Posts

Showing posts from September, 2018

31) Kita kita Aka I See You (2017) Philippine Film Review

Image
Movie - Kita Kita Aka I See You Country - Philippine Language - Filipino Genre - Rom - Com (Romantic comedy) Year - 2017 ആദ്യമായി കണ്ട ഒരു ഫിലിപിയൻ ചിത്രം വളരെ വ്യത്യസ്തമായ ഒരു ഫീൽ ഗുഡ് റൊമാന്റിക് ഫിലിം. സിനിമ പറയാൻ ഉദ്ദേശിച്ച കാര്യം  വളരെ മനോഹരമായി ഒരു മണിക്കൂർ 23 മിനിറ്റ് കൊണ്ട് പറഞ്ഞു തീർത്തു. ലിയ ജപ്പാനിലെ സപ്പറോ എന്ന സ്ഥലത്തു താമസിക്കുന്ന ഒരു പിലിപിയൻ ടൂർ ഗൈഡ് ആണ്. അവളുടെ ജോലിയിൽ അവൾ വളരെ സംതൃപ്തയായിരുന്നു. കൂടുതൽ പിലിപിയയിൽ നിന്നും വരുന്ന ടൂറിസ്റുകൾക്ക് ജപ്പാൻ ഭാഷ സഹായിയും  വഴികാട്ടിയും ഒക്കെ ആയിരുന്നു അവൾ. നോബു എന്ന പേരുള്ള ഒരു ഫിലിപിയൻ കാരനും ആയി അവൾ പ്രണയത്തിൽ ആയിരുന്നു. ഏകദേശം ഒരു വർഷം ആയി അവരുടെ Engagement കഴിഞ്ഞിട്ട് കുറച്ചു നാളായി നോബു ലിയയെ വിളിക്കറെ ഇല്ല.  ഒരു ദിവസം അപ്രതീക്ഷിതമായി ലിയക്ക് ലെറ്റർ കിട്ടുന്നു. നോബു ഇന്ന് രാത്രി 8 മണിക്ക് ഒരു ബിയർ ഹോസ്സിൽ കണ്ടു മുട്ടാം എന്നായിരുന്നു ആ കത്തിൽ പരാമര്ശിച്ചിരിക്കുന്നത്. ലിയ കൃത്യസമയത്തു അവിടെ എത്തുന്നു.. കാത്തിരിക്കുന്നു. എന്നാൽ നോബുവിനെ കാണുന്നില്ല. പെട്ടെന്ന് ഒന്ന് തിരിഞ്ഞു നോക്കിയപ്പോൾ അതാ നോബു അവിടെ ഇരുപ്പുണ്

30) My Brilliant Life ( 2014) Korean Movie Review

Image
Movie - My Brilliant Life Language - Korean Genre - Emotional Drama Year - 2014 ● ചില സിനിമകൾ അങ്ങനെയാണ് കണ്ടു തീർന്നാലും കുറച്ചുകാലം അത് നമ്മുടെ മനസിനെ വേട്ടയാടികൊണ്ടിരിക്കും.എത്ര മായ്ചുകാളയാൻ ശ്രമിച്ചാലും മനസ്സിൽ നിന്ന് പെട്ടെന്നൊന്നും അത് മായഞ്ഞ് പോവുകയില്ല. കുറെ നാളായി കാണണം എന്ന് വിചാരിച്ചിരുന്ന ഈ ചിത്രം അവസാനം ഇന്നലെയാണ് കാണുന്നത്. ഹൃദയസ്പർശിയായ, മനോഹരമായ മികച്ച ഒരു  ഡ്രാമയാണ്  ഈ കൊച്ചു സിനിമ ● 16 കാരന്റെ മനസും 80 കാരന്റെ ശരീര പ്രകൃതവും ഉള്ള ഒരാളുടെ അവസ്ഥയെ കുറിച്ചപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ. Progeria Syndrome എന്ന ലക്ഷത്തിൽ തന്നെ ഒരാൾക്ക് മാത്രം വരുന്ന അതി വിചിത്രവും ഭയാനകവും ആയ ഒരു രോഗാവസ്ഥ. രോഗം ബാധിച്ചാൽ 10 വർഷത്തിൽ കൂടുതൽ ജീവിക്കില്ല, വർദ്ധഖ്യം ബാധിച്ച പോലുള്ള ശരീരം മരവിച്ച മനസ്സ്  ഉള്ളിലെ അവയവങ്ങൾ എല്ലാം തളർന്നു കൊണ്ടിരിക്കുന്നു. 80 വയസ്സുള്ള ഒരു മനുഷ്യന് വരാകുന്ന എല്ലാ രോഗവസ്ഥകളും ശരീരത്തെ ബാധിച്ചേക്കാം. ഈ രോഗം ബാധിച്ച  Ah reum എന്ന പതിനാറുകരന്റെ ജീവിതമാണ് ഇവിടെ പറയുന്നത് ● Ah reum ന് പതിനാറ് വയസ്സാണെങ്കിൽ അവന്റെ അച്ഛനും അമ്മയ്ക്കും 33 വയസ്സാണി

29) Lilli (2018) Malayalam Movie Review

Image
ലില്ലി (A) Director - Prasobh Vijayan ◆ ലില്ലി അക്രമമാണ്,കൂരതയാണ്,അതിജീവനമാണ് ഒപ്പം അല്പം ഭയാനകവുമാണ്. പരിമിതികൾക്കുള്ളിൽ നിന്ന് ഒരു പറ്റം പുതുമമുഖങ്ങൾ സൃഷ്ടിച്ച മികച്ച ഒരു ശ്രമം. കഥയിലോട്ടൊന്നും കടക്കേണ്ട ആവശ്യം ഉണ്ടെന്ന് തോന്നുന്നില്ല.. ട്രെയ്ലറിൽ ഉണ്ട് കഥ. പൂർണ ഗർഭിണി ആയ ഒരു സ്ത്രീയുടെ അതിജീവനം അവൾക്ക് നേരിടേണ്ടി വരുന്ന ക്രൂരത അതാണ് സിനിമ പറയുന്നത്. ◆പല സ്ഥലങ്ങളിലും കുറച്ചു  നാടകീയത ഫീൽ ചെയ്തിരുന്നുവെങ്കിലും മെയിൻ പ്ലോട്ടിലേക്ക് പ്രവേശിച്ചപ്പോൾ കഥ interesting ആയി തന്നെ മുന്നോട്ട് പോയിക്കൊണ്ടിരുന്നു. ലില്ലിക്ക് അപ്രതീഷിതമായി ഒരു ആക്സിഡന്റ് ഉണ്ടാക്കുന്നു കണ്ണ് തുറന്നപ്പോൾ മൂന്ന് പേർ അവളെ ഒരു ആളൊഴിഞ്ഞ മുറിയിൽ പൂട്ടിയിട്ടിരിക്കുന്നു. പിന്നെ തുടർന്നുണ്ടാവുന്ന അക്രമ സംഭവവികാസങ്ങൾ. തീർത്തും predictable ആയ സ്റ്റോറി തന്നെ. ◆ trailer കണ്ട് അതി ക്രൂര വയലെൻസ് രംഗങ്ങൾ പ്രതീഷിച്ചു തന്നെയാണ് കയറിയത്. ആ പ്രതീഷ തെറ്റിയില്ല അത്യാവശ്യം  ഭീതിപ്പെടുത്തുന്ന വകയൊക്കെ ചിത്രത്തിൽ ഉണ്ട് പ്രതേകിച്ചു അവസാനത്തോടടുക്കുന്ന വേളയിൽ. അത് കൊണ്ട് തന്നെ ഫാമിലി ആയി പടമിരുന്ന് കാണാൻ  ആരുമൊന്ന് മടിക്കും. ◆ പ്ര

28) Chekka Chivantha Vaanam - CCV (2018) Tamil Movie Review

Image
CCV - Chekka Chivantha Vaanam Director - Maniratnam ◆ നമ്മുടെ ആ പഴയ Vantage ബ്രില്ലെന്റ് മണിരത്നം ഈസ് ബാക്ക്.. CCV ഒരു പെർഫെക്റ്റ് ക്ലാസ്സിക് മാസ്സ് ഗ്യാങ്സ്റ്റർ ചിത്രം. ◆ പ്രതീക്ഷ ഇല്ലാതെ തന്നെയാണ് പടത്തിന് കയറിയത് എന്നാൽ പ്രതീക്ഷകൾക്കപ്പുറമായിരുന്നു സിനിമ സമ്മാനിച്ചത്. രണ്ടര മണിക്കൂർ ഫുൾ എന്ജോയ് ചെയ്ത് കാണാൻ ഉള്ള എല്ലാ വകയും ചിത്രത്തിൽ ഉണ്ട്.. ◆ പടത്തിന്റെ പ്ലോട്ടിലോ Base ലൈനിലോ ഒരു പുതുമയും അവകാശപ്പെടാനില്ല. എന്നാൽ അത് അവതരിപ്പിച്ച രീതി ഒപ്പം ആ മണിരത്നം ടച്ച് എല്ലാം കൂടി ആയപ്പോ മികച്ച ഒരു സിനിമ നമ്മുക്ക് ലഭിച്ചു. ◆ പ്രകാശരാജ് അവതരിപ്പിച്ച  സേനപതി എന്ന കഥാപാത്രത്തിലൂടെയാണ് സിനിമ ആരംഭിക്കുന്നത്. സേനപതിയും കുടുംബവും. സേനപതിയുടെ 3 മക്കൾ വരതൻ, എതി, ത്യാഗരാജൻ, വരതന്റെ ഭാര്യ ചിത്ര അവരുടെ മക്കൾ പിന്നെ ത്യാഗരാജന്റെ ഭാര്യ രേണു അവരുടെ മക്കൾ.. ഒപ്പം നമ്മുടെ മക്കൾ സെൽവൻ അവതരിപ്പിച്ച റസൂൽ ഇവരെ എല്ലാം Circulate ചെയ്ത് കഥ മുന്നോട്ട് പോകുന്നു. ◆ എല്ലാ മണിതനം സിനിമകളിലെയും പോലെ പതിഞ്ഞ സ്വരത്തിൽ തുടങ്ങി,Decent ആയ ഒരു അദ്യപകുതിയും,മികച്ച ഒരു രണ്ടാം പകുതിയും കിടുക്കൻ ഒരു ക്ലൈമാക്സും കണ്

