57) Haridas (2013) Tamil Movie Review
Movie - Haridas
Language - Tamil
Year - 2013
Genre - Emotional Thriller
തമിഴ് ആരും അറിയാതെ പോകുന്ന മികച്ച സിനിമകൾ ഒരുപാടുണ്ട്..ഈ സിനിമയെ കുറിച്ച് എത്രപേർ കേട്ട് കാണും എന്നറിയില്ല.. പക്ഷെ ഒരു കാര്യം ഉറപ്പിച്ചു പറയാം ഒരു സിനിമ സ്നേഹി തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ തന്നെയാണ്...
ഹരിദാസ് എന്ന ഹരിയുടെയുടെയും അവന്റെ അച്ഛന്റെയും കഥയാണിത്. നഗരത്തിലെ ഒരു പ്രമുഖ പോലീസ് ഉദ്യോഗസ്ഥൻ ആണ് ഹരിയുടെ അച്ഛൻ ശിവദാസ്. അമ്മയില്ലാത്ത ഹരി വളർന്നിരുന്നത് ഗ്രാമത്തിൽ അമ്മൂമ്മയുടെ കൂടെയായിരുന്നു.. ഹരി ഒരു മാനസിക വൈകൃതം ഉള്ള കുട്ടിയാണ്. അമ്മൂമ്മയുടെ മരണശേഷം ഹരിയെ നോക്കാൻ ആരും ഇല്ല എന്നായപ്പോൾ ശിവദാസ് ഹരിയെ കൂട്ടി നഗരത്തിലേക്ക് വന്നു. ഹരിക്ക് ഒട്ടും പൊരുത്തപ്പെടാൻ സാധിക്കാത്ത ഒരു ചുറ്റുപാട് ആയിരുന്നു അവിടം. ഒരു നിമിഷം കണ്ണൊന്ന് തെറ്റിയാൽ അപ്രതീക്ഷമാകും. അത് അവന്റെ ആ രോഗാവസ്ഥയാണ്. ഒരു സ്പെഷ്യൽ സ്കൂൾ നോക്കാതെ ഹരിയെ സാധാരണ സ്കൂളിൽ തന്നെ അച്ഛൻ കൊണ്ട് ചേർത്തു അവന്റെ ഒപ്പം ഇരുന്നു വേണ്ട കാര്യങ്ങൾ എല്ലാം ചെയ്തു കൊടുത്തു.
ആ സ്കൂളിലെ ടീച്ചറും ഹരിയെ ഒരുപാട് സഹായിച്ചു.. Every Child Is Special.ഹരിയിലും ഒരു കഴിവ് ഉണ്ട്.. എത്ര നേരം വേണമെങ്കിലും അവൻ നിർത്താതെ ഓടും അതെ മാരത്തോൺ. അതിലാണ് അവന്റെ മികവ് എന്ന ശിവദാസ് മനസിലാക്കുന്നു... ഒരു അച്ഛൻ ചെയ്യേണ്ട കടമകൾ എല്ലാം അയാൾ അവനുവേണ്ടി ചെയ്തു കൊടുക്കുന്നു.. ജീവിതത്തോട് ഒരു പോരാട്ടം ആണ് പിന്നീടങ്ങോട്ട്.. വിജയത്തിന് തോട്ട് മുമ്പ് തടസങ്ങൾ നേരിടേണ്ട അവസ്ഥയും അതിജീവനവും എല്ലാം നമ്മുടെ മനസ്സ് നിറയ്ക്കും.. ഇത് ഒരു സംഭവിച്ച യഥാർത്ഥ കഥയാണ്.. ക്ലൈമാക്സ് വളരെ നോമ്പരപ്പെടുത്തുന്നതാണ് ഒരിക്കലും മറക്കാൻ സാധിക്കില്ല.. ഹരിദാസ് ആയി പ്രിത്വിരാജ്‌ദാസ് എന്ന കുട്ടി അത്ഭുതപ്പെടുത്തിയപ്പോൾ ശിവദാസ് ആയി കിഷോറും സ്കൂൾ ടീച്ചർ ആയി സ്നേഹയും അവരുടെ റോളുകൾ ഗംഭീരമാക്കി... തീർച്ചയായും കാണാത്തവർ കാണുക..
4/5
© Navaneeth Pisharody
Movie Link Available On Telegram Channel - INIZIO MOVIE MEDIA
Comments
Post a Comment