29) Lilli (2018) Malayalam Movie Review

ലില്ലി (A)
Director - Prasobh Vijayan

◆ ലില്ലി അക്രമമാണ്,കൂരതയാണ്,അതിജീവനമാണ് ഒപ്പം അല്പം ഭയാനകവുമാണ്. പരിമിതികൾക്കുള്ളിൽ നിന്ന് ഒരു പറ്റം പുതുമമുഖങ്ങൾ സൃഷ്ടിച്ച മികച്ച ഒരു ശ്രമം. കഥയിലോട്ടൊന്നും കടക്കേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല.. ട്രെയ്ലറിൽ ഉണ്ട് കഥ. പൂർണ ഗർഭിണി ആയ ഒരു സ്ത്രീയുടെ അതിജീവനം അവൾക്ക് നേരിടേണ്ടി വരുന്ന ക്രൂരത അതാണ് സിനിമ പറയുന്നത്.

◆പല സ്ഥലങ്ങളിലും കുറച്ചു  നാടകീയത ഫീൽ ചെയ്തിരുന്നുവെങ്കിലും മെയിൻ പ്ലോട്ടിലേക്ക് പ്രവേശിച്ചപ്പോൾ കഥ interesting ആയി തന്നെ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. ലില്ലിക്ക് അപ്രതീഷിതമായി ഒരു ആക്സിഡന്റ് ഉണ്ടാക്കുന്നു കണ്ണ് തുറന്നപ്പോൾ മൂന്ന് പേർ അവളെ ഒരു ആളൊഴിഞ്ഞ മുറിയിൽ പൂട്ടിയിട്ടിരിക്കുന്നു. പിന്നെ തുടർന്നുണ്ടാവുന്ന അക്രമ സംഭവവികാസങ്ങൾ. തീർത്തും predictable ആയ സ്റ്റോറി തന്നെ.

◆ trailer കണ്ട് അതി ക്രൂര വയലെൻസ് രംഗങ്ങൾ പ്രതീഷിച്ചു തന്നെയാണ് കയറിയത്. ആ പ്രതീഷ തെറ്റിയില്ല അത്യാവശ്യം  ഭീതിപ്പെടുത്തുന്ന വകയൊക്കെ ചിത്രത്തിൽ ഉണ്ട് പ്രതേകിച്ചു അവസാനത്തോടടുക്കുന്ന വേളയിൽ. അത് കൊണ്ട് തന്നെ ഫാമിലി ആയി പടമിരുന്ന് കാണാൻ  ആരുമൊന്ന് മടിക്കും.

◆ പ്രകടനത്തിന്റെ കാര്യം പറയുകയാണെങ്കിൽ സംയുക്ത മേനോൻ തന്നെയാണ് തകർത്തത്. ക്ലൈമാക്സിൽ ഒരു ഷോട്ട് ശേരിക്ക് ഞെട്ടിച്ചു.  പലരിൽ നിന്നും പല കുറവുകളും നമ്മുക്ക് ഫീൽ ചെയ്തേക്കാം. എന്നിരുന്നാലും ഒന്നര മണിക്കൂർ സിനിമയിൽ മുഴുകിയിരുന്ന് അവസാനം എന്തെന്നറിയാണുള്ള ആകാംഷ നിലനിർത്തുന്നതിൽ സംവിധായകൻ വിജയിച്ചു.

◆ ടെക്നീക്കൽ വശം നോക്കുമ്പോൾ ഒരു ത്രില്ലിംഗ്, മിസ്റ്ററി മൂഡ് നിലനിർത്താൻ സുഷിൻ ശ്യാമിന്റെ BGM വളരെയധികം സഹായിച്ചിട്ടുണ്ട്. എഡിറ്റിംഗും ഛായാഗ്രഹണവും നന്നായിരുന്നു.

◆  ലില്ലി വലിയ ഒരു പരീക്ഷണ ചിത്രമാണ്. മലയാളത്തിൽ ഇന്നേവരെ അങ്ങനെ ആരും  കൈവെക്കാത്ത ഒരു മേഖല,അത് മികച്ച രീതിയിൽ തന്നെ സ്‌ക്രീനിൽ കൊണ്ടുവരാൻ കഴിഞ്ഞു. അതിനാൽ തന്നെ കുറവുകൾ നോക്കാതെ ഇരു കയ്യും നീട്ടി തന്നെ നമുക്ക് ഈ സിനിമയെ സ്വീകരിക്കാം. പിന്നണിയിലും മുന്നിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങൾ.

3.25/ 5 😊

© Navaneeth Pisharody

Comments

Popular posts from this blog

11)Deranged (2012) Korean Movie Review

48) ATM Er Rak Error(2012) Thai Movie Review

158) WHY (2018) Korean Mini WEB Drama