63) Midnight Runners (2017) Korean Movie Review


Midnight Runners
Language - Korea
Year - 2017
Genre - Action Comedy Thriller


പൂർണമായ ഒരു ആക്ഷൻ ത്രില്ലർ അല്ല ഇവിടെ പറയുന്നത്. ആക്ഷൻ മാത്രം പ്രതീക്ഷിച്ചു സിനിമകാണുന്നവർക്ക് ചിലപ്പോൾ നിരാശയായിരിക്കാം ഫലം. 2 ഉറ്റ സുഹൃത്തകളുടെ സൗഹൃദവും അവരുടെ ജീവ ഭീതിയില്ല പരാക്രമവും ലക്ഷ്യവും അതിജീവനവും ആണ് ഇവിടെ സിനിമയുടെ കഥ

Ki joo യും hee-Yeol പോലീസ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് ആണ്. പഠിക്കുന്നത് പോലീസ് യൂണിവേഴ്‌സിറ്റിയിൽ ആണെങ്കിലും അവർ ഒരു പോലീസ് ആകണം എന്ന ലക്ഷ്യത്തോടെ ഒന്നും അല്ല അവിടെ ചേർന്നത്.പഠിക്കാൻ അത്ര മിടുക്കരും അല്ല. ഒരു ദിവസം പോലീസ് യൂണിവേഴ്‌സിറ്റി യിൽ നിന്നും ലീവ് എടുത്ത് അവർ ഒരു നെറ്റ് പാർട്ടി ക്ലബ്ബിൽ പോകുന്നു. അവിടെ നിന്നും മടങ്ങുന്നതിനിടയിൽ അവരുടെ കണ്ണ് മുന്നിൽ വച്ചു ഒരു യുവതിയെ ആരോ തട്ടിക്കൊണ്ട് പോകുന്നതിനു അവർ സാക്ഷിയാകുന്നു..

പോലീസിൽ വിവരം അറിയിച്ചതുകൊണ്ടു മാത്രം കാര്യമില്ലെന്ന് മനസിലാക്കിയ അവർ അവരുടേതായ രീതിയിൽ അന്ന്  ആ പാതിരാത്രി തന്നെ അന്വേഷണം നടത്തുന്നു.. പിന്നീട് അങ്ങോട്ട് അവർ നേരിടുന്ന പ്രശ്നങ്ങളും പൊരുത്താലും ചെറുത്തു നില്പും ആണ് സിനിമ പറയുന്നത്..

പുതുമയുള്ള ഒന്നും തന്നെ സിനിമയിൽ ഇല്ല.. പല സീരിയസ് സീനുകളിലും കോമഡി പറഞ്ഞു പ്രേക്ഷകരെ ചിരിപ്പിക്കുന്നതിൽ സംവിധായകൻ വിജയിച്ചിട്ടുണ്ട്.. അത് തന്നെയാണ് ഇവിടെയുള്ള ഒരു വ്യത്യസ്തതയും. ആക്ഷൻ രംഗങ്ങൾ മികച്ചതാകുന്നത് ക്ലൈമാക്സ് രംഗങ്ങളിൽ ആണ്..

കണ്ടിരിക്കാൻ പറ്റിയ മികച്ച ഒരു ത്രില്ലർ അനുഭവം.

3.5/5

© Navaneeth Pisharody

Comments

Popular posts from this blog

11)Deranged (2012) Korean Movie Review

48) ATM Er Rak Error(2012) Thai Movie Review

158) WHY (2018) Korean Mini WEB Drama