67) Her Love Boils Bathwater (2016) Japanese Movie Review
Her Love Boils Bathwater
Language - Japanese
Genre - Emotional Drama
Year - 2016
കഴിഞ്ഞ വർഷത്തെ ജാപ്പനീസ് ഓസ്കാർ ഒഫിഷ്യൽ എൻട്രി. അത് മാത്രമല്ല പ്ലോട്ട് വായിച്ചപ്പോൾ തോന്നിയ ഒരു കൗതുകത്തിനു കണ്ടു തുടങ്ങിയതാണ് ചിത്രം. പ്രതീക്ഷിച്ച പോലെ അല്ലെങ്കിൽ പ്രതീക്ഷിച്ചതിലും ഒരുപടി മുകളിൽ നിൽക്കുന്ന മനോഹരമായ ഒരു കൊച്ചു സിനിമ. മനുഷ്യ വികരങ്ങളുടെ അടിത്തട്ടിലേക്ക് ഇറങ്ങി ചെന്ന് എല്ലാ പ്രേക്ഷകരെയും ഒരുപോലെ ഈ സിനിമ സംതൃപ്തിപെടുത്തും.
Futaba എന്ന കേന്ദ്രകഥാപാത്രം.ഭർത്താവ് ഉപേക്ഷിച്ച് കഴിഞ്ഞ ഒരുവർഷമായി ആകെയുള്ള മകളുമൊത്തു സന്തോഷമായി ജീവിക്കുകയായിരുന്നു.. മകളുടെ പേര് അസുമി. സാധാരണ കുട്ടികളെ പോലെ അല്ല അവൾ. വളരെ ഷൈ ആയ എല്ലാത്തിനെയും ഭയപ്പെടുന്ന ഒരു പൈതൃകം ആണ് അവളുടേത്.സാധാരണ ഗതിയിൽ ജീവിതം മുന്നോട്ട് പോകുമ്പോഴായിരുന്നു അപ്രതീക്ഷിതമായി വലിയ ഒരു ദുരന്തം futaba യുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. ഇപ്പൊ അവർ ജോലി ചെയുന്ന സ്ഥലത്തു വച്ച് പെട്ടെന്നൊരുനാൾ തലചുറ്റി വീഴുകയും ആശുപത്രിയിൽ ചെന്നപ്പോൾ അവർക്ക് പാൻക്രിയാസിന് സ്റ്റേജ് 4 ടെർമിനൽ കാൻസർ ആണെന്നും തന്റെ നില ഇപ്പോൾ അതീവ ഗുരുതരം ആണെന്നും അവർ അറിയുന്നു.
ഞെട്ടലോടെ തന്നെ ആ സത്യം അവർ ഉൾക്കൊണ്ടു. ചെയ്തു തീർക്കാനായി ഒരുപാടുണ്ട്. ജീവിതത്തിൽ ഇനി അധികനാൾ ബാക്കി ഇല്ല. ക്യാൻസർ ഉള്ള കാര്യം അവർ തന്റെ മകളിൽ നിന്നും മറച്ചുവച്ചു. താൻ പോയാൽ തൻറെ മകൾക്കാരുണ്ട്, എന്നയാലും അവൾ മനസ്സിലാക്കേണ്ട ഒരു സത്യമുണ്ട് അത് അകൾക്ക് മനസിലാക്കി കൊടുക്കാനുള്ള സമയം അതിക്രമിച്ചിരിക്കുന്നു. Futaba ഒരു തീരുമാനമെടുക്കുന്നു തന്നെ ഉപേക്ഷിച്ചു പോയ തന്റെ ഭർത്താവിനെ കണ്ടു പിടിക്കുക. തിരച്ചിലിനൊടുവിൽ അവർ അവസാനം അയാളെ കണ്ടെത്തുന്നു. ഇപ്പോൾ അയാളുടെ കൂടെ ഒരു ചെറിയ കൊച്ചു കുട്ടി കൂടി ഉണ്ട് 'അമ്മ ആ കുട്ടിയെ ആളുടെ അച്ഛന്റെ പക്കൽ വിട്ട് പോയിരിക്കുന്നു. തന്റെ രോഗത്തെ പറ്റി അവർ അയാളോട് പറയുന്നു.. അവിടെ നിന്നും ഒരു പുതിയ ജീവിതം അവർ തുടങ്ങുകയാണ്. പഴയ സന്തോഷത്തിന്റെ നാൾ അവർക്കിടയിൽ തിരിച്ചു വന്നു.
ചുരുളഴിയാത്ത കുറെ സത്യങ്ങൾ മറ നീക്കി പുറത്തുവരുമ്പോൾ കണ്ണീരോടെ ആണെങ്കിലും അതിനെ ഉൾക്കൊള്ളാൻ ഉള്ള ശക്തി അവർക്ക് മൂന്ന് പേർക്കും futaba തന്റെ ജീവിതത്തിലൂടെ പഠിപ്പിച്ചു കൊടുത്തു.. സിനിമയുടെ പ്രമേയം ശക്തമാകുന്നത് അതിന്റെ അവസനത്തോട് അടുക്കുമ്പോഴാണ്. പുതിയ പല കഥാപാത്രങ്ങളും അവരുടെ ജീവിതത്തിലേക്ക് കടന്നു വരുന്നുണ്ട്. Futaba തന്റെ അവസാന നിമിഷത്തിൽ കരഞ്ഞുകൊണ്ട് പറയുന്ന ആ വാക്കുകൾ " I want To Live" ആ സീനിൽ കലങ്ങിയത് അവരുടെ മാത്രം കണ്ണുകൾ ആയിരുന്നില്ല..
സമയം പോലെ കാണുക. കണ്ടു മനസു നിറഞ്ഞ ചിത്രങ്ങളിലേക്ക് ഒരു കൊച്ചു ചിത്രം കൂടി തുന്നി ചേർക്കുന്നു...
© Navaneeth Pisharody
Movie Link Available On Telegram Channel - INIZIO MOVIE MEDIA
Comments
Post a Comment