23) Harmony (2010) Korean Movie Review


Movie - Harmony
Language - Korean
Genre - Emotional Drama
Year - 2010

പ്രേക്ഷകരെ അവസാനം വരെ പിടിച്ചിരുത്തുന്ന പലതരം ഇമോഷണൽ ഡ്രാമകൾ കൊറിയയിൽ ഇറങ്ങിയിട്ടുണ്ട്..  അതിൽ തന്നെ ഒരിക്കലും മറക്കാൻ കഴിയാത്ത പലതരം സിനിമകൾ..  എല്ലാ തരം മനുഷ്യവികാരങ്ങളിലൂടെയും സഞ്ചരിച്ചവ.. ആ കൂട്ടത്തിലേക്ക് ഒരു സിനിമ കൂടി... ഈ കഥ മുഴവൻ നടക്കുന്നത് ഒരു ജയിലിൽ ആണ്..

Hong jeong hye എന്ന സ്ത്രീക്ക് തന്റെ ഭർത്താവിനെ കൊന്ന കുറ്റത്തിന് 10 വർഷം ജയിൽ തടവ് ലഭിക്കുന്നു.. ഭർത്താവ് ഒരു ഒരു സംശയ രോഗി ആയിരുന്നു.. ഒരു ബലം പിടിത്തത്തിനിടയിൽ അറിയാതെ പറ്റിയ ഒരു കൈയബദ്ധം അയാളുടെ മരണത്തിൽ അവസാനിച്ചു. ആ സമയം അവൾ ഗർഭിണി ആയിരുന്നു.. ജയിലിൽ വച്ച് കുട്ടിയെ പ്രസവിക്കുന്നു. അവൻ അവിടെ വളരുന്നു.. ഒരു പ്രായം എത്തും വരെ മാത്രമേ അമ്മയുടെ കൂടെ കുട്ടിയെ ജയിലിൽ നിർത്താൻ പറ്റു  എന്നവൾക്ക് അറിയാമായിരുന്നു.. അവൾ അവന് കൊടുക്കാൻ പറ്റുന്ന സ്നേഹം മുഴുവൻ പകർന്നു കൊടുക്കുന്നു.. അവന്റെ പിറന്നാൾ എല്ലാം വളരെ ഗ്രാന്റ് ആയി തന്നെ ആഘോഷിക്കുന്നു. എന്നാൽ ഒരു കാര്യത്തിൽ മാത്രം അവൾക്ക് വളരെ വിഷമം ഉണ്ട്.. താൻ താരാട്ട് പാടാനായി വായ തുറന്നാൽ  കുഞ്ഞു നല്ല കരച്ചിൽ ആണ്.. എന്താണാവോ.. 😁😁  കഥ അവളിൽ മാത്രം ഒതുങ്ങിയതല്ല.. വേറെയും ജയിൽ പുള്ളികൾ ഉണ്ട്.. ഭൂരിഭാഗം അന്തേവാസികളും അറിയാതെ തങ്ങളുടെതള്ളത് തെറ്റ് കൊണ്ട് അവിടേക്ക് എത്തിപ്പെട്ടവർ ആണ്.അവരുടെയെല്ലാം കഥനകഥകളിലൊട്ടും സിനിമ അധികം കാലെടുത്തു വെകുന്നില്ല. എന്നാലും കുറച്ചു പേരുടെ ജീവിതം തുറന്നു കാണിക്കുന്നുണ്ട്. അതിൽ ഒരു വയസ്സായ സ്ത്രീയുടെ കഥ 👌🏼 Hong Jeong hye ഉം  ജയിൽ സൂപ്രണ്ടും അത്ര നല്ല ചേർച്ചയിൽ അല്ല.. 

അമ്മയും മകനുമായുള്ള വൈകാരിക ബന്ധം വളരെ മനോഹരമായി ചിത്രീകരിക്കാൻ കഴിഞ്ഞിട്ടുണ്ട്.. അവർ വേർ പിരിയേണ്ട അവസ്ഥ വരുന്ന നിമിഷത്തിലെ പ്രകടനങ്ങൾ എല്ലാം എടുത്തു പറയേണ്ടതാണ്.. വളരെ കുറച്ചു പ്രായം മാത്രം ഉള്ള.. ആ കൊച്ചു ബാലൻ വരെ അഭിനയത്തിലൂടെ ഞെട്ടിക്കുന്ന പ്രകടനം തന്നെയാണ് കാഴ്ച വച്ചത്.. 👌🏼 ക്ലൈമാക്സ് രംഗം വളരെയധികം വിഷമിപ്പിച്ചു..  മറക്കാൻ കഴിയാത്ത ഒരു സിനിമാനുഭവം..❤

ഒരു മണിക്കൂർ 51 മിനിറ്റ് സമയം സിനിമക്ക് നമ്മളെ പിടിച്ചിരിത്താൻ കഴിഞ്ഞില്ലേ വേറെ എന്ത് വേണം.. 😍  കൊറിയൻ പടങ്ങൾക്ക് മാത്രം സാധിക്കുന്ന ഒരു മായാജാലം..

മികച്ച സിനിമ. ഇതുപോലുള്ള സിനിമകൾ കാണാൻ ആഗ്രഹിക്കുന്ന കുറച്ചു പേരെങ്കിലും ഉണ്ടാകും എന്ന വിശ്വാസത്തോടെ അവർക്ക് വേണ്ടി മാത്രം ഒരു ചെറിയ Suggestion 😊😊

കാണാത്തവർ കണ്ടു നോക്കുക.. 😊

© Navaneeth Pisharody
Movie Link Available On Telegram Channel - INIZIO MOVIE MEDIA

Comments

Popular posts from this blog

11)Deranged (2012) Korean Movie Review

48) ATM Er Rak Error(2012) Thai Movie Review

158) WHY (2018) Korean Mini WEB Drama