27) Split (2016) Korean Movie Review

Image
Movie - Split Language - Korean Genre - Drama Year - 2016 ◆ എല്ലാത്തരം ജേനെറുകളോടും ഒരുപോലെ നീതി പുലർത്തിയ ഫിലിം Industry അത് ഒരുപക്ഷെ കൊറിയ തന്നെ ആയിരിക്കാം. പടം കണ്ടു മനസ്സ് നിറഞ്ഞു.. കുറെ ഇമോഷണൽ കൊറിയൻ ഡ്രാമകൾ കണ്ടിട്ടുണ്ട് ആ ലിസ്റ്റിൽ ഒരു സിനിമ കൂടി എഴുതി ചേർക്കുന്നു. സ്പ്ലിറ് ലളിതം സുന്ദരം മനോഹരം. 2 മണിക്കൂർ  നല്ല ഒരു സിനിമാനുഭവം സമ്മാനിച്ചു. ഒരു ചെറിയ ഹൃദയ സ്പർശിയായ ചിത്രം. ◆ Chul - jong ഒരു International പ്രൊഫഷനെൽ ബൗളർ ആണ്.(ബൗളർ എന്ന് പറഞ്ഞാൽ ക്രിക്കറ്റിലെ ബൗളിംഗ് അല്ലാട്ടാ പോസ്റ്റർ കണ്ടാൽ കത്തും എന്ന് വിചാരിക്കുന്നു). ഒരു അപ്രതീക്ഷിത ആക്സിഡന്റ് അയാളുടെ കരിയർ തന്നെ ഇല്ലാതെയാക്കി എന്ന് പറയാം. കാലിനു സാരമായ പരിക്ക് പറ്റി ഇപ്പൊ പണ്ടത്തെ പോലെ അത്ര വെടിപ്പായി ബൗളിംഗ് സാധ്യമാകുന്നില്ല.. ഒരു പ്രൈവറ്റ് ബൗളിംഗ് യാർഡിൽ തുച്ഛമായ പൈസക്ക് bet വച്ച് മാച്ച് കളിക്കലാണ് ഇപ്പോഴത്തെ പരിപാടി. കൂടെ Hee Jin എന്ന ഒരു യുവതിയും ഉണ്ട്.. അവൾക്കാണെങ്കിൽ തന്റെ അച്ഛന്റെ കയ്യിൽ നിന്നും പോയ ബൗളിംഗ് യാർഡ് തിരിച്ചു പിടിക്കണം. അതിന് പണം സമ്പാദിക്കണം.. ◆ ഒരു ദിവസം യാർഡിൽ ഒരു ചെറുപ്പകാരൻ അസാധ്യമായി ബൗളി

26) Mundasupatti (2014) Tamil Movie Review

Image
Movie - Mundaasupatti Language - Tamil Genre - Comedy Year - 2014 ◆ ഈ സിനിമ കാണാത്തവർ ഉണ്ടെങ്കിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒരു സിനിമയാണ് . പീരീഡ് കോമഡി വിഭാഗത്തിൽ പെടുന്ന ഒരു മനോഹരമായ സിനിമ. ഇത് പോലെ കുറെ സിനിമകൾ പലരും അറിയാതെ പോയിട്ടുണ്ടാവാം.. നവാഗതനായ സംവിധായകൻ റാം ഡി സംവിധാനം ചെയ്ത് തമിഴ് സിനിമ ഇൻഡ്സ്ട്രയിയിലെ ഏറ്റവും വിശ്വസ്തനായ പ്രൊഡ്യൂസരിൽ ഒരാളായ സി വി കുമാർ നിർമിച്ച ചിത്രം കൂടി ആണിത്.. ◆ 1947 കാലഘട്ടം മുണ്ടാസുപട്ടി എന്ന് പേര് വീണ ഒരു ഗ്രാമം.. ഒരു അന്തവിശ്വാസത്തിൽ കൂടിയാണ് കഥ തുടങ്ങുന്നത് അങ്ങ് ബ്രിട്ടനിൽ നിന്നും നാടുകാണാൻ വന്ന ഒരു സായിപ്പ്.  നാട്ടുകാരെല്ലാം അയാളെ ദൈവത്തെ പോലെ വണങ്ങി.. അദ്ദേഹത്തിന്റെ കയ്യിൽ ഉള്ള ക്യാമറ എല്ലാവർക്കും ഒരു അത്ഭുതം ആയിരുന്നു.. ഒരു ദിവസം  സായിപ്പ് ഒരു സ്ത്രീയെ ഫോട്ടോ എടുക്കുന്നതും അതെ സമയം അവർ കുഴഞ്ഞുവീണു മരിച്ചതും നാട്ടുകാരിൽ ഭീതി ഉണ്ടാക്കി.. ഏതോ ഒരു വ്യാധി അവിടെയാകെ പിടിപെട്ടിരുന്നു. നാട്ടുകാർ ഓരോരുത്തർ ആയി മരിച്ചു വീഴാൻ തുടങ്ങി. സായിപ്പിന്റെ ഫോട്ടോഗ്രാഫി ആണ് ഇതിനെല്ലാം കാരണം എന്ന് അവർ ധരിക്കുന്നു. ◆ കുറച്ചുനാൾ കഴിഞ്ഞ് അവിടെ ഉള്ള ഒരു കുല

25) Healer (2014) K Drama Review

Image
K Drama / Korean Series Name - Healer Genre - Action Romantic Thriller Year - 2014 ◆കണ്ട ഒരു സീരീസ് കൂടി കാണാത്തവർക്കായി പരിചയപ്പെടുത്തുന്നു.. സീരീസ് കാണാൻ തുടങ്യാ അതിൽ adict ആയാൽ പിന്നെ അത് തന്നെ അങ്ങോട്ട്  തുടർന്നോണ്ടിരിക്കും..🤭 ഹീലെർ വളരെ മനോഹരമായ ഒരു ആക്ഷൻ റൊമാന്റിക് ത്രില്ലർ സീരീസ് ആണ്.. ◆ 20 എപിസോഡുകളിൽ ആയി ഒരോ particular കാരക്ടർസിനും വളരെ അധികം പ്രാധാന്യം നൽകി. ഇന്റസ്റ് ആയ ഒരു കഥയും കഥാ പശ്ചാത്തലവും കുറച്ച് ദുരൂഹതയും ഉൾക്കൊണ്ട്. ഓരോ എപ്പിസോഡ് ത്രില്ലെടിപ്പിച്ചും, ചിരിപ്പിച്ചും മനോഹരമായ റൊമാറ്റിക് മൂഡ് നിലനിർത്തിയും. പോകുന്ന ഒരു ഇന്റസ് ഡ്രാമ എന്ന് തന്നെ വിശേഷിപ്പിക്കാം. ◆ Healer Night Courier (ഏതു തരം കോട്ടേഷനും ഇവിടെ ഏറ്റെടുക്കുന്നതാണ്) ൽ പ്രമുഖൻ ആണ്. ഈ ബസിനെസ്സിൽ സത്യസന്ധമായി പ്രവർത്തിക്കുന്നവൻ.. ക്ലയന്റ് പറയുന്ന ജോലി ഭംഗിയായി ഒരു കുറവും വരുത്താതെ ചെയ്തു കൊടുക്കുന്നു. അത് വച് വെട്ടും കുത്തും കൊലപാതകവും ഒന്നും ഇല്ല.. ക്ലയന്റ് ആരാണെന്നോ അവരുടെ പേർസണൽ വിവരങ്ങളോ ഹീലേർ നോക്കാറില്ല.. പറഞ്ഞപണി സമയത്തു ചെയ്തുകൊടുക്കും.. ◆ Healer ഒരു കോഡ് നെയിം ആണ്  Seo Jung Hoo എന്നാണ്

