76) Mother (2009) Korean Movie Review



Mother
Language - Korean
Genre - Crime Drama
Year - 2009

ഒരു ക്രൈം ഡ്രാമ എന്നതിലുപരി മദർ വേറിട്ടൊരനുഭമാണ് എനിക്ക് സമ്മാനിച്ചത്.. പതിഞ്ഞ താളത്തിലുള്ള കഥപറച്ചിൽ ഇടക്കെവിടയോ ചെറിയ ഒരു ഇഴച്ചിൽ തോന്നിപ്പിച്ചെങ്കിലും അവസാനം വരെ ആകാംഷയോടെ കണ്ടിരിക്കൻ പറ്റിയ ഒരു മികച്ച സിനിമ.

മാനസികമായി ചെറുതായിട്ടു പിരിമുറുക്കം ഉള്ള മകനെ രക്ഷിക്കാൻ വേണ്ടിയുള്ള ഒരു അമ്മയുടെ ശ്രമം ആണ് ഇവിടെ പറയുന്നത്. Yoon Do Joon  എന്ന തന്റെ മകൻ ഒരു ദിവസം താൻ ചെയ്യാത്ത കൊലപാതകത്തിന് പ്രതിച്ചുമത്തപ്പെടുന്നു. ആദ്യം സൂചിപ്പിച്ചപോലെ മാനസികമായി ചെറിയ ഒരു പ്രശനം അവൻ നേരിടുന്നുണ്ട്. തലേ ദിവസം രാത്രി ഏറെ വൈകിയാണ് അവൻ വീട്ടിൽ എത്തിയത്. വരും വഴി ഒരു പെണ്ണ് കുട്ടി അവന് മുന്നിലൂടെ നടന്നു പോകുന്നുണ്ടായിരുന്നു. അവൾ ആൾ താമസം ഇല്ലാത്ത ഒരു കെട്ടിടത്തിന്റെ ഉള്ളിലേക്ക് പോകുന്നത് Do joon കാണുന്നു.

പിറ്റേ ദിവസം കാണുന്നത് കെട്ടിടത്തിന് മുകളിൽ ആ പെണ്കുട്ടി മരിച്ചു താഴെക്കായി തൂങ്ങി കിടക്കുന്ന കാഴ്ചയാണ്‌.. തെളിവുകൾ എല്ലാം do joon നേരെ തിരിഞ്ഞു.. അവന്റെ അമ്മക്ക് അറിയാം അവൻ ഇങ്ങനെയുള്ള ഒരു പ്രവർത്തി ചെയ്യത്തില്ല എന്ന്. എന്ത് വില കൊടുത്തും സത്യം പുറത്തു കൊണ്ടുവരാൻ അവർ പോരാടുന്നു.

പതിഞ്ഞ താളത്തിൽ ബോറടിപ്പിക്കാതെ ഉള്ള അവതരണം. കൊലപാതകത്തിന് പിന്നിലെ ആ ദുരൂഹത പ്രതീക്ഷിക്കാത്തതായിരുന്നു. നല്ല ഒരു ക്ലൈമാക്സും സിനിമക്കുണ്ട്. കാണാത്തവർ കണ്ടു നോക്കുക നിരാശരാവില്ല.

© Navaneeth Pisharody

Movie Link Available On Telegram Channel - INIZIO MOVIE MEDIA

Comments

Popular posts from this blog

11)Deranged (2012) Korean Movie Review

48) ATM Er Rak Error(2012) Thai Movie Review

158) WHY (2018) Korean Mini WEB Drama