66) Children (2011) Korean Movie Review
Children
Language - Korea
Genre - Crime Investigation Drama
Year - 2011
മെമ്മോറിസ് ഓഫ് മർഡർ എന്ന ചിത്രത്തിനുശേഷം എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ ഒരു യഥാർഥ സംഭവത്തിന്റെ ചലച്ചിത്രവിഷകാരം. 1991 മാര്ച്ച് 26 ആം തിയതി സൗത്ത് കൊറീയയെ മൊത്തം ഞെട്ടിച്ചുകൊണ്ട് 5 കുട്ടികളുടെ തിരോധാനം. ഫ്രോഗ് ബോയ്സ് മിസ്സിങ് കേസ് എന്ന പേരിൽ ആ കാലഘട്ടത്തിലെ പത്രങ്ങളിൽ വന്നിരുന്ന വാർത്തകൾ അതിന്റെ പുറകിലുള്ള സത്യാവസ്ഥ തേടി ഒരു രാജ്യത്തെ മൊത്തം ഭീതിയുടെയും ആശങ്കയുടെയും നിഴലിൽ ആക്കിയ സംഭവം.
1991 മാര്ച്ച് 26, daegu ലോക്കൽ ഇലക്ഷൻ നടക്കുന്നതിനാൽ അന്നേ ദിവസം ഒരു പബ്ലിക് ഹോളിഡേ ആയിരുന്നു. ഒമ്പത്തിനും പതിമൂതിനും ഇടയിൽ പ്രായം വരുന്ന 5 കുട്ടികൾ സമീപ പ്രദേശത്തുള്ള മലമുകളിലേക്ക് പോകുന്നു. അവിടെ വച്ച് അവരെ കാണാതാകുന്നു. മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയെങ്കിലും അന്നെ ദിവസം ഇലക്ഷൻ ഡ്യൂട്ടി ഉള്ളതിനാൽ ഈ മിസ്സിങ് കേസ് അവർ അത്ര സീരിയസ് ആയി എടുത്തില്ല. കുട്ടികൾ സമീപത്തു തന്നെ എവിടെയെങ്കിലും കളിക്കുന്നുണ്ടാവും വൈകാതെ തന്നെ അവർ വീട്ടിൽ എത്തിച്ചേരും എന്നുള്ള ചിന്തയിലും നിഗമനത്തിലും പോലീസും മാതാപിതാക്കളും ആ അന്വേഷണത്തിൽ അത്ര ശ്രദ്ധ കേന്ദ്രികരിച്ചില്ല.
ദിവസങ്ങൾ കടന്നു പോയി ആ കുട്ടികൾ മടങ്ങി വന്നില്ല.. ആയിരക്കണക്കിന് പൊലീസുകാർ മലമുകളിലും അടുത്തുള്ള പ്രദേശങ്ങളിലും ശക്തമായ തിരച്ചിൽ നടത്തുന്നു. ഒരു ചെറിയ ക്ലൂ പോലും ആർക്കും ലഭിച്ചില്ല. സ്വന്തം മക്കൾക്ക് എന്തുസംഭവിച്ചെന്നറിയാതെ മാതാപിതാക്കൾ ഓരോ നിമിഷവും നീറി ജീവിച്ചു. ലോക്കൽ ചാനൽ മുതൽ നാഷണൽ ചാനൽ വരേക്കും സംഭവം ചർച്ചാവിഷയമായി. അതിനിടയിൽ ഈ തിരോധാനത്തിന് പിന്നിൽ രാഷ്ട്