24) The Villainess (2017) Korean Movie Review

Image
Movie - The Villainess Language - Korean Genre - Action Revenge Thriller Year - 2017 ◆ ആക്ഷൻ സിനിമ പ്രേമികൾക്കായി കൊറിയയിൽ നിന്നും കഴിഞ്ഞ വർഷം ഇറങ്ങിയ മികച്ച ഒരു ആക്ഷൻ ത്രില്ലർ.  Sook-Hee എന്ന സ്ത്രീയുടെ ഒരു  Revenge ആണ് സിനിമയിൽ പറയുന്നത്. 2 മണിക്കൂറ് ദൈർഗ്യം ഉള്ള ചിത്രം വേറിട്ട ഒരു ചലച്ചിത്രാനുഭവം തന്നെയാണ് സമ്മാനിച്ചത്. ◆ തുടക്കത്തിലെ ആ 15 മിനിറ്റ് നേരം സ്‌ക്രീനിൽ നിന്നും നമ്മൾ കണ്ണെടുക്കുകയില്ല.. നല്ല കിണ്ണംകാച്ചിയ ആക്ഷൻ രംഗത്തിലൂടെയാണ് പടം തുടങ്ങുന്നത്.sook hee കുറെ പേരെ കൊലപ്പെടുത്തുകയും അവസാനം പൊലീസിന് മുന്നിൽ അവൾ ചെന്ന് പെടുകയും ചെയുന്നു.ശേഷം ഒരു intelligence Agencyയുടെ കീഴിൽ അപ്രതീക്ഷിതമായി Sook Hee ക്ക് പ്രവത്തിക്കേണ്ടി വരുന്നു.. അവിടെ നിന്നും പലപ്പോഴായി രക്ഷപെടാൻ ശ്രമിച്ചിരുന്ന soo hee എല്ലായിപ്പോഴും പിടിക്കപ്പെടുന്നു. Kwon Sook എന്ന ഒരു ലേഡി ആയിരുന്നു ആ അജൻസിയുടെ ലീഡർ. ◆soo hee വളരെ trained ആയ ഒരു fighter ആയിരുന്നു, അത് കൊണ്ട് തന്നെ അവളെ അവർക്ക് ആവശ്യമുണ്ട്. Soo hee അന്നേരം ഗർഭിണി ആയിരുന്നു.. തന്റെ കുഞ്ഞിനും തനിക്കും 10 വര്ഷം കഴിഞ്ഞാൽ Agency യിൽ നിന്നും പുറത്തുപ

23) Harmony (2010) Korean Movie Review

Image
Movie - Harmony Language - Korean Genre - Emotional Drama Year - 2010 പ്രേക്ഷകരെ അവസാനം വരെ പിടിച്ചിരുത്തുന്ന പലതരം ഇമോഷണൽ ഡ്രാമകൾ കൊറിയയിൽ ഇറങ്ങിയിട്ടുണ്ട്..  അതിൽ തന്നെ ഒരിക്കലും മറക്കാൻ കഴിയാത്ത പലതരം സിനിമകൾ..  എല്ലാ തരം മനുഷ്യവികാരങ്ങളിലൂടെയും സഞ്ചരിച്ചവ.. ആ കൂട്ടത്തിലേക്ക് ഒരു സിനിമ കൂടി... ഈ കഥ മുഴവൻ നടക്കുന്നത് ഒരു ജയിലിൽ ആണ്.. Hong jeong hye എന്ന സ്ത്രീക്ക് തന്റെ ഭർത്താവിനെ കൊന്ന കുറ്റത്തിന് 10 വർഷം ജയിൽ തടവ് ലഭിക്കുന്നു.. ഭർത്താവ് ഒരു ഒരു സംശയ രോഗി ആയിരുന്നു.. ഒരു ബലം പിടിത്തത്തിനിടയിൽ അറിയാതെ പറ്റിയ ഒരു കൈയബദ്ധം അയാളുടെ മരണത്തിൽ അവസാനിച്ചു. ആ സമയം അവൾ ഗർഭിണി ആയിരുന്നു.. ജയിലിൽ വച്ച് കുട്ടിയെ പ്രസവിക്കുന്നു. അവൻ അവിടെ വളരുന്നു.. ഒരു പ്രായം എത്തും വരെ മാത്രമേ അമ്മയുടെ കൂടെ കുട്ടിയെ ജയിലിൽ നിർത്താൻ പറ്റു  എന്നവൾക്ക് അറിയാമായിരുന്നു.. അവൾ അവന് കൊടുക്കാൻ പറ്റുന്ന സ്നേഹം മുഴുവൻ പകർന്നു കൊടുക്കുന്നു.. അവന്റെ പിറന്നാൾ എല്ലാം വളരെ ഗ്രാന്റ് ആയി തന്നെ ആഘോഷിക്കുന്നു. എന്നാൽ ഒരു കാര്യത്തിൽ മാത്രം അവൾക്ക് വളരെ വിഷമം ഉണ്ട്.. താൻ താരാട്ട് പാടാനായി വായ തുറന്നാൽ  കുഞ്ഞു നല്ല കരച്ചി

22) The Impossible (2012) Movie Review

Image
Movie - The Impossible Language - English Genre - Drama,Survival,Thriller Year - 2012 2004 December 26 ന് തെക്ക് കിഴക്ക് ഏഷ്യൻ രാജ്യങ്ങളിൽ  ആഞ്ഞടിച്ച സുനാമിയെ അടിസ്ഥാനമാക്കി 2012 ൽ പുറത്തിറങ്ങിയ ചിത്രമാണിത്. കുറെ പേർക്ക് സ്വന്തം കുടുംബത്തെ നഷ്ടപ്പെട്ടു. അതിൽ അകപ്പെട്ട ഒരു കുടുംബത്തിന്റെ അതിജീവനത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.. നല്ല ഒരു Survival ഡ്രാമ.. 👌🏼 ഹെൻറിയും മറിയയും 3 കൊച്ചു കുട്ടികളും അടങ്ങുന്ന ഒരു അഞ്ചങ്ക കുടുംബം.. ക്രിസ്മസ് ആഘോഷിക്കാൻ തായ്ലാണ്ടിലേക്ക് ടൂർ പോകുന്നു.. ഒരു ബീച്ച് റിസോർട്ടിൽ ആയിരുന്നു അവർ താമസിച്ചിരുന്നത്. 26 ന് ലോകത്തെ ഞെട്ടിച്ചുകൊണ്ട് അവിടെ അപ്രതീക്ഷിതമായ കടൽ ഷോബവും സുനാമിയും ഉണ്ടാകുന്നു. ഹെൻറി യും ഇളയ രണ്ട് മക്കളും, മറിയയും മൂത്തമകനായ ലുക്കസും ആ ദുരന്തത്തിൽ  വേർ പിരിയുന്നു.. അവർ അഞ്ചുപേരും അത്ഭുതകരമായി മരണത്തിൽ നിന്നും രക്ഷപെടുന്നുണ്ടെങ്കിലും പരസ്പരം വേർ പിരിയുന്നു.. കടുത്ത നാശനഷ്ടങ്ങൾ വിതച്ച സുനാമി പല പേരുടെ ജീവൻ കൊണ്ട് പോയി. അതിൽ മറിയക്ക് നെഞ്ചത്തും കാലിനും ഗുരുതരമായി പരികെൽക്കുന്നു..  അമ്മയെ രക്ഷിക്കാനായി ലൂക്കസ് പരിശ്രമിക്കുന്നു.  ആയിരക്കണക്ക

21) Eeram (2009) Tamil Movie Review

Image
Movie - Eeram Language - Tamil Genre - Horror Mystery Thriller Year - 2009 അധികമാരും ചർച്ച ചെയ്തട്ടില്ലാത്ത ഒരു   കിടിലൻ ഹൊറർ ത്രില്ലർ. തമിഴിലെ തന്നെ Most പ്രോമിസിംഗ് ഡയറക്ടർ ആയ അരിവഴകൻ തിരക്കഥ എഴുതി സംവിധാനം ചെയ്തു സംവിധായകൻ ശങ്കർ നിർമിച്ച ഈ ചിത്രം 2009 ൽ ആണ് റിലീസ് ആകുന്നത്. ഞാൻ ഇന്നേവരെ കണ്ട തമിഴ് ഹൊറർ ചിത്രങ്ങളിൽ മായ എന്ന ചിത്രം കഴിഞ്ഞാൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട ചിത്രം ഇതാണ്. സിനിമ ആരംഭിക്കുന്നത് ഒരു അപാർട്മെന്റിൽ നിന്നാണ്. അതിലെ  ഒരു ഫ്ലാറ്റിൽ നിന്ന് വെള്ളം പുറത്തേക്ക് വരുന്നു.. അത് കണ്ട് അപാർട്മെന്റ് സെക്യൂരിറ്റി എന്താണ് എന്ന് നോക്കുന്നു.. ആ ഫ്ലാറ്റിൽ അകത്തു ആളുണ്ട്.. എന്നാൽ കതകിൽ എത്ര തട്ടിയിട്ടും ഒരു റെസ്പോൺസും ഇല്ല.. പോലീസ് അവിടേക്ക് എത്തി നോക്കുമ്പോൾ ഫ്ളാറ്റിലെ ബാത്ത് ടബിൽ ഒരു സ്ത്രീ മരിച്ചു കിടക്കുന്നു.. പേര് രമ്യ. ബാത്ത് ടപ്പിൽ ടാപ്പ് ഓൺയാത് കൊണ്ടാണ് വെള്ളം പുറത്തേക്ക് വന്നത്.. ഒരു സുസൈഡ് ആണോ കൊല പാതകമാണോ എന്ന ഒരു കൺഫ്യൂഷൻ.  കേസന്വേഷിക്കാൻ വന്ന പോലീസ് ഉദ്യോഗസ്ഥൻ ആയ വാസുദേവൻ ആ സ്ത്രീയെ കണ്ട് ഞെട്ടുന്നു.. തന്റെ പഴയ കാമുകിയാണ് അത്... ആത്മഹത്യ ആണെന്ന് ഉറപ്പിക്കാൻ

