55) DRAമാ (2018) Malayalam Movie Review


Movie - DRAമാ
Director - Ranjith
Genre - Drama

"മുൻ വിധികൾ ഇല്ലാതെ കാണുക ഡ്രാമ നിങ്ങളെ രസിപ്പിക്കും". സംവിധായകൻ രഞ്ജിത്തിന്റെ വാക്കുകൾ ആയിരുന്നു അത്.. ശരാശരിയിൽ ഒതുങ്ങിയ ആദ്യ പകുതി,ശരാശരിക്ക് മുകളിൽ നിൽക്കുന്ന രണ്ടാം പകുതി.. സംവിധായകൻ പറഞ്ഞത് പോലെ പ്രതീക്ഷകൾ വെക്കാതെ സമീപിച്ചാൽ ഒരു തവണ കണ്ടു മറക്കാനാവുന്ന ഒരു സാധാരണ ചിത്രമാണ് ഡ്രാമ.

ലണ്ടനിൽ ഇളയ മകളുടെ കൂടെ താമസിക്കുന്ന റോസമ്മ ചേടത്തി അപ്രതീക്ഷിതമായി മരണമടയുന്നു. ചേടത്തിയുടെ ഏറ്റവും വലിയ ആഗ്രഹം മരിച്ചാൽ മൃതദേഹം നാട്ടിൽ സ്വന്തം ഭർത്താവിന്റെ തൊട്ട അപ്പുറത്തു തന്നെ അടക്കണം എന്നതായിരുന്നു. പക്ഷെ മൂത്തമകൻ ലണ്ടനിൽ തന്നെ മതി അടക്കും കാര്യങ്ങളും എന്ന് തീരുമാനിക്കുന്നു. അതും ഗ്രാൻഡായി.അതിനായി അവർ dixon ലോപ്പസ് Funeral Service നെ സമീപിക്കുന്നു. പല പല രാജ്യങ്ങളിൽ ഉള്ള മറ്റു നാലു മക്കൾ വരുന്നത് വരെ അമ്മച്ചിയുടെ ബോഡി സൂക്ഷിക്കാൻ ഒരിടം വേണം. മൂത്തമകൾക്ക് ബോഡി മോർച്ചറിയിൽ സൂക്ഷിക്കുന്നതിൽ വിയോജിപ്പ് പ്രകടിപ്പിക്കുന്നു..ബോഡി സൂക്ഷിക്കാൻ വേറെ ഒരു സ്ഥലം കണ്ടെത്തണം. Dixson Funeral Services ന്റെ partner രാജു.(അതായത് നമ്മുടെ ലാലേട്ടൻ) സംഗതി ഏറ്റെടുക്കുന്നു...

പിന്നീട് അരങ്ങേറുന്ന സംഭവ വികാസങ്ങൾ ആണ് സിനിമയിൽ കാണുക്കുന്നത്.. നാടകീയതകൾ ഏറെ നിറഞ്ഞാടിയ തുടക്കം.ലാലേട്ടന്റെ എന്ററി യോടെ ഒന്ന് ഊർജം വച്ചെങ്കിലും പതിവ് രീതിയിൽ ഉള്ള സാധാരണ ക്ലിഷേ കോമഡികൾ എല്ലാം ഒരു അരോചകമായി തോന്നി.ആദ്യ പകുതി ഒന്നുമില്ലാതങ് പോയി... രണ്ടാം പകുതിയിലേക്കെത്തുമ്പോൾ കഥപറച്ചിൽ കുറച്ചുകൂടെ logical ആയി കൊണ്ട് പോകുന്നത് കൊണ്ടാവാം ഇഷ്ടപ്പെട്ടു അത്രമാത്രം. ശരാശരിക്ക് മുകളിൽ നിൽക്കുന്ന രണ്ടാം പകുതി. Climax രംഗങ്ങളും വലിയ കാര്യമായി ഒന്നും തോന്നിയില്ല.. എന്നാലും വൈകാരികത നിറഞ്ഞ ചില സംഭാഷങ്ങൾ ഇഷ്ടപ്പെട്ടു.

ലാലേട്ടൻ ഇല്ലായിരുന്നെങ്കിൽ ഉപ്പില്ലാത്ത കഞ്ഞിവെള്ളം തന്നെ സിനിമ. നർമ്മ രംഗങ്ങളൊടു കൂടിയ ഭവാഭിനയങ്ങൾ എല്ലാം മികച്ചു നിന്നും.. ലാലേട്ടൻ കഴിഞ്ഞാൽ ഏറ്റവും യാഥാര്തമായ കഥാപാത്രം ആയി തോന്നിയത് ജോണി ആന്റണി യുടെയും രഞ്ജി പണിക്കരുടെയും പിന്നെ ശ്യാമ പ്രസാദിന്റെയും ആയിരുന്നു.. ലണ്ടൻ പശ്ചാത്തലത്തിൽ ജീവിക്കുന്ന തനി നായർ മലയാളി ശ്യാമ പ്രസാദിന്റെ son in law കഥാപാത്രം വളരെ വളരെ മികച്ചു നിന്നു..

ബിജിബാലിന്റെ പശ്ചാത്തല സംഗീത മികവുറ്റതായിരുന്നു. സിറ്റുവഷൻ അനുസരിച്ചുള്ള ആ ഫെൽ അതിൽ നിന്നും കിട്ടി...

കുറെ പോരായ്മകൾ തോന്നിയേക്കാവുന്ന ചിത്രം. ആദ്യം പറഞ്ഞത് പോലെ മുൻവിധികൾ ഇല്ലാതെ കയറുക ഒരു സാധാരണ ചിത്രം കണ്ടിറങ്ങുക

(അഭിപ്രായം വ്യക്തിപരം)

3/5

© Navaneeth Pisharody

Comments

Post a Comment

Popular posts from this blog

11)Deranged (2012) Korean Movie Review

48) ATM Er Rak Error(2012) Thai Movie Review

158) WHY (2018) Korean Mini WEB Drama