77) Ode To My Father (2014) Korean Movie Review
Movie - Ode To My Father
Language - Korean
Genre - Emotional Survival Drama
Year - 2014
കൊറിയയിൽ ഞാൻ ഇന്നേ വരെ കണ്ട ചിത്രങ്ങളിൽ ഇത്രയും എന്നെ വിഷമിപ്പിച്ച ചിത്രം വേറെ ഉണ്ടായിട്ടില്ല. മുസ്റ്റ് വാച്ച് ചിത്രം...
1950 കളിൽ നടന്ന കൊറിയൻ war ൽ ആയിരക്കണക്കിന് അഭയാർത്ഥികളെ നോർത്ത് കൊറിയയിൽ നിന്നും ബുസാനിലേക്കും മറ്റു സൗത്ത് കൊറിയൻ നാടുകളിലേക്കും കപ്പൽ മാർഗം us നേവി സുരക്ഷിതമായി കൊണ്ടെത്തിച്ചിരുന്നു.. ആ പാലായനത്തിൽ ഡിയോക് സൂ എന്ന കൊച്ചു ബാലകന് നഷ്ടപ്പെട്ടത് സ്വന്തം അച്ചനെയും സഹോദരിയെയും ആണ്. U S Nevy president അവസനാമാണ് കപ്പലിൽ കയറാൻ ഉള്ള പച്ചക്കൊടി കാണിച്ചത്.. പതിനായിരകണക്കിനോളം കുടുംബംങ്ങൾ കപ്പലിന്റെ പ്രവേശന കവാടത്തിലേക്ക് പാഞ്ഞോടി. ഒപ്പം അച്ഛനും അമ്മയും ഒരു സഹോദരനും രണ്ട് സഹോദരി മാരും അടങ്ങുന്ന ഡിയോക് സൂ ഉം.
അവന്റെ പുറത്തായിരുന്നു ഏറ്റവും ഇളയ അനുജത്തി.. കപ്പലിന്റെ പ്രവേശന കവാടത്തിൽ തിരക്കെറിയപ്പോൾ.. സൈഡിൽ നിന്നും ഏണികൾ താഴെക്കിട്ട് അതിലൂടെ ആളുകൾ കയാറാൻ തുടങ്ങി.. ഡിയോക് സൂ വും കുടുംബവും അതിലൂടെ മുകളിൽ കയറി.. എന്നാൽ അവിടെ മുകളിൽ എത്തി ഡിയോക് സൂ നോക്കുമ്പോൾ ചുമലിൽ തന്റെ അനുജത്തിയെ കാണുന്നില്ല.. കയറുന്നതിന് ഇടയിൽ താഴേക്ക് വീണു പോയി എന്നൊരു തോന്നൽ... നോക്കാൻ അച്ഛൻ പോകാം എന്ന് പറഞ്ഞു..
പോകുന്നതിന് മുൻപ് അച്ചൻ ഡിയോക് സൂ നോട് ഇങ്ങനെ പറഞ്ഞു.. ഞാൻ നിന്റെ കൊച്ചനുജത്തിയെയും ആയിട്ടാവും ഇനി തിരിച്ചു വരുക. ഇനി ഞാൻ വന്നില്ലെങ്കിൽ നീ നിന്റെ അമ്മയെയും സഹോദരങ്ങളെയും നോക്കിയെക്കണം... ഡിയോക് സൂ അച്ഛന്റെ അവസാനമായി കേട്ട വാക്കുകൾ അതാണ്.. ബുസാനിൽ അച്ചന്റെ അനിയത്തിയുടെ വീട്ടിലേക്കാണ് അവിടെ നിന്ന് അവർ പോയത്...ഡിയോക് സൂ ജീവിതത്തിൽ രണ്ട് തീരുമാനമേ എടുത്തിട്ടുള്ളൂ.. ഒന്ന് അച്ഛന്റെ വാക്ക് പാലിക്കണം രണ്ട് എത്ര കഷ്ടപെട്ടയാലും തന്റെ അച്ഛനെയും അനിയതിയെയും കണ്ടെത്തണം...
പിന്നീട് അങ്ങോട്ട് ഡിയോക് സൂ ന്റെ ജീവിതം അതി കഠിനമേറിയതായിരുന്നു. സ്വന്തം അമ്മയെയും ബാക്കി സഹോദരങ്ങളെയും പോറ്റാൻ അവൻ ഒരുപാട് കഷ്ടപ്പെട്ടു.. എല്ലാ തരം മനുഷ്യ വികാരങ്ങളിലൂടെയും ചിത്രം സഞ്ചരിക്കുന്നുണ്ട്. ക്ലൈമാക്സ് ഒരിക്കലും മറക്കാൻ പറ്റില്ല... തീർച്ചയായും കാണുക... ഒരു പക്കാ Survival ഇമോഷൻ ത്രില്ലർ തന്നെ നിങ്ങൾക്ക് സമ്മാനിക്കും.. അത് തീർച്ച
4.5/5
© Navaneeth Pisharody
Movie Link Available On Telegram Channel - Inizio Movie Media
Comments
Post a Comment