20) You Are The Apple Of My Eye (2011) Taiwanese Movie Review

Image
Movie - You Are The Apple Of My Eye Language - Taiwanese Genre - Rom Com Year - 2011 ◆ Rom Com Feel Good ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർക്കായി ഒരു കിടിലൻ തായ്‌വാനീസ് ചിത്രം. ◆ വർഷം 1994 ko Ching- teng  എന്ന നായക കഥാപാത്രത്തിന്റെ നറേഷനിലൂടെയാണ് കഥ പറഞ്ഞു പോകുന്നത്. അവന്റെ പഴയ സ്കൂൾ കാലഘട്ടം.  Ko Ching Teng ക്ലാസ്സിലെ ഏറ്റവും വലിയ ഉഴപ്പൻ ആണ്. സ്കൂളിൽ അവന് ഒരു  ഗ്യാങ് ഉണ്ട്..ആദ്യം തന്നെ അവരെയൊക്കെ നറേഷനിലൂടെ തന്നെ പ്രേക്ഷകർക്ക് introduce ചെയ്തു തരുന്നു. ◆ Shen Chia- yi,  ക്ലാസ്സിലെ ഏറ്റവും സുന്ദരിയും അതുപോലെതന്നെ പഠിപ്പിസ്റ്റും ആയ പെൺകുട്ടിയാണ്. അവളുടെ പുറകെ നടക്കാൻ ഒത്തിരി പേരുണ്ട്. സ്കൂളിലെ തമാശ രംഗങ്ങൾ സൗഹൃദങ്ങൾ എല്ലാം പറഞ്ഞു കഥ അങ്ങനെ മുന്നോട്ട് പോകുന്നു ◆ Shen Chia yi , Ko ching Teng  തമ്മിൽ മിണ്ടുന്നത് തന്നെ അപൂർവ്വമായിരുന്നു. അവർ തമ്മിൽ സൗഹൃദം യഥാർത്ഥ തുടങ്ങുന്ന നിമിഷം, ശേഷം മാറുന്ന കഥയുടെ ഒഴുക്ക് കണ്ടു മനസിലാക്കുക ◆ നമ്മൾ കുറെ തവണ കണ്ടിട്ടുള്ള രീതിയിൽ തന്നെയാണ് ഇവിടെയും കഥ പറച്ചിൽ.അതും നല്ല രസകരമായി ഒട്ടും ബോറടിപ്പിക്കാതെ, കൂടാതെ മികച്ച ഒരു ക്ലൈമാക്സുകൂടി ചിത്രം സമ്മാനിക

19)Han Gong Ju (2013) Korean Movie Review

Image
Movie - Han Gong Ju Language - Korean Genre - Emotional Drama Year - 2013 ◆ നിങ്ങൾ Miracle in Cell No 7,Silenced, Hope എന്നീ ഇമോഷണൽ ത്രില്ലറുകൾ കണ്ടിഷ്ടപെട്ടവരാണെങ്കിൽ തീർച്ചയായും ഈ സിനിമ ഒന്ന് കണ്ടു നോക്കാവുന്നതാണ്. വളരെയധികം മനസിനെ നൊമ്പരപ്പെടുത്തുന്ന ഒരു മികച്ച സിനിമ. ◆ Han Gong Ju എന്ന ടൈറ്റിൽ കഥാപാത്രം അവളുടെ കഥയാണ് ഇവിടെ പറയുന്നത്. കഥ തുടങ്ങുന്നത് അവൾ മുമ്പ് താമസിച്ചിരുന്ന വീട്ടിൽ നിന്നാണ്. സാധനങ്ങൾ എല്ലാം കെട്ടി പെറുക്കി അവളുടെ  ടീച്ചറോടൊപ്പം ടീച്ചറുടെ വീട്ടിലേക്ക്  താമസം മാറുകയാണ് പുതുയ സ്കൂളിൽ അഡ്മിഷൻ എടുക്കുകയും ചെയുന്നു. അങ്ങനെ കഥ മുന്നോട്ട് പോകുന്നു. ആദ്യത്തെ ഒരു 30 മിനിറ്റോളം നേരം ഒരു പിടിയും തരാതെയാണ് കഥ മുന്നോട്ട് പോകുന്നത്. ◆ അവളിൽ കുറെ ദുരൂഹതകൾ ഒളിഞ്ഞിരിപ്പുണ്ട്. അത് നമ്മുക്ക് തുടക്കം മുതൽ ഫീൽ ചെയ്തകൊണ്ടേയിരിക്കും.  സിനിമ മെയിൻ പ്ലോട്ടിലേക്ക് കടന്നു കഴിഞ്ഞാൽ  പിന്നീട് അതിന്റെ പുറകിലുള്ള ഭയാനകമായ ദുരൂഹതകൾ എല്ലാം ചുരുളഴിഞ്ഞൊരുന്നായി പുറത്തേക്ക് വരുന്നു. കേൾക്കുമ്പോൾ വളരെയധികം ദുഃഖം തോന്നും. അവസാനത്തെ സീൻ കണ്ടവർ ഒരിക്കലും മറക്കില്ല.. ◆ Past ഉം Present ഉം മാറ

18) As One (2012) Korean Movie Review

Image
Movie - As One Language - Korean Genre - Sports Drama Year - 2012 1991 ൽ നടന്ന WTTC (World Table Tennis Championship) ൽ ചരിത്രത്തിൽ ആദ്യമായി നോർത്ത് കൊറിയയും സൗത്ത് കൊറിയയും കൂടി ഒരുമിച്ച് ഒരു Unified Team രൂപവത്കരിക്കുകയും.. ചാമ്പ്യൻഷിപ്പിൽ മത്സരിച്ച് ശക്തരിൽ ശക്തരായ ചൈനയെ ഫൈനലിൽ പരാജയപ്പെടുത്തി ഗോൾഡ് നേടുകയും ഉണ്ടായി.. ആ യഥാർത്ഥ ചരിത്ര സംഭവത്തിന്റെ ചലച്ചിത്രവിഷ്കാരം ആണ് 2012 ൽ പുറത്തിറങ്ങിയ As One എന്ന ചിത്രം. എപ്പോഴും പരസ്പരം എതിർ ടീമിൽ കളിക്കുന്ന പ്ലെയേഴ്‌സ് ഒരുമിച്ചു ഒരു ടീമിന് വേണ്ടി കൈകോർക്കുന്നു. നോർത്ത് കൊറിയൻ പ്ലെയേഴ്സിന് പല കാര്യങ്ങളിലും റീസ്ട്രിക്ഷൻസ്  ഉണ്ട്  പ്രത്യേകിച്ച് ഡിസിപ്ലിന്റെ കാര്യം വരുമ്പോൾ.  ചിത്രത്തിന്റെ അവസാനത്തോടടുക്കുമ്പോൾ രാഷ്‌ടീയപരമായ പല ഇടപെടലുകളിലൂടെയും   നമുക്ക് അത് കാണാം. Hyun jung Hwa And Lee Boon Hee എന്നീ കഥാപാത്രങ്ങളുടെ പ്രകടനം ആണ് ചിത്രത്തിൽ എടുത്ത് പറയുന്നത്.  ഒരു സ്പോർട്സ് സിനിമക്ക് വേണ്ട എല്ലാ ചേരുവകളും ചിത്രത്തിലുണ്ട്.. ഇമോഷണൽ രംഗങ്ങൾ എല്ലാം വളരെയധികം മികച്ചതായിരുന്നു.. അവസാനനിമിഷങ്ങളിലെ അവരുടെ Performance കണ്ണ് നിറയിച്ചു.. വളരെ റിയല

