58) Our Times (2015) Taiwanese Movie Review
Our Times
Language - Taiwanse
Genre - Rom- Com
Year - 2015
കുറെ നാളായി കാണാതെ ഡൗണ്ലോഡ് ചെയ്തു വച്ചിട്ട്. തായ്, തായ്‌വനീസ് റൊമാന്റിക് കോമഡി സിനിമകളോടെല്ലാം ഒരു പ്രത്യേക താൽപ്പര്യം ആണ്.. കാഴ്ചയിൽ വലിയ പുതുമായൊന്നും അവ നമ്മുക്ക് തരുന്നില്ലെങ്കിലും കണ്ടിരിക്കാവുന്ന സിനിമകൾ ആയിരിക്കും എല്ലാം.. our ടൈംസും ആ ഗണത്തിൽ തന്നെ പെടുത്താവുന്ന ഒരു wachable സിനിമയാണ്..
മുമ്പ് പല തവണ കണ്ട ഫ്ലാഷ് ബാക്കിലൂടെ ഉള്ള കഥപറച്ചിൽ. നായിക Lin തന്റെ കഥ പറയുകയാണ്.. സ്കൂൾ ലൈഫിൽ തന്റെ പ്രണയം. First Love എന്ന 2011 ൽ ഇറങ്ങിയ തായ് ചിത്രവുമായി സാമ്യം തോന്നിക്കുന്ന സീനുകൾ.. പ്രീഡിക്ടബിൾ ആയിട്ടുള്ള സ്റ്റോറി തന്നെ.. രസകരമായ അവതരണവും. അതുകൊണ്ട് ബോറടിക്കില്ല എന്ന് തീർച്ച
First ലൗ വും ആയി compare ചെയ്യുമ്പോൾ ഈ സിനിമ ഒന്നും അല്ലെന്ന് തോന്നി. അതിലെ പ്രണയത്തിന് കുറച്ചുകൂടി ഓർജിനലിറ്റി ഫീൽ ചെയ്തിരുന്നു.. ഒരുപക്ഷേ അഭിനയതാകളുടെ മികച്ച പ്രകടനം കൊണ്ടാവാം അങ്ങനെ തോന്നിച്ചത്. തുടക്കത്തിൽ കിട്ടിയ ആ മനോഹര ഫീൽ ഇടക്കവിടയോ വച്ച് നഷ്ടപെട്ട പോലെ. ഇതുപോലെയുള്ള സിനിമകളിൽ കണ്ടു വരുന്ന ഒരു ശൈലി നഷ്ടപെട്ട കാമുമാകനെ തിരിച്ചു കിട്ടുന്ന നിമിഷം.. അത് സംവിധായകൻ അവതരിപ്പിക്കുന്ന രീതി അവിടെയാണ് ഏറ്റവും വലിയ ഒരു കല്ലുകടി അനുഭവപ്പെട്ടത്.ആ രംഗങ്ങൾ വളരെ സിംപിൾ ആയി പോയത് പോലെ തോന്നി
എന്റെ അഭിപ്രയത്തിൽ First Love തന്നെയാണ് ബെറ്റർ ഫിലിം. റോം കോം സിനിമ പ്രേമികളെ ഈ സിനിമ അങ്ങനെ നിരാശരാക്കില്ല. ഒരു തവണ കണ്ടു മറക്കാവുന്ന ഒരു അനുഭവം..
Watchable One
© Navaneeth Pisharody
Movie Link Available On Telegram Channel - INIZIO MOVIE MEDIA
Comments
Post a Comment