70) Tomorrow I Date With Yesterday's You (2016) Japanese Movie Review
Tomorrow I Will Date With Yesterday's You
Language - Japanese
Genre - Fantasy Romantic Drama
Year - 2016
സിനിമയുടെ പേര് കേൾക്കുമ്പോൾ തന്നെ വളരെ വിചിത്രമായി തോന്നുന്നുണ്ട് അല്ലെ. ശെരിയാണ് ഇതുവരെ കാണാത്ത വ്യത്യസ്തമായ ഒരു പ്രണയ കഥാ. ഒരു മണിക്കൂർ അമ്പത് മിനിറ്റ് ഇതിനുമുമ്പ് കിട്ടാത്ത അല്ലെങ്കിൽ അനുഭവിച്ചട്ടില്ലാത്ത ഒരു പുതിയ ചലചിത്രനുഭവം പ്രേക്ഷകന് സമ്മാനിക്കുന്നു.
Takatoshi Minamiyama എന്നാണ് ഇവിടെ നമ്മുടെ നായകന്റെ പേര്. യുവത്വം തുളുമ്പി നിൽക്കുന്ന സമയം,ട്രെയിനിൽ യൂണിവേഴ്‌സിറ്റിയിലേക്ക് പോകുന്നതിനിടയിൽ അപ്രതീക്ഷിതമായി ഒരു പെണ്കുട്ടിയെ കണ്ടുമുട്ടുന്നു.പേര് Emi fukuju. അവളെ കണ്ടമാത്രയിൽ തന്നെ അവന് അവളോട് പ്രണയം തോന്നുന്നു. Love At First Sight അത് തന്നെ സംഗതി.
തന്റെ ഉള്ളിൽ വിരിഞ്ഞ പ്രണയം അവളോട് പറയാൻ അവൻ ഒന്ന് മടിച്ചു. മനസ്സ് ഒന്ന് മാത്രമേ പുലമ്പുന്നുണ്ടായിരുന്നുള്ളൂ ഇനി അവളെ ചിലപ്പോൾ കാണാൻ പറ്റിയില്ലെങ്കിലോ,ഒന്നും നോക്കിയില്ല അവൾ ഇറങ്ങിയ സ്റ്റേഷനിൽ അവനും ഇറങ്ങി. രണ്ടും കല്പിച്ചു ധൈര്യം സംഭരിച്ച് അവളോടത് പറയാൻ തന്നെ Takatoshi തീരുമാനിച്ചു. ആരുമില്ലാത്ത പാത മുന്നില് നടന്നു പോകുന്ന അവളെ പുറകിൽ നിന്നും വിളിച്ചു നേരിട്ട് തന്നെ പതറാതെ ഉള്ളിലൊള്ളത് അവൻ പറഞ്ഞു. അത് കേട്ടപ്പോൾ അവൾ ഒന്ന് അത്ഭുതപ്പെട്ടു. പിന്നിലേക്ക് തിരിഞ്ഞൊന്ന് പുഞ്ചിരിച്ചു. മനോഹരമായ ഒരു പ്രണയത്തിന്റെ തുടക്കം അവിടെ നിന്നായിരുന്നു.
പിന്നെ അടുത്ത ദിവസങ്ങളിൽ എല്ലാം അവർ കൊണ്ടുമുട്ടി കൂടുതൽ അടുത്തു.. വളരെ നല്ല രീതിയിൽ പോയിക്കൊണ്ടിരുന്ന അവരുടെ ആ ബന്ധം മാറിമറയുന്നത് emi തന്റെ ജീവിതത്തിലെ ദുരൂഹത നിറഞ്ഞ രഹസ്യം അവനോട് പറയുമ്പോഴാണ്. Tomorrow I will Date With Yesterday's You അതിന്റെ അർത്ഥം എന്തെന്ന് നമ്മുക്ക് മനസ്സിലായി തുടങ്ങുന്നത് അവിടെ നിന്നാണ്.
വളരെയധികം സ്പർശിച്ച ഒരു ചിത്രം. പതിഞ്ഞ താളത്തിൽ തിരക്കഥ അവശ്യപ്പെടുന്നതിനനുസരിച്ചുള്ള ഒട്ടും ബോറടിപ്പിക്കാതെ വളരെ മികച്ച അവതരണം. റൊമാന്റിക് ഫീൽ ഗുഡ് സിനിമകൾ ഇഷ്ടമുള്ളവർ ഒരിക്കലും മിസ് ചെയ്യരുത്... വേറിട്ടൊരു ദൃശ്യാനുഭവം.
© Navaneeth Pisharody
INIZIO MOVIE MEDIA
Comments
Post a Comment