17) Tunnel K Drama (2017) Review

Image
K Drama / korean Series Name - Tunnel Genre - Investigation Thriller Year - 2017 ആദ്യം തന്നെ പറയാനുള്ളത് Tunnel എന്ന സെയിം പേരിൽ വെവ്വേറെ സിനിമയും ഉണ്ട് സീരീസും ഉണ്ട്..🙌🏻 കണ്ട ഒരു കിടിലോല്സകി സീരീസ് കൂടി കാണാത്തവർക്കായി പരിചയപ്പെടുത്തുന്നു.. ഒരു ടൈം ട്രാവൽ  ഇൻവെസ്റ്റിഗേഷൻ സീരീസ്. കൊറിയൻ സീരീസുകളെയൊക്കെ എത്ര വാഴ്ത്തിയാലും മതിയാകില്ല അത്ര മികച്ച അവതരണമാണ് ഓരോ സീരീസും. എനിക്ക് തോന്നുന്നു ഒരു വർഷം സിനിമയേക്കാൾ കൂടുതൽ സീരീസുകൾ അവിടെ ഇറങ്ങുന്നുണ്ട്.. സിഗ്നൽ എന്ന സീരീസ് തന്നെ ആ Experience പറഞ്ഞറിയിക്കാൻ പറ്റാത്തതായിരുന്നു.  അതിന്റെ ഏകദേശം അടുത്ത് എത്തുന്ന ഒരു സീരീസ് തന്നെയാണ് tunnel. വളരെ ത്രില്ലിംഗ്  ആയ 16 എപിസോഡുകൾ. ഒരു സീരിയൽ കില്ലേറെ തേടിയുള്ള Journey. വർഷം 1986 park Gwang Ho നഗരത്തിലെ ഒരു ഡിക്ടറ്റീവ് ആണ്.  ഫസ്റ്റ് എപ്പിസോഡ് തുടക്കം Memories Of Murder എന്ന ചിത്രത്തെ ഓർമ്മിപ്പിക്കും വിധം ആയിരുന്നു. ഒരു Murder അരങ്ങേറുന്നു.  ബോഡി recover ചെയുന്നു. 20 വയസ്സായ ഒരു പെൺകുട്ടി. ഒരു എവിടൻസ് പോലും ബാക്കി വയ്ക്കാതെ വളരെ പെർഫെക്റ്റ് ആയിട്ടുള്ള  Murder.  കൊലയാളിയെ കണ്ടെത്താൻ പാട് പെടു

16) Ghoul TV Series (2018) Hindi Review

Image
Netflix Orginal Indian Series Name - Ghoul Year - 2018 Genre - Mind Game, Horror Ghoul ട്രെയ്‌ലർ കണ്ട്  ഞെട്ടി എന്തായാലും കാണണം എന്ന് ഉറപ്പിച്ചതായിരുന്നു.. ഇന്നലെ  net Flixil ഇറങ്ങി ആദ്യം വന്ന റിവ്യൂകൾ എല്ലാം അത്ര തൃപ്തികരം അല്ലായിരുന്നു.. എന്നിട്ടും കാണാൻ തന്നെ തീരുമാനിച്ചു. ആദ്യം തന്നെ പറയേണ്ടത് ഇത്  ഒരു Sincere Attempt തന്നെയായിരുന്നു. ഓരോ എപിസോഡും 40 മിനിറ്റ് വച്ച് ആകെ 3 എപിസോഡുകൾ മാത്രമേ ഉള്ളു..  ആദ്യ സീസണിൽ.   രാധിക ആപ്ത സെൻട്രൽ കാരക്ടറിൽ military Interrogator officer നിദ റഹിം ആയി പ്രത്യക്ഷപ്പെടുന്നു.. ഒരു മൈൻഡ് ഗെയിം വിഭാഗത്തിൽ പെടുത്താവുന്ന ഒരു Different Horror Plot തന്നെയാണ് സീരീസിൽ പറയുന്നത്.  വേറെ കുറെ മികച്ച സീരീസ് കണ്ടത് കൊണ്ടായിരിക്കണം. കുറച്ചുകൂടി നന്നാകാമായിരുന്നു എന്ന ഒരു തോന്നൽ. ഹൊറർ concept ആണെങ്കിലും Jump Scare സീനുകൾ ഒന്നും തന്നെ ഇല്ലായിരുന്നു എന്നത് ഒരു സവിശേഷതയാണ്. വളരെ Neat ആയിട്ടുള്ള ഒരു സീരീസ്, ആര്ക്കും കണ്ടു നോക്കാവുന്നതാണ്.. ആരും അത്ര നിരാശരാവാൻ സാധ്യതയില്ല.. സീസൺ 2 ഉണ്ടെന്ന് തോന്നുന്നു.. ഒരു Sudden ഓപ്പൺ ഏൻഡ് ക്ലൈമാക്സ് ആയിരുന്നു അത് കൊണ്ട് തന്നെ സീ

15) My Little Bride (2004) Korean Review

Image
Movie - My Little Bride Language - Korea Year - 2004 Genre -  Drama കൊറിയയിൽ നിന്നും ഉള്ള ഡ്രാമ ചിത്രങ്ങൾക്കെല്ലാം ഒരു പ്രത്യക തരം ഫീൽ ആണ്. അവ അവതരണ ശൈലി കൊണ്ടും അഭിനയമികവ് കൊണ്ടും മനസിനെ വളരെയധികം സംതൃപ്തി പെടുത്തുന്നു. അത്തരത്തിൽ നല്ല ഒരു ഫീൽ സമ്മാനിച്ച ഒരു ചിത്രമാണ് മൈ ലിറ്റിൽ ബ്രിഡ്. Bo - eun  sang min എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. Bo-eun പതിനഞ്ചു വയസ് മാത്രം പ്രായമുള്ള ഒരു ഹൈ സ്കൂൾ വിദ്യാർത്ഥിനി ആണ്. തന്റെ retired colonel മുത്തശ്ശന്റെ അവസാന ആഗ്രഹപ്രകാരം   sang min നെ ഇത്ര ചെറുപ്രായത്തിൽ കല്യാണം കഴിക്കാൻ അവൾ നിർബന്ധിതയാകുന്നു. അവൾക്ക് ആ കല്യാണത്തിന് ഒട്ടും താല്പര്യം ഉണ്ടായിരുന്നില്ല.ഒരുപക്ഷെ തന്റെ വരനായി വരുന്ന sang min ന്റെ സ്വഭാവം നന്നായി അറിയുന്നത് കൊണ്ടാവും അവൾ അതിനാദ്യം എതിർത്തത്😁 എന്നാലും  മുത്തച്ഛന്റെയും അച്ഛനമ്മമാരുടെയും സമ്മർദ്ദ പ്രകാരം അവൾ കല്യാണത്തിന് സമ്മതിക്കുന്നു. .  അന്നത്തെ കാലത്തു പ്രായപൂർത്തി ആവാത്ത പെൺകുട്ടികൾക്ക് അച്ഛനമ്മമാരുടെ സമ്മതപ്രകാരം കല്യാണം കഴിക്കാം എന്ന നിയമം ഉണ്ടായിരുന്നു. Bo - eun ന് സ്കൂളിൽ വേറെയൊരു പ്രണയം ഉണ്ടായിരുന്നു. അങ്ങനെ കല്യാണം

14) Circle Korean Drama (2017) Review

Image
K Drama / Korean Series Name - Circle : Two Worlds Connected Genre - Science Fiction Mystery Fantasy Thriller Year - 2017 ◆വ്യത്യസ്തത ആഗ്രഹിക്കുന്നവർക്കായി ഒരു കിടുക്കൻ സീരീസ്. കൊറിയൻ ഡ്രാമ കളുടെയെല്ലാം ഏറ്റവും വലിയ പ്രത്യേകത അവ അവതരിപ്പിക്കുന്ന രീതി ഒപ്പം മികച്ച തിരകഥകളും. നമ്മുക്ക് ചിന്തിക്കാൻ പോലും കഴിയാത്ത വഴികളിലൂടെയെല്ലാം ഈ സീരീസ് സഞ്ചരിക്കുന്നു.. Present (2017) ഉം  2037 -  A Brave New World Smart Earth Technology യിൽ ഉണ്ടായ മാറ്റം. എവിടെയും അത്ര കണ്ടു പരിചയമില്ലാത്ത വളരെ വളരെ പുതുമയാർന്ന ഒരു പ്ലോട്ട്. ആകെ ഒരു സീസൺ, ഒരു മണിക്കൂർ ദൈർഗ്യമേറുന്ന 12 എപ്പിസോഡുകളിലായി മികച്ച രീതിയിൽ പറഞ്ഞു തീർത്ത കിടിലൻ ഫാന്റസി മിസ്റ്ററി സ്റ്റോറി . ◆ ആദ്യ എപ്പിസോഡിൽ കഥ തുടങ്ങുന്ന ഒരു ചെറിയ ത്രെഡ് പറയാം. കഥ ആരംഭിക്കുന്നത് 2007 ലാണ് ഇരട്ട സഹോദരങ്ങളായ Kim Woo Jin & Kim Bum Gyun പാതിരാത്രി നടന്നു വരുന്നു. പെട്ടെന്ന് ഒരു പ്രകാശം അവരെ ഫോള്ളോ  ചെയുന്നത് പോലെ തോന്നുകയും അവർ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയുന്നു.  ആ പ്രകാശം അവരുടെ അടുത്തെത്തി. അതിൽ നിന്നും ഒരു യുവതി നടന്നുവരുന്നു. പറഞ്ഞാൽ വിശ്വസ

