61) ഒരു കുപ്രസിദ്ധ പയ്യൻ (2018) Malayalam Movie Review
ഒരു കുപ്രസിദ്ധ പയ്യൻ
സംവിധാനം - മധുപാൽ
മധുപാൽ എന്ന സംവിധായകനിൽ ഉള്ള വിശ്വാസം കൊണ്ട് മാത്രം കാണാൻ നിശ്ചയിച്ച ചിത്രം. ഈ അടുത്തു വരെ കണ്ട സിനിമകളിൽ നിന്നെല്ലാം ഈ സിനിമയെ വ്യത്യസ്തമാക്കുന്നത് സാധാരണ രീതിയിൽ ഉള്ള പുതുമയില്ലാത്ത അവതരണവും എന്നാൽ ശകതമായ തിരക്കഥയും അതിനും ശക്തമായ സംഭാഷണങ്ങളും ഞെട്ടിക്കുന്ന അഭിനയ മികവും ആണ്.
അജയൻ എന്ന ചെറുപ്പകാരന്റെ നീതിക്കുള്ള പോരാട്ടമാണ് ഇപ്രാവശ്യം മധുപാൽ നമ്മുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. വൈക്കത്തെ ഒരു ഹോട്ടലിൽ ജോലി ചെയുന്ന ആരോരും ഇല്ലാത്ത അജയൻ ഒരു കൊലപാതകത്തിൽ പ്രതിചേർക്കപ്പെടുന്നു. പോലീസിൽ നിന്നും ക്രൈം ബ്രാഞ്ച് വരെ എത്തിയ കേസിൽ തെളിവുകൾ എല്ലാം അവനുനേരെ ചൂണ്ടി സാധാരണ കാരനായ ആരും ചോദിക്കാൻ ഇല്ലാത്ത ഒരു ചെറുപ്പക്കാരന്റെ ജീവിതം നശിപ്പിക്കാൻ ശ്രമിക്കുമ്പോൾ നീതി പീഡത്തിന്റെ മുന്നിൽ തന്റെ നിരപരാധിത്വം തെളിയിക്കാൻ കഷ്ടപ്പെടുന്ന അജയൻ..
ആദ്യം സൂചിപ്പിച്ചത് പോലെ അവതരണത്തിലും കഥയിലും പുതുമ തോന്നിയില്ല. എന്നാൽ തിരക്കഥയും സംഭാഷണങ്ങളും അതി ശക്തമായിരുന്നു. ഇതുവരെ കാണാത്ത ഒരു ടോവിനോയെ ഈ സിനിമയിലൂടെ നിങ്ങൾ കാണും. തുടക്കത്തിൽ ആ കുപ്രസിദ്ധ പയ്യൻ ഒരു വിചിത്ര മനുഷ്യനായി വന്നപ്പോൾ വിശ്വസിക്കാൻ കഴിഞ്ഞില്ല അജയനായി ജീവിച്ചു കാണിച്ചു തന്നു.. ആ കഥാപത്രിനായി 100% effort അദ്ദേഹം എടുത്തിട്ടുണ്ടെന്നു നമ്മുക്ക് സിനിമ കണ്ടാൽ മനസിലാക്കാം. കൂടെ അജയന്റെ ജീവിതത്തിലും ചുറ്റുപാടിലും ഉള്ളവർ,
ടോവിനോക്ക് ശേഷം ഏറ്റവും യഥാർത്ഥ മായ കഥാപാത്രമായി തോന്നിയത് നിമിഷ സജയൻ അവതരിപ്പിച്ച ഹന്ന എന്ന അഡ്വക്കേറ്റ് ആയിരുന്നു.. ആ കഥാപാത്രം എത്രമാത്രം ശകതമാണ് എന്തുകൊണ്ടാണ് അവരുടെ വാദത്തിന്റെ ശൈലി അങ്ങനെ ആയത് എന്നെല്ലാം സിനിമ കാണുമ്പോൾ മനസിലാകും.പിന്നെ വിസ്മയിപ്പിച്ച കഥാപാത്രം നെടുമുടി വേണുച്ചേട്ടന്റെ ആയിരുന്നു. കോടതി രംഗങ്ങളിൽ അദ്ദേഹത്തിന്റെ പ്രകടനം വളരെ മികച്ചതായിരുന്നു.ഇങ്ങനെ ഉള്ള സിനിമകളിൽ കണ്ടാൽ ഒന്ന് പൊട്ടിക്കാൻ തോന്നുന്ന ഒരു കഥാപാത്രം. അനുസിതാര,ബാലു വർഗീസ് ശരണ്യ പോന്നവണ്ണൻ തുടങ്ങി മറ്റു അഭിനയിച്ചവർ എല്ലാവരും നന്നയിരുന്നു
ആകാംഷയുണർത്തുന്ന ഒരു മികച്ച ആദ്യ പകുതി ആദ്യപകുതിയോട് നീതി പുലർത്തിയ മികച്ച രണ്ടാം പകുതി.. അധികം വലിച്ചു നീട്ടൽ ഇല്ലാത്ത നല്ല അവസാനം. ആരെയും അങ്ങനെ നിരാശരാക്കില്ല...
ധൈര്യമായി ടിക്കറ്റ് എടുക്കാം വീണ്ടും ഒരു മധുപാൽ ബ്രില്ലൻസ് കാണാനായി.
3.75/5
(അഭിപ്രായം വ്യക്തിപരം)
Comments
Post a Comment