർ അനുഭവം ഈ സിനിമ പ്രേക്ഷകന് സമ്മാനിക്കും.
◆ ജോലി നഷ്ടപ്പെട്ട് ദുബായിൽ നിന്നും നാട്ടിലേക്ക് കുറച്ചുകാലം അവധിക്കുവന്ന വരത്തൻ എബിയുടെയും പ്രിയയുടെയും കഥയിലൂടെ സിനിമ മുന്നോട്ട് പോകുന്നു. ഒരു പുതുമയും ഇല്ലാത്ത ഒരു സാധാരണ കഥ തന്നെയാണ് ഇവിടെ പറയുന്നത്.. എന്നാൽ സംവിധായകന്റെ മാജിക്കൽ Making കൊണ്ട് വേറിട്ടൊരു സിനിമയായി വരത്തൻമാറുന്നു.
◆ വളരെ പതിഞ്ഞ താളത്തിൽ പറഞ്ഞുതുടങ്ങിയ കഥ ആദ്യ പകുതിവരെ അതെ വേഗതയിൽ തന്നെ സഞ്ചരിച്ച്, ശരാശരിക്ക് മുകളിൽ നിൽക്കുന്ന തരക്കേടില്ലാത്ത ഒരു ഫസ്റ്റ് ഹാഫ് സമ്മാനിച്ചപ്പോൾ. ശേഷം സിനിമയുടെ ഒഴുക്ക് പതിയെ മെയിൻ പ്ലോട്ടിലേക്ക് മാറി സഞ്ചരിക്കുകയും അവിടെ മുതൽ കഥ പ്രതീക്ഷിക്കാത്ത വേറെ ലെവലിലിക്ക് മാറുന്നു. ആ മാറ്റം. പ്രതേകിച്ചു അവസാനത്തെ ഒരു 30 മിനിറ്റ് ഞെട്ടിക്കുന്നതായിരുന്നു.👌🏼😍
◆ അമൽ നീരദ് സിനിമകളിൽ നിരന്തരം കണ്ടു വരുന്ന ആ സ്ലോ മോഷൻ സീനികൾ.അതിന്റെ അളവ് അല്പം കൂട്ടി, തുടർന്ന് കോരി ത്തരിപ്പിക്കുന്ന രംഗങ്ങളിലൂടെ നമ്മെ ത്രില്ലടിപ്പിച്ചു വളരെ മികച്ച രീതിയിൽ തന്നെ സിനിമ അവസാനിപ്പിച്ചു.
◆ ഫഹദിന്റെ പ്രകടനം തന്നെയാണ് എടുത്തു പറയേണ്ടത്. ഗംഭീരം.. അവസാന രംഗങ്ങളിലെ പ്രകടനങ്ങൾ, മുഖഭാവം വരെ ഞെട്ടിക്കുന്നതായിരുന്നു. ഒപ്പം ഐശ്വര്യ ലക്ഷ്മി, ഷറഫുദ്ധീൻ,ഉണ്ണിമായ,ചേതൻ എല്ലാവരും തകർത്തു.
◆ Tapas Nayak ന്റെ സൗണ്ട് മിക്സിങ്ങും സുഷിൻ ശ്യാമിന്റെ പശ്ചാത്തല സംഗീതവും. തുടക്കം മുതൽ അവസാനം വരെ ഒരു മിസ്റ്ററി ഫീൽ നിലനിർത്താൻ സഹായിച്ചു. ലിറ്റിൽ സ്വയംബിനെ കുറിച്ചൊന്നും പറയാനില്ല.. അദ്ദേഹത്തിന്റെ മികവ് നമ്മൾ മുൻപും കണ്ടതാണ്. സ്‌ക്രീനിൽ നിന്നും കണ്ണെടുക്കാൻ തന്നെ തോന്നില്ല.അത്ര കിടിലൻ ഫോട്ടോഗ്രഫി❤
◆ വരത്തൻ തീർച്ചയായും പുതുമയുള്ള ഒരു ചലച്ചിത്ര അവിഷ്‌കാരമാണ്. നല്ല ക്വാളിറ്റി ഉള്ള 4k തിയേറ്ററിൽ നിന്നൊക്കെ കാണുകയാണെങ്കിൽ, ഇതുവരെ അനുഭവിച്ചട്ടില്ലാത്തവിധം ഒരു മാസ്മരിക തിയേറ്റർ അനുഭവം നിങ്ങൾക്ക് ഈ സിനിമ സമ്മാനിക്കും
#Mind_blowing_Experience
My Rating - 4 /5
( കാണുക, കണ്ടറിയുക, അഭിപ്രായം തികച്ചും വ്യക്തിപരം)
© Navaneeth Pisharody
Comments
Post a Comment