13)The Brotherhood Of War (2004) Korean Movie Review

Image
Movie - The Brotherhood Of The War Language - Korean Genre - War,Emotional Thriller Year - 2004 ◆ ഇമോഷണൽ  ത്രില്ലർ കേറ്റഗറിയിൽ ഉൾപ്പെടുത്താവുന്ന മികച്ച ഒരു സിനിമനുഭവമാണ് Brotherhood Of War. കുറേനാളുകൾക്ക് മുമ്പ് തന്നെ വാച്ച് ലിസ്റ്റിൽ ഇടം പിടിച്ച സിനിമ ഇന്നലെയാണ് കാണുന്നത്. മികച്ച ക്രിട്ടിക്സ് റിവ്യൂകൾ എല്ലാം കിട്ടിയ ചിത്രം വേറിട്ടൊരു അനുഭവം തന്നെയായിരുന്നു ◆  വർഷം 1950 അതെ നൂറ്റാണ്ടുകൾക്ക് മുൻപ് നടന്ന യുദ്ധം നോർത്ത് കൊറിയയും സൗത്തും തമ്മിൽ കാലകളങ്ങളായി നിലനിന്നിരുന്ന യുദ്ധ പരമ്പരയുടെ ആരംഭ കാലഘട്ടം.  സൗത്ത് കൊറിയയിലെ Seoul ൽ താമസിച്ചിരുന്ന ഒരു കൊച്ചു കുടുംബം. Lee jin- Tea അവന്റെ അനിയൻ Jin Seok's  അമ്മയും പിന്നെ ഭാവികാല വധു Kim Young Shin. Jin Tea ഒരു ഷു പൊലീഷെർ ആയിരുന്നു.സന്തുഷ്ടമായി ജീവിതം മുന്നോട്ട് നയിക്കുന്ന ഒരു കുടുംബം.  സ്വന്തം അനിയനെ ജീവനേക്കാൾ അധികം jin tae സ്‌നേഹിച്ചിരുന്നു.. ◆ അപ്രതീക്ഷിതമായി അരങ്ങേറിയ നോർത്ത് കൊറിയൻ ആക്രമണം. അവരുടെ ജീവിതരീതി ആകെ മാറ്റി മറക്കുന്നു.. യുദ്ധം ശകതമായി കഴിഞ്ഞിരിക്കുന്നു  ആക്രമിക്കാൻ സൗത്ത് സേനക്ക് ആൾബലം കുറഞ്ഞു വരുകയാണ്. ആ ഇടക്കാണ്

12) Pelli Choopulu(2016) Telugu Movie Review

Image
Movie - Pelli choopulu Language - Telugu Year - 2016 Genre - Rom-Com വിജയ് ദേവരകൊണ്ടയുടെ പടം ആയോണ്ട് മാത്രം ഒന്ന് കണ്ടു നോക്കിയതാണ്.. നല്ല ഒരു ഫീൽ ഗുഡ് റോം കോം അനുഭവം🤩❤. പ്രശാന്ത് എന്ന ചെറുപ്പക്കാരൻ പെണ്ണ് കാണാൻ വന്നതാണ്. പെണ്ണ് കുട്ടിയുടെ പേര് ചിത്ര. അപ്രതീക്ഷിതമായി അവർ ഒരു റൂമിൽ ലോക്ക് ആവുന്നു.. റൂമിന്റെ വാതിൽ stuck ആയതാണ് കാരണം. അതെ സ്വാഭാവികമായും ആ സമയം അവർ പരസ്പരം പരിചയപ്പെടുന്നു. തങ്ങളുടെ കഥ പരസ്പരം പങ്കുവെക്കുന്നു.. പ്രശാന്ത് എഞ്ചിനീയറിംഗ് സപ്പ്ലി ഒക്കെ അടിച്ച് ഇപ്പൊ ഒരു ജോലിയും ഇല്ലാതെ ഒരു ഷെഫ് ആകണം എന്ന മോഹവുമായി നടക്കുന്നു.. ചിത്രക്കാണെങ്കിൽ ഓസ്‌ട്രേലിയയിൽ പോയി MBA ഒക്കെ എടുത്ത് വലിയ ബിസിനസ് കാരി ആകണം.. ഉഹിച്ചത് ശേരിയാണ് മോരും മുതിരയും പോലെ ഒരിക്കലും സെറ്റ് ആകാത്ത കോംബോ ആയിപ്പോയി.. കുടുംബകാരൊക്കെ ചേർന്ന് വാതിൽ കഷ്ടപ്പെട്ട് തുറന്ന്. അപ്പോഴാ ഏറ്റവും വലിയ രസം.. പെണ്ണ് കാണാൻ വന്ന വീട് മാറിപ്പോയി പോലും. ബ്രോക്കർ പണി പറ്റിച്ചു.. അഡ്രസ് മാറി കയറി..😁 പ്രശാന്ത് നൈസ് ആയിട്ടൊന്ന് ചമ്മി.. ഇതാണ് സിനിമയുടെ തുടക്കം..വിചാരിച്ച പോലെ.. തന്നെയാണ് ശേഷം അരങ്ങേറുന്ന സംഭവ വികാസങ്ങൾ.

11)Deranged (2012) Korean Movie Review

Image
Movie - Deranged Language - Korean Genre - Science fiction Thriller Year - 2012 ട്രെയിൻ to ബുസാൻ, ദി ഫ്ലൂ എന്നീ ചിത്രങ്ങൾ പോലെ ഒരുനാടിനെ മൊത്തം ഭീതിയുടെ നിഴലിൽ ആക്കുന്ന വലിയ ദുരന്തം. പക്ഷെ സോമ്പി വൈറസ്  അല്ല ഇവിടെ പറയുന്നത്  horeshair എന്ന് പറഞ്ഞ ഒരു Worm ( ഒരു തരം പുഴു, കൃമി,വിര എന്നൊക്കെ പറയാം) വെള്ളത്തിൽ നിന്നും അറിയാതെ മനുഷ്യ ശരീരത്തിലേക്ക് പ്രവേശിക്കുന്നു. ഇത് ഇന്ഫക്ട് ആയി എന്നതിനുള്ള ലക്ഷണങ്ങൾ ആണ് അമിത വിശപ്പും അസാഹനീയ ദാഹവും, ശരീരത്തിൽ പ്രവേശിച്ച ആ worms എല്ലാ ഓർഗോൺസിലേക്കും പ്രവേശിക്കുന്നതും അവ വീണ്ടും റീപ്രൊഡ്യൂസ് ചെയുന്നു. പൂർണമായ വളർച്ചയെത്തിയ ശേഷം ഇവ മനുഷ്യ ശരീരത്തിൽ നിന്നും പുറത്തു വീണ്ടും വെള്ളത്തിലേക്ക് കടക്കാൻ ശ്രമിക്കുന്നു. അതിന്റെ ഭാഗമായി  വെള്ളത്തിലേക്ക് മനുഷ്യനെ ആനയിക്കുകയും ഒടുവിൽ അത് ശരീരത്തിലെ ഓരോ ഓർഗോൺസിൽ നിന്നും ഇറങ്ങി പോകുമ്പോൾ ഉള്ളിൽ ഉള്ള ന്യൂട്രിൺസ് എല്ലാതെയും വലിച്ചെടുത്ത് ശരീരം മുഴുവൻ വിക്രത രൂപമായി ആ മനുഷ്യൻ മരണമടയുന്നു.😱 നമ്മുടെ കഥയിലെ നായകന്റെ പേര് jae - hyuk. അദ്ദേഹം ഒരു Pharmaceutical കമ്പനിയിൽ ജോലി ചെയ്യുന്നു. ഭാര്യയും രണ്ടു മക്കളും അടങ്ങ

The Tower (2012) Korean Movie Review

Image
Movie - The Tower Language - Korean Genre - Disaster Survival Thriller Year - 2012 ഒരുപാട് ഡിസാസ്റ്റർ ചിത്രങ്ങൾ കണ്ടിട്ടുണ്ട്.. അതിൽ തന്നെ പ്രിയപ്പെട്ടവ ഒരുപാട് ഉണ്ട്.. ആ ലിസ്റ്റിൽ ഈ സിനിമ എന്തായാലും മുൻപന്തിയിൽ തന്നെ ഉണ്ടാകും. ഇത് പോലുള്ള സിനിമകളുടെ ക്ലൈമാക്സ് നമ്മുക്ക് Pradict ചെയ്യാൻ സാധിക്കും എങ്കിലും അതിജീവനത്തിനായി കഷ്ടപ്പെടുന്നവരുടെ പരിശ്രമങ്ങൾ  നമ്മുടെ മനസിനെ ഒരുപാട് വേദനിപ്പിക്കും. ശ്വാസം അടക്കി പിടിച്ചു തന്നെ കണ്ടു തീർക്കേണ്ട ഒരു ചിത്രം. നഗരത്തിൽ അടുത്തടുത്ത് നില കൊണ്ടിട്ടുള്ള  രണ്ട് വലിയ Luxury Building കൾ Tower Sky എന്നാണ് പേര്. 100 ന് മീതെ നിലകളോളം ഉണ്ട് രണ്ടിനും. അവിടെത്തെ മാനേജ്‌മന്റ് വരുന്ന ക്രിസ്മസ് Evening അവിടെയുള്ള VIP കൾക്കും മറ്റു തമാസക്കാർക്കും ആയി ഒരു വലിയ ഗ്രാൻഡ് പാർട്ടി Arrange ചെയുന്നു.                സിനിമയിലെ ലീഡ് റോൾ കൈകാര്യം ചെയ്യുന്ന Lee Dae- ho Tower സ്‌കയിലെ ഒരു മാനേജർ ആയി വർക്ക് ചെയുന്ന ആളാണ്. തനിക്ക് ആകെയുള്ളത് ഒരു  മകൾ മാത്രം ആണ്. Resturant മാനേജർ ആയ Seo Yoon Hee യുടുള്ള തന്റെ പ്രണയം തുറന്ന് പറയാനുള്ള ഒരു അവസരത്തിനായാണ് അയാൾ ഇപ്പോൾ കാത്തി

