11)Deranged (2012) Korean Movie Review


Movie - Deranged
Language - Korean
Genre - Science fiction Thriller
Year - 2012

ട്രെയിൻ to ബുസാൻ, ദി ഫ്ലൂ എന്നീ ചിത്രങ്ങൾ പോലെ ഒരുനാടിനെ മൊത്തം ഭീതിയുടെ നിഴലിൽ ആക്കുന്ന വലിയ ദുരന്തം. പക്ഷെ സോമ്പി വൈറസ്  അല്ല ഇവിടെ പറയുന്നത്  horeshair എന്ന് പറഞ്ഞ ഒരു Worm ( ഒരു തരം പുഴു, കൃമി,വിര എന്നൊക്കെ പറയാം) വെള്ളത്തിൽ നിന്നും അറിയാതെ മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കുന്നു. ഇത് ഇന്ഫക്ട് ആയി എന്നതിനുള്ള ലക്ഷണങ്ങൾ ആണ് അമിത വിശപ്പും അസാഹനീയ ദാഹവും, ശരീരത്തിൽ പ്രവേശിച്ച ആ worms എല്ലാ ഓർഗോൺസിലേക്കും പ്രവേശിക്കുന്നതും അവ വീണ്ടും റീപ്രൊഡ്യൂസ് ചെയുന്നു. പൂർണമായ വളർച്ചയെത്തിയ ശേഷം ഇവ മനുഷ്യ ശരീരത്തിൽ നിന്നും പുറത്തു വീണ്ടും വെള്ളത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നു. അതിന്റെ ഭാഗമായി  വെള്ളത്തിലേക്ക് മനുഷ്യനെ ആനയിക്കുകയും ഒടുവിൽ അത് ശരീരത്തിലെ ഓരോ ഓർഗോൺസിൽ നിന്നും ഇറങ്ങി പോകുമ്പോൾ ഉള്ളിൽ ഉള്ള ന്യൂട്രിൺസ് എല്ലാതെയും വലിച്ചെടുത്ത് ശരീരം മുഴുവൻ വിക്രത രൂപമായി ആ മനുഷ്യൻ മരണമടയുന്നു.😱

നമ്മുടെ കഥയിലെ നായകന്റെ പേര് jae - hyuk. അദ്ദേഹം ഒരു Pharmaceutical കമ്പനിയിൽ ജോലി ചെയ്യുന്നു. ഭാര്യയും രണ്ടു മക്കളും അടങ്ങുന്ന ഒരു കൊച്ചു കുടുംബം. നഗരത്തിൽ ഒരു കുടുംബത്തിന്റെ  മൊത്തം മൃദുദ്ദേഹം പുഴയിൽ നിന്നും കണ്ടതുന്നതോടെയാണ് എല്ലാത്തിന്റെയും തുടക്കം. പിന്നെ ഒരു സീരീസ് ഓഫ് Bodies പല സ്ഥലങ്ങളിൽ ആയി recover ചെയുന്നു. മെഡിക്കൽ അതോറിറ്റി മരണങ്ങൾക്കെല്ലാം കാരണം horsehair Worms ആണെന്ന് കണ്ടെത്തുന്നു.. നാട് മൊത്തം അതിന് അടിമകൾ ആകുന്നു.. എല്ലാവരും അമിത ദാഹം മൂലം വെള്ളം കിട്ടാൻ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നു. ഇവക്ക് തലച്ചോറിനെ അവരെ നിയന്ത്രിക്കാൻ ഉള്ള ശേഷി ഉണ്ട്.

പറഞ്ഞുവന്നത് നമ്മുടെ നായകൻ jae hyukന്റെ ഭാര്യയിലും രണ്ടും മക്കളിലും അതിന്റെ ലക്ഷണം കാണുന്നു.  ഈ wormsine നശിപ്പിക്കാൻ ആയി ഉള്ള ശാശ്വതമായ മരുന്ന് ഇന്നേ വരെ ആരും കണ്ടെത്തിയിട്ടില്ല...  എന്നാൽ അത്ഭുതകരമായി ഒരു രോഗി Windazole എന്ന മെരുന്നു കഴിച്ച് Survive ചെയുന്നു. എന്നാൽ ആ മരുന്ന് കൊറീയയിൽ എവിടെയും സ്റ്റോക്ക് ഇല്ല.. ശേഷം നടക്കുന്ന സംഭവ വികാസങ്ങൾ എല്ലാം കണ്ടു തന്നെ മനസിലാക്കുക. മരുന്നിന്റെ പിന്നിൽ പല അട്ടിമറികളും നടക്കുന്നത് നമ്മുക്ക് കാണണം..

ട്രെയിൻ To ബുസാൻ, ഫ്ലൂ എന്നിവയെക്കാളും മികച്ചത് എന്നൊന്നും അവകാശപ്പെടാൻ സാധിക്കില്ലെങ്കിലും.. 1 മണിക്കൂർ 50 മിനിറ്റ് ദൈർഗ്യം ശ്വാസം അടക്കി പിടിച്ചു കണ്ടു തീർക്കാനുള്ള ചെരുവയൊക്കെ സിനിമയിൽ ഉണ്ട്... അവസാനം നിമിഷങ്ങളിൽ എത്തുമ്പോൾ തിരകഥക്ക് ലേശം ശക്തി കുറഞ്ഞത് പോലെ ഫീൽ ചെയ്തു.. ഓവർ expect ചെയ്യാതെ നല്ല ഒരു ക്ലൈമാക്സ് പ്രതീക്ഷിച്ചു കാണുക. തീർച്ചയായും ഇഷ്ടപ്പെടും.


© Navaneeth Pisharody
Movie Link Available On Telegram Channel - INIZIO MOVIE MEDIA

Comments

Popular posts from this blog

48) ATM Er Rak Error(2012) Thai Movie Review

158) WHY (2018) Korean Mini WEB Drama