71) Vidiyum Munn (2013) Tamil Movie Review
Movie - Vidiyum Munn
Language - Tamil
Genre - Dark suspense Thriller
Year - 2013
തമിഴ് ഫിലിം ഇൻഡസ്ട്രി നാം കാണാത്ത ഒരുപക്ഷേ കേട്ടട്ടു കൂടി ഇല്ലാത്ത ഒരുപാട് നല്ല ത്രില്ലർ സിനിമകൾ സംഭാവന ചെയ്തട്ടുണ്ട്.ഈ സിനിമ കുറെ നാളുകൾക്ക് മുമ്പ് കണ്ടതാണ്. എത്ര പേർ കേട്ടിട്ടുണ്ട് എന്നറിയില്ല. തമിഴിൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ചു തന്നെ ഏറ്റവും മികച്ച ദാർക് സസ്പെൻസ് ത്രില്ലറുകളിൽ ഒന്നാണ് വിടിയും മുൻ
രേഖ എന്ന വേശ്യയുടെയും 12 വയസ്സായ ഒരു പെൺകുട്ടിയുടെയും അതിജീവനമാണ് ചിത്രം പറയുന്നത്.,സിനിമയിൽ കുറെ ദുരൂഹതകൾ ഒളിപ്പിച്ചിട്ടുണ്ട്. സമൂഹത്തിൽ പവർ ഉള്ളവന്റെ കാമം തീർക്കാൻ ഒരു പെണ്ണിനെ വേണം. അതും പ്രായപൂർത്തിയാകാത്തത് അതിന്റെ ഡീലറിൽ ഒരാൾ പങ്ക് കച്ചവടത്തിന് രേഖയെയും കൂട്ടു വിളിക്കുന്നു.. രേഖയ്ക്ക് കാശുണ്ടാക്കാൻ ഒരു 12 വയസ്സായ പെൺകുട്ടിയെ ബലിയാടക്കുന്നു. നന്ദിനി എന്ന ഒരു അനാഥ.. അവളെ കാണുമ്പോൾ രേഖക്ക് സഹതാപം തോന്നി പക്ഷെ വേറൊരു കാരണത്താൽ അവൾക്ക് ഏറ്റെടുത്ത ജോലിയിൽ നിന്നും പിൻമാറാൻ രേഖയ്ക്ക് സാധിച്ചില്ല.
എങ്ങനെയെങ്കിലും അതിൽ നിന്ന് ആ കുട്ടിയെ രക്ഷിക്കണം എന്നവൾക്കുണ്ട്. എന്നാൽ മുൻപ് പറഞ്ഞ ആ കാരണം അവളെ പിന്നോട്ട് വലിക്കുന്നു.. ആ കാമപ്രാന്തന്റെ മുന്നിൽ അവളെ കവളിപിച്ചു കൊണ്ടെത്തിക്കുക എന്നത് മാത്രമായിരുന്നു രേഖയുടെ ജോലി ആ ജോലി അവൾ ഭംഗിയായി നിർവഹിച്ചു.അയാളുടെ വീട്ടിൽ എത്തി അവളെ അയാളിലേക്ക് ഏല്പിച്ചവൾ മടങ്ങാൻ ഒരുങ്ങി. പോകാൻ ഒരുങ്ങുമ്പോഴാണ്. ഒരു അലർച്ച.....
അവൾ ഓടി ചെന്ന് എന്തെന്ന് നോക്കി ആ ക്രൂരന്റെ യഥാർത്ഥ ഉദ്ദേശം എന്തായിരുന്നു എന്ന് അപ്പോഴാണ് അവൾക്ക് മനസിലായത്. ചെറുത്തു നിൽക്കാൻ ശ്രമിച്ചു പക്ഷെ പെട്ടെന്നുള്ള വെപ്രാളത്തിൽ അയാളെ അവൾക്ക് കൊല്ലേണ്ടി വന്നു.. പിന്നെ അങ്ങോട്ട് ആ പന്ത്രണ്ടു വയസുകാരിയെയും ചേർത്തുപിടിച് ഒരു ഓട്ടം ആണ് അതിജീവനത്തിനായുള്ള ഓട്ടം. കഥ മുന്നോട്ടപോകുന്തോറും പ്രതീക്ഷിക്കാത്ത ട്വിസ്റ്റുകളും സസ്പെൻസുകളും ചിത്രത്തെ കണ്ടു മടുത്ത മറ്റു ത്രില്ലറുകളിൽ നിന്നും വ്യത്യസ്തമാക്കുന്നു... തീർച്ചയായും കാണേണ്ടത് അല്ല കണ്ടിരിക്കേണ്ട ചിത്രം തന്നെയാണ്.
തമിഴ് ത്രില്ലറുകൾ തേടികൊണ്ടിരിക്കുന്നവർക്കായി.
Movie Link Available On TekegrTe Channel - INIZIO MOVIE MEDIA
Comments
Post a Comment