62) The Beauty Inside (2015) Korean Movie Review


The Beauty Inside
Language - Korean
Year - 2015
Genre - Fantasy Emotional Romantic Drama


പല റൊമാന്റിക് ഫാന്റസി ചിത്രങ്ങളും കണ്ടിട്ടുണ്ട്. എന്നാൽ ഈ സിനിമ തന്ന അനുഭവം അതിൽ നിന്നെല്ലാം വളരെ വേറിട്ടോന്നായിരുന്നു. ഇതുവരെ ഉണ്ടായിരുന്ന ഫാന്റസി സങ്കൽപ്പങ്ങളെ എല്ലാം പിഴിതെറിഞ്ഞ ഒരു അവിഷ്‌ക്കാരം.. ഫാന്റസി എന്ന ജെനെറിൽ സമീപിച്ചാൽ മാത്രം 100 ശതമാനം സംതൃപ്തി നൽകുന്ന ഒരു മികച്ച വ്യത്യസ്തമായ ചിത്രം.

Woo - Jin  യുടെയും Yi-Soo യുടെയും കഥയാണ് ഇവിടെ പറയുന്നത്. മുകളിൽ സൂചിപ്പിച്ച പോലെ വളരെ വുത്യസ്തമായ  ഒരു ഫാന്റസി പ്രണയ കഥ. Woo jin ഒരു ഫർണിച്ചർ ഡിസൈനർ ആണ് തന്റെ അമ്മക്കും അടുത്ത ചങ്ങാതിക്കും മാത്രം അറിയുന്ന വളരെ വിചിത്രമായ, കേട്ടാൽ ആരും വിശ്വസിക്കാത്ത ഒരു ദുരൂഹത എന്നും അയാളുടെ ജീവിതത്തിൽ നടക്കുന്നു. എന്താണെന്നുവച്ചാൽ ദിവസവും ഉറക്കമുണർന്നു കഴിഞ്ഞാൽ എഴുന്നേൽക്കുന്നത് വേറെ ഒരാളായിട്ടായിരിക്കും. മനസിലായില്ലലെ. ഞാനും ആദ്യം കണ്ടപ്പോൾ ഒന്ന് ഞെട്ടി.. അതേ ഒരു ദിവസം ആണ് ആണെങ്കിൽ അടുത്ത ദിവസം പെണ്ണ് ഒരു ദിവസം വര്ധക്യമുള്ള മനുഷ്യനയിട്ടാണെങ്കിൽ അടുത്ത ദിവസം പത്തു വയസുള്ള കുട്ടി..

12 വർഷങ്ങൾക്ക് മുമ്പ് തന്റെ പതിനെട്ടാം വയസ്സിൽ ആണ് ആദ്യമായി അയാളുടെ ജീവിതത്തിലേക്ക് ഈയൊരു പ്രക്രിയ ആദ്യമായി സംഭവിക്കുന്നത്. അന്ന് തന്റെ പതിനെട്ടാം പിറന്നാൾ ദിവസം രാവിലെ എഴുന്നേറ്റ woo jin കണ്ണാടി നോക്കുമ്പോൾ കണ്ടത് വേറെ ഒരാളുടെ മുഖമായിരുന്നു.എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ഒരുപിടിയും ഇല്ല. പിന്നീട് അന്ന് തോട്ട് ഇന്നോളം ആ ഒരു ഭയാനക മിസ്റ്ററിയിൽ ആണ് അയാളുടെ ജീവിതം. ജീവിതം മാറിമാരുന്നത് അയാളുടെ ജീവിതത്തിലേക്ക് അവളുടെ കടന്നു വരവ് കൊണ്ടാണ്.

അപ്രതീക്ഷിതമായി ആയിരുന്നു Yi soo നെ woo jin കണ്ടു മുട്ടുന്നത്. ഒരു സാധാരണ മനുഷ്യനെ പോലെ അവളെ പരിജയപെടണം സംസാരിക്കണം കൂടുതൽ അടുക്കണം എന്നൊക്കെ woo jin ആഗ്രഹിച്ചു. ഇന്ന് താൻ പരിചയപ്പെട്ടാൽ നാളെ അവളുടെ മുന്നിൽ എങ്ങനെ താൻ പ്രത്യക്ഷപ്പെടും എന്ന് പറയാൻ പറ്റില്ല. ചിലപ്പോൾ വര്ധക്യരൂപനായി ചിലപ്പോൾ കൊച്ചു കുട്ടിയായി. Woo jin ന് അവളെ മറക്കാൻ കഴിയുന്നില്ല.. അവൻ രണ്ടും കല്പിച്ചു അവളെ മീറ്റ് ചെയ്യാൻ തീരുമാനിക്കുന്നു.

മനസിനെ ആഴത്തിൽ സ്പർശിച്ച ഒരു പ്രണയ കഥ. വളരെ മനോഹരമായ അവതരണം കണ്ണിന് കുളിർമയെകുന്ന ഫ്രെമുകൾ ഒപ്പം അതിന്റെ ആ ഫീൽ നിലനിർത്താൻ അനിയോജ്യമായ  പശ്ചാത്തല സംഗീതവും. അങ്ങനെ ഈ സിനിമയെ വർണിക്കാൻ ഒരുപാടുണ്ട്.ഈ അടുത്ത കാലത്ത് എന്നല്ല ഇതുവരെ ഞാൻ കണ്ട റൊമാന്റിക് ഫാന്റസി സിനിമകളിക് തന്നെ ഏറ്റവും മികച്ച ഒരു ചലച്ചിത്രം.

അവസാന വാക്ക് - Love Is Inside You Beside Of Your Looks

കാണാത്തവർ കണ്ടുനോക്കുക അധികം ലോജിക്കൽ ആയി ചിന്തിക്കാൻ നിൽക്കരുത് ഫാന്റസി  Concept ആണ്..

4/5

© Navaneeth Pisharody

Movie Link Available On Telegram Channel - INIZIO MOVIE MEDIA

Comments

Popular posts from this blog

11)Deranged (2012) Korean Movie Review

48) ATM Er Rak Error(2012) Thai Movie Review

158) WHY (2018) Korean Mini WEB Drama