Varathan (2018) Malayalam Movie Review

Image
വരത്തൻ (U/A 2H 11 Min) Director - Amal Neerad ◆ ഒരു അമൽ നീരദ് Stylish Master Class ചിത്രം എക്സ്പീരിയൻസ് ചെയ്യണോ എങ്കിൽ ധൈര്യമായി ടിക്കറ്റ് എടുത്തോളൂ.. വരത്തൻ Was A Worth Watching Experience. രണ്ടേകാൽ മണിക്കൂർ ഇതുവരെ അത്ര കണ്ടു ശീലിച്ചിട്ടില്ലാത്ത ഒരു വ്യത്യസ്ത തിയേറ്റർ അനുഭവം ഈ സിനിമ പ്രേക്ഷകന് സമ്മാനിക്കും. ◆ ജോലി നഷ്ടപ്പെട്ട്  ദുബായിൽ നിന്നും  നാട്ടിലേക്ക് കുറച്ചുകാലം അവധിക്കുവന്ന  വരത്തൻ എബിയുടെയും പ്രിയയുടെയും കഥയിലൂടെ  സിനിമ മുന്നോട്ട് പോകുന്നു. ഒരു പുതുമയും ഇല്ലാത്ത ഒരു സാധാരണ കഥ തന്നെയാണ് ഇവിടെ പറയുന്നത്.. എന്നാൽ സംവിധായകന്റെ മാജിക്കൽ  Making കൊണ്ട് വേറിട്ടൊരു സിനിമയായി വരത്തൻമാറുന്നു. ◆ വളരെ പതിഞ്ഞ താളത്തിൽ പറഞ്ഞുതുടങ്ങിയ  കഥ  ആദ്യ പകുതിവരെ അതെ വേഗതയിൽ തന്നെ സഞ്ചരിച്ച്, ശരാശരിക്ക് മുകളിൽ നിൽക്കുന്ന തരക്കേടില്ലാത്ത ഒരു ഫസ്റ്റ് ഹാഫ് സമ്മാനിച്ചപ്പോൾ. ശേഷം  സിനിമയുടെ ഒഴുക്ക് പതിയെ മെയിൻ പ്ലോട്ടിലേക്ക് മാറി സഞ്ചരിക്കുകയും അവിടെ മുതൽ കഥ പ്രതീക്ഷിക്കാത്ത വേറെ ലെവലിലിക്ക് മാറുന്നു. ആ മാറ്റം. പ്രതേകിച്ചു അവസാനത്തെ ഒരു 30 മിനിറ്റ് ഞെട്ടിക്കുന്നതായിരുന്നു.👌🏼😍 ◆ അമൽ നീരദ്

Pandora (2016) Korean Movie Review

Image
Movie - Pandora Language - Korean Genre - Disaster Survival Thriller Year - 2016 കൊറിയയിൽ ഞാൻ ഇന്നേ വരെ കണ്ടതിൽ ഏറ്റവും അണ്ടർ റേറ്റഡ് ആയിട്ടുള്ള ചുരുക്കം ചില സിനിമകളിൽ ഒന്ന്. മികച്ച ഒരു സിനിമ. കുറെ നാളായി വാച്ച് ലിസ്റ്റിൽ ഇടം പിടിച്ചിട്ട്.. പല മോശം റിവ്യൂ കാരണം കാണാൻ അല്പം വൈകി. Imdb ഒക്കെ എല്ലാവരും കൊടുത്ത റേറ്റിംഗ്, അത് പോലെ Crictics റിവ്യൂകൾ എല്ലാം വായിച്ചു അത്ര തൃപ്തിയില്ലാതെ  ഇന്നലെയാണ് അവസാനം കണ്ടത്. ഒരു ഇടിവെട്ട് ചലച്ചിത്രനുഭവം തന്നെ ആയിരുന്നു.. I Will Definitely Say, One Of The Best Disaster Film I Watched So Far. 🙌🏻                   അതിജീവനം തന്നെയാണ് ഇവിടുത്തെ വിഷയം. ഒരു ന്യൂക്ലിയർ പവർ പ്ലാന്റ് പ്രഷർ അധികമായി പൊട്ടിത്തെറിക്കുകയും ചുറ്റും ഉള്ള ഏരിയയിൽ ഒരു ഭൂകമ്പം ഉണ്ടാവുകയും ചെയുന്നു. പവർ പ്ലാന്റ് പൊട്ടും എന്നുള്ള സൂചന മുൻകൂട്ടി ലഭിച്ചത് കൊണ്ട്,  തന്നെ ഭൂകമ്പം ഉണ്ടാകുന്നതിനു മുൻപ് അവിടെയുള്ള റെസിഡന്റസിനെ എല്ലാം സേഫ് ആയ ഒരു സ്ഥലത്തേക്ക് മാറ്റുന്നു.. ഭൂകമ്പത്തിന് ശേഷം  ശക്തമായ റേഡിയേഷൻ കാരണം ന്യൂക്ലിയർ പവർ പ്ലാന്റ് repair വർക്കുകൾ ചെയ്യാൻ അവിടെയുള്ള വർക്കേഴ്സിന്

Goodachari (2018) Telugu Movie Review

Image
Movie - Goodachari Language - Telugu Genre - Action Spy Thriller Year - 2018 പല നല്ല റിവ്യൂകളും കണ്ട് സിനിമ തീയേറ്ററിൽ പോയി കാണാൻ ആഗ്രഹിച്ചിരുന്നു.. എന്നാൽ എന്നത്തേയും പോലെ നിര്ഭാഗ്യവച്ചാൽ പടം ഇവിടെയെവിടെയും ഇറങ്ങിയതുമില്ല. അവസാനം പ്രിന്റിറങ്ങി ഇന്നാണ് കാണുന്നത്. എല്ലാ ചേരുവകളും ചേർത്തൊരു കിടിലൻ ആക്ഷൻ സ്പൈ ത്രില്ലർ എന്ന് പറയാം😍👌🏼  Adivi sesh നായകനായി Sashi Kiran Tikka സംവിധാനം നിർവഹിച്ച ചിത്രമാണിത്.          ഗോപി എന്ന നായക കഥാപാത്രം,  ചെറുപ്പത്തിൽ RAW യിലെ മികച്ച Intelligent ഓഫീസർ ആയിരുന്ന തന്റെ അച്ഛൻ ഒരു തീവ്രവാദിയുടെ വെടിയേറ്റ് മരണമടയുന്നു. ശേഷം തന്റെ അങ്കിൾ അവനെ കൂടെ കൂട്ടുന്നു.. പല സെക്യൂരിറ്റി കാരണങ്ങളാലും.. അവർ ഒരു പുതിയ ഐഡന്റിറ്റിയിൽ ജീവിക്കാൻ നിർബന്ധിതരവുകയും, ഗോപിയുടെ പേര് മാറ്റി അർജുൻ എന്ന പുതിയ പേരിൽ അവൻ ജീവിക്കുകയും ചെയ്യുന്നു.                 സ്വന്തം അച്ഛനെ പോലെ രാഷ്ട്രത്തെ സേവിക്കുന്ന RAW യിൽ ഒരു Secret Intelligent ഓഫീസർ ആകണം എന്നാണ് അർജുന്റെ ആഗ്രഹം.അതിനായി പല തവണ അപ്ലിക്കേഷൻ അയച്ചിട്ടും ഒരു Response ഉണ്ടായില്ല, എല്ലാം reject ആവുകയായിരുന്നു. അടുത്ത തവണ അപ്

