56) Chief Kim (2017) Korean Drama Review
K Drama/ korean Series
Name - Chief Kim
Genre - Comedy
Year - 2017
No Of Season - 1
No Of Episodes - 20
Episode Length - 60 മിനിറ്റ്
കൊറിയൻ സീരീസ് പ്രേമികൾ ഒരിക്കലും ഈ ഡ്രാമ മിസ് ചെയ്യരുത്. ആദ്യമായി കൊറിയൻ സീരീസ് തുടങ്ങുന്നവർക്കും നല്ല ഒരു തുടക്കമായിരിക്കും ഇത്. Firstlook പോസ്റ്റർ കണ്ടപ്പോൾ കണ്ഫ്യൂഷൻ ആയിരുന്നു. ഏത് തരത്തിലുള്ള സീരീസ് ആയിരിക്കും ഇതെന്നുള്ളത്.പ്ലോട്ട് വായിച്ചപ്പോളും വലിയ പുതുമ ഒന്നും തോന്നിയില്ല..My Drama List എന്ന റീവ്യൂ സൈറ്റിൽ എല്ലാവരും ഒരു പോലെ 10ൽ 10 കൊടുത്തിരിക്കുന്നത് കണ്ട് ഒരു കൗതുകം കാരണം മാത്രമാണ് തുടങ്ങിയത്. ആദ്യ എപ്പിസോഡ് തീർന്നത് പോലും അറിഞ്ഞില്ല.. അത്രക്കും enjoyable ആയ ഒരു എപ്പിസോഡ് അടുത്തൊന്നും കൊറിയൻ ഡ്രാമയിൽ കണ്ടട്ടില്ല. ഒറ്റ ഇരിപ്പിനങ് തീർക്കണം എന്നാഗ്രഹം ഉണ്ടായിരുന്നു അത്രയും ഇന്റർസ്റ്റിംഗ്..
കോമഡി ആണ് പ്രധാന ഘടകം. സാധാരണ കൊറിയൻ സീരീസുകളിൽ കണ്ടു പഴകിയ ആ വലിച്ചു നീട്ടൽ ഇല്ലാത്ത അവതരണം. ഒരോ 10 മിനിറ്റ് കൂടുമ്പോഴും ചിരിക്കുള്ള വകയുണ്ട് ചിന്തിക്കാനും പലതും ബാക്കി വെക്കുന്നുണ്ട്. ഒരു ഓഫീസ് ഡ്രാമയാണ് ഇവിടുത്തെ പ്ലോട്ട്. TQ ഗ്രൂപ്പ് എന്ന കുത്തക കമ്പനി. അനീതിയും അഴിമതിയും മുതലാളിത്തവും കൊടി കുത്തി വാഴുന്ന വലിയ സമ്രാജ്യം. കുറെ അക്കൗണ്ടിംഗ് Fraud കളും അവിടെ നടക്കുന്നുണ്ട്.. അവർക്കെതിരെ പോരാടിയ കമ്പനിയിൽ ജോലി ചെയുന്ന ഒരു സെക്ഷൻ മാനേജർ..അയാളെ ആളെ വച്ചു വക വരുത്താൻ കമ്പനി ശ്രമിക്കുന്നു.. ഭാഗ്യത്തിന് മരണത്തിൽ നിന്നും അയാൾ രക്ഷപ്പെടുന്നു.. പക്ഷെ deep കോമയിലേക്ക് പോകുന്നു.
അയാളുടെ പകരക്കാരനായി കമ്പനിയിലേക്ക് തന്ത്രപൂർവം കമ്പനിയുടെ ഒരു സ്പൈ എന്ന പോലെ എന്നാൽ വേറൊരു വ്യക്തിപരമായ തലപര്യത്തിന്റെ പേരിൽ നമ്മുടെ നായകൻ കയറിപറ്റുന്നു... കാഴ്ചയിൽ മാന്യൻ എന്നാൽ പണി അക്കൗണ്ടിംഗ് ഫ്രോഡിങ് തന്നെ.. അയാളുടെ ഉദ്ദേശ ശുദ്ധി വേറെ ആണെന്ന് കമ്പനിക്ക് അറിയില്ല..പിന്നെ ആ കമ്പനിയിൽ നമ്മുടെ നായകൻ ചിഫ് കിം നടത്തുന്ന നർമസുലബമായ ലീല വിലാസങ്ങൾ എല്ലാം കണ്ടു തന്നെ അറിയുക..
ഏറ്റവും perfect കാസ്റ്റിങ് ചിഫ് കിം എന്ന ടൈറ്റിൽ കഥാപാത്രം തന്നെ ആണ് സീരിസിന്റെ നട്ടെല്ല്.അയാളുടെ നടത്തം പെരുമാറ്റം സംസാരം എന്തിന് പറയുന്നു Eye Contact വരെ എന്നെ അത്ഭുത പെടുത്തി. അത് കൂടാതെ 3 മെയിൻ ലേഡി കഥാപാത്രങ്ങളും തകർത്തഭിനയിച്ചിട്ടുണ്ട്. അതിൽ Gwong sooka എന്ന കഥാപാത്രം വായ തുറന്നാൽ നമ്മൾ ചിരി നിർത്തില്ല. പെര്ഫെക്ട് കാസ്റ്റിങ് എന്ന വാക്ക് പൂർണമാവുന്നത് ഇതൊക്കെ കൊണ്ടാണ്. വേറെ ഏറ്റവും വലിയ പ്രത്യേകത ലൗ സ്റ്റോറി ഇല്ല.. ഒരു ആവശ്യവും ഇല്ലാതെ വന്നു പോകുന്ന കഥാപത്രങ്ങളും ഇല്ല.
അഴിമതിക്കെതിരെ പോരാടുന്ന നായകൻ,കുറെ കണ്ടിട്ടുള്ളതായിരിക്കാം. പക്ഷെ കപട വിദ്യകൾ മൂലം വിജയം താനേ തന്റെ തലയിലേക്ക് വീഴുന്ന ഒരു വിചിത്ര നായകനെ അത്ര നമ്മൾ കണ്ടു കാണില്ല.. ഡ്രാമ തീർന്നപ്പോൾ ഓടി നടന്നത് ഒർജിനൽ സൗണ്ട് ട്രാക് തേടി ആയിരുന്നു.. അത്രക്കും addict ആക്കി കളഞ്ഞു.. ഓരോ എപിസോഡും മനോഹരം സീസൺ 2 ഉണ്ടാകണം എന്ന് ആഗ്രഹിച്ചു പോയ ചുരുക്കം ചില സീരീസുകളിൽ ഒന്ന്.. കണ്ടു നോക്കിയാൽ സമയം വെറുതെ ആവില്ലേ ചിരി ആരോഗ്യത്തിന് നല്ലതല്ലേ... ധൈര്യമായി കണ്ടു നോക്കികൊളു ഈ സീരീസ് നിങ്ങളെ ഞെട്ടിക്കും...
#ഹാപ്പി_വെച്ചിങ്
#Worth_Watching_Drama
#korean_Series_Addict
My Rating - 4.5/5
© Navaneeth Pisharody
Episode With 480 Quality And English Hardsub Link Available On Telegram Channel - INIZIO MOVIE MEDIA
Naayakante prakadanam kiddilan aan energetic moving to 8th EPs njan addict aaayittaa kididukachi series
ReplyDelete❤❤❤
Delete