75) Vanishing Time : The Boy Who Returned (2016) Korean Movie Review
Vanishing Time:A Boy Who Returned
Language - Korean
Genre - Fantasy Romantic Drama
Year - 2016
വീണ്ടും ഒരു ഫീൽ ഗുഡ് ഫാൻസ്റ്റസി വിസ്മയം കൂടി കാണുകയുണ്ടായി. ഫാന്റസി സിനിമകളോടൊക്കെ ഒരു പ്രത്യേക താൽപ്പര്യം ഉണ്ട്. ഫാന്റസി ആയതുകൊണ്ട് തന്നെ ഇവിടെ ലോജിക്കിന് പ്രാധാന്യം ഇല്ല. അത്ഭുതപ്പെടുത്തുന്ന ഒരു വ്യത്യസ്തമായ ഫാന്റസി Concept ആണ് ചിത്രത്തിലൂടെ പറഞ്ഞു പോകുന്നത്..
Soo Rin തന്റെ 'അമ്മ മരിച്ചതിനുശേഷം രണ്ടാനച്ഛന്റെ കൂടെ പുതിയ ഒരു നാട്ടിലേക്ക് മാറുന്നു.. പുതിയ സ്കൂളിൽ അവളോട് കൂട്ടുകൂടാൻ ആരും ഉണ്ടായിരുന്നില്ല. അതിനു കാരണം അവൾ എഴുതിയിരുന്ന വിചിത്രമായ ഒരു ബ്ലോഗ് ആയിരുന്നു. എന്നാൽ അനാഥനായ sung min അവളോടടുത്തു. സൗഹൃത്തിനപ്പുറം എന്തോ അവർ തമ്മിൽ ഉണ്ടായിരുന്നു. ഒരു ദിവസം Sung Min ഉം കൂടെ രണ്ടു കൂട്ടുകാരും സ്കൂളിനടുത്തുള്ള മൈനിങ് സൈറ്റിൽ ഇടക്കിടക്കുണ്ടാവുന്ന എസ്പ്ലോക്ഷൻ കാണാൻ പോകാൻ പ്ലാൻ ചെയ്യുന്നു..
Soo rin ഉം അവരുടൊപ്പം ചേരുന്നു.. മൈനിങ് മേഖലക്ക് അടുത്തുള്ള മലമുകളിൽ ആരും അറിയാതെ അവർ കയറുന്നു.. പോകും വഴിയിൽ യാഥർശികമായി ഒരു ചെറിയ ഗുഹ അവരുടെ ശ്രദ്ധയിൽ പെടുന്നു.. ഒരു കൗതുകത്തിനു അവർ എല്ലാവരും ആ ഗുഹക്കുള്ളിലേക്ക് കയറി പോകുന്നു. അവിടെ അവർ ഒരു ചെറിയ കുളവും അതിന്റെ ഉള്ളിലായി തിളങ്ങിനിൽക്കുന്ന ഒരു വലിയ മുട്ട കാണുന്നു. Sung min വെള്ളത്തിലിറങ്ങി ആ മുട്ട എടുക്കുന്നു.
ഗുഹക്കു പുറത്തുവന്ന അവർ ആ മുട്ട പൊട്ടിക്കാൻ നോക്കുന്നു. എന്നാൽ ആ സമയം soo rin യുടെ സ്ലൈഡ് ഗുഹക്കുള്ളിൽ പെട്ടെന്നു പറഞ്ഞവൾ അത് തേടാനായി വീണ്ടും ഗുഹക്കുള്ളിലേക്ക് തന്നെ പോകുന്നു.. അവൾ സ്ലൈഡ് കണ്ടെത്തി തിരിച്ചു പുറത്തു വന്നപ്പോൾ കാണുന്ന കാഴ്ച ആ മുട്ട പൊട്ടിയിരിക്കുന്നു Sung min അടക്കം കൂടെ വന്ന 3 പേരെയും കാണാതാവുന്നു... പിന്നീട് അവളുടെ ജീവിതത്തിൽ നടക്കുന്ന വളരെ വ്യത്യസ്തവും അവിശ്വസനീയവും ആയ സംഭവ വികാസങ്ങൾ കണ്ടു തന്നെ അറിയുക..
ഫാന്റസി വളരെ വിസ്മയിപ്പിക്കുന്നതായിരുന്നു.. ബോറടിപ്പിക്കാതെ വളരെ ഇന്റർസ്റ്റിംഗ് ആയ അവതരണം.. ഫീൽ ഗുഡ് ചിത്രങ്ങൾ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടു നോക്കുക...
© Navaneeth Pisharody
Movie Link Available On Telegram Channel - INIZIO MOVIE MEDIA
Comments
Post a Comment