Merku Thudarchi Malai (2018) Tamil Movie Review

Image
Movie - Merku Thudarchi Malai Language - Tamil Genre - Drama Year - 2018 ഒരു രണ്ടാഴ്ച മുമ്പ് ട്വിറ്ററിൽ ന്യൂസ് ഫീഡ് സ്ക്രോൾ ചെയ്തു കൊണ്ടിരിക്കുമ്പോൾ ഈ പടത്തിന്റെ റിവ്യൂ ശ്രദ്ധിയിൽ പെട്ടു.. വിജയ് സേതുപതിയാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത് എന്നറിയാൻ കഴിഞ്ഞു, അത് കൊണ്ടപ്പോൾ ഒരു ക്യൂരിയോസിറ്റി തോന്നി.. പിന്നെ. യൂട്യൂബിൽ ട്രെയ്ലറും കുറെ മികച്ച വീഡിയോ നിരൂപണങ്ങളും കാണുവാൻ ഇടയായി.. റിലീസ് ചെയ്ത് രണ്ടാഴ്ചപോലും തികഞ്ഞു കാണില്ല കഴിഞ്ഞ വെള്ളിയാഴ്ച പടം  ടോറന്റ് റിലീസ് ചെയ്തിരിക്കുന്നു. ഡൌൺലോഡ് ചെയ്തു, ഇന്ന് കണ്ടു.. ഇതിന് മുമ്പ് ഒരു കിടയിൻ കരുണൈ മനു എന്ന ഒരു ചിത്രം കണ്ടപ്പോൾ ഉണ്ടായ അതെ ഫീൽ തന്നെയായിരുന്നു ഈ സിനിമ കണ്ടു കഴിഞ്ഞപ്പോളും അനുഭവപ്പെട്ടത്.  ഒരു കൊച്ചു സിനിമ👌🏼 വളരെ റീലിസ്റ്റികും ദ്രമാറ്റിക്കും ആയ ഒരു മികച്ച പ്രസന്റേഷൻ.  തേനി മൂന്നാർ ഭാഗത്ത് ജീവിക്കുന്ന ഒരു പറ്റം ആളുകളുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ മുന്നോട്ട് പോകുന്നത്. ഒരു മണിക്കൂർ 55 മിനിറ്റ്  ഒരു വ്യത്യസ്ത  സിനിമാനുഭവം തന്നെയാണ് നവാഗത സംവിധായകൻ ലെനിൻ ഭാരതി നമ്മുക്ക് മുന്നിൽ തുറന്ന് കാട്ടുന്നത്.ഇളയരാജയാണ് സംഗീത പകർന്ന

Coin Locker Girl (2015) Korean Movie Review

Image
Movie - Coin Locker Girl Language - Korean Genre - Dark Drama Year - 2015 2015 ൽ ഇറങ്ങിയ ഈ കൊറിയൻ ചിത്രം ഇന്നലെയാണ് കാണുന്നത്. കണ്ടപ്പോ തന്നെ ഒന്ന് സജസ്റ് ചെയ്യണം എന്ന് തോന്നി.. ഒരു മികച്ച  കൊറിയൻ സൃഷ്ടി. വളരെ സിമ്പിൾ ആയ ഒരു പടം. ഒട്ടും വലിച്ചു നീട്ടൽ ഇല്ലാതെ പറയാൻ ഉദ്ദേശിച്ച കാര്യം ഒരു മണിക്കൂർ 50 മിനിറ്റ് കൊണ്ട് പറഞ്ഞു തീർത്തു. ചെറിയ ഒരു കഥാ കഥാതന്തു പറയാം. റെയിൽവേ സ്റ്റേഷനിലെ കോയിൻ ലോക്കറിൽ  നിന്നും ഒരു പിഞ്ചു പൈതലിനെ  അവിടെയുള്ള പിച്ചക്കാർക്ക് കിട്ടുന്നു. അവർ അവൾക്ക് il Young എന്ന് പേരിട്ടു.. അവൾ അവടെ വളർന്നു 10 വയസായപ്പോൾ ഒരു പൊലീസുകാരൻ വന്ന് അവളെ ബാഗിൽ ആക്കി കൊണ്ട് പോകുന്നു incheon എന്ന സ്ഥലത്തെ ഒരു ചൈന ടൗണിൽ ഒരു വലിയ ലോൺ ഷാർക്‌ ആയിരുന്ന എല്ലാവരും അമ്മ (Mother)എന്ന്  പേര് വിളിക്കുന്ന Ma Woo Hee എന്ന സ്ത്രീയുടെ പക്കൽ ഒരു ലോൺ റെപേയ്മെന്റ് എന്ന പോലെ അവളെ ഏല്പിക്കുന്നു.. സത്യം പറഞ്ഞാൽ  ലോൺ ഷാർക്‌ മാത്രം അല്ല അവർക്ക് ഓര്ഗൻസ് ബസിനെസ്സും ഉണ്ട്.. Loan Repay ചെയ്യാത്തവരുടെ ഓർഗൻസ് എടുത്ത് ഡീൽ സെറ്റിൽ ചെയുന്ന പരിപാടി.  അമ്മക്ക് ഒരു ചീത്ത സ്വഭാവം ഉണ്ട്. തനിക്ക് ഉപകാരം ഇല്ലാത്തർ ആരാ

K Drama #TheK2 Review

Image
K Drama / Korean Series Name - The K2 Genre - Action Romatic Revenge Thriller Year - 2016 കൊറിയയിൽ നിന്നും മികച്ച ഒരു ആക്ഷൻ Revenge സീരീസ് കൂടി. The K2 ആദ്യമേ പറയേണ്ടത് ഇതിന്റെ പശ്ചാത്തല സംഗീതത്തെയാണ്. എത്ര വാഴിത്തിയാലും മതിയാകും എന്ന് തോന്നുന്നില്ല.. അത്ര മികച്ച രോമഞ്ജിഫിക്കേഷൻ BGM😍🤩🤩 ആദ്യ എപ്പിസോഡ് മുതൽ തന്നെ ത്രില്ലെടിച്ചു രോമാഞ്ചം കൊള്ളും👌🏼Especially ആക്ഷൻ വിത്ത് ദാറ്റ് ബിജിഎം🤩👌🏼.   വളരെ ഇന്റൻസ് ആയ കഥാപാത്രങ്ങളും കഥാ പശ്ചാത്തലവും മികച്ച അഭിനയ മുഹൂർത്തങ്ങളും ഒട്ടും ബോറടിപ്പിക്കാതെ അവസാനം വരെ വളരെ ത്രില്ലടിച് കണ്ടു തീർക്കാവുന്ന,തീർച്ചയായും കണ്ടിരിക്കേണ്ട മികച്ച ഒരു സീരീസ് 😍 അന്ന എന്ന നായികാ കഥാപത്രത്തിൽ നിന്നാണ് ആദ്യ എപ്പിസോഡ് ആരംഭിക്കുന്നത്.. അന്നയുടെ ചെറുപ്പകാലം രാത്രി വീട്ടിൽ അച്ഛനെയും കാത്തിരിക്കുന്ന അന്ന. അച്ഛൻ വന്നെന്നറിഞ്ഞ്  അച്ഛനെ കാണാൻ മുറിവിട്ട് താഴെക്കിറങ്ങിവന്ന അന്ന അമ്മയുടെ മുറിയിൽ നിന്ന് ഒരു വെളിച്ചം കാണുകയും. മുറിയുടെ വാതിൽ തുറന്നു നോക്കിയപ്പോൾ അവിടെ തന്റെ അമ്മ മരിച്ചു കിടക്കുന്നതായും കാണുന്നു. ഒരു ദുരൂഹ മരണം തന്നെ. പിന്നീട് അന്നയെ അവിടെ നിന്നു

Once Again (2018) Bollywood Movie Review

Image
Movie - Once Again Language - Hindi Genre - Drama Year - 2018 നാല് വർഷം മുമ്പ്  മനസിനെ വളരെയധികം സ്പർശിച്ച ഒരു വ്യത്യസ്ത ചിത്രം ഇറങ്ങിയിരുന്നു ലഞ്ച് ബോക്സ്.അന്ന് ആ സിനിമ കണ്ടപ്പോൾ അന്നേവരെ കണ്ട ചിത്രങ്ങളിൽ നിന്നെല്ലാം വളരെയധികം പുതുമയുള്ള ഒരു അനുഭൂതി ലഭിച്ചിരുന്നു. ആ സിനിമയെ ഓർമ്മിപ്പിക്കും വിധം ഒരു വ്യത്യസ്ത മനോഹര ഫീൽ ഗുഡ് സിനിമനുഭവം ആണ് Once Again എന്ന ഈ കൊച്ചു ചിത്രം. ഒക്ടോബര് എന്ന സിനിമക്ക് ശേഷം ഈ വര്ഷം ഞാൻ കണ്ട ഏറ്റവും മനോഹര ഫീൽ ഗുഡ് ചിത്രം😍 രണ്ട് മധ്യവയസ്കരുടെ വേറിട്ടൊരു പ്രണയം അഥവാ അവർ തമ്മിലുള്ള നല്ല ഒരു ബന്ധം അതാണ് ചിത്രം പറയുന്നത്. ഒരു ഫിലിം സ്റ്റാർ ആയ അമർ കുമാർ  അത്പോലെ ഒരു റെസ്റ്റോറന്റ് ഓണർ ആയ താര ഷെട്ടി. അവർ എന്നും പരസ്പര ഫോണിലൂടെ സംസാരിക്കുമായിരുന്നു.. നല്ല ഒരു Relationship അവിടെ പിറന്നിരുന്നു.  അവരും അവരോട് ചുറ്റിപ്പറ്റിയവരിലൂടെയും കഥ മുന്നോട്ട് പോകുന്നു. നല്ല ഒരു ഫീൽ പോസിറ്റീവ് വൈബ് ഈ സിനിമയുടെ ഓരോ നിമിഷവം നമ്മുക്ക് ലഭിക്കും.. പതിഞ്ഞ സ്വരത്തിൽ ലളിതമായ രീതിയ പറഞ്ഞു തീർത്ത ഒരു കൊച്ചു കഥ. കണ്ടു നോക്കാവുന്നതാണ്.. ഇതുപോലുള്ള സിനിമകൾ ഇഷ്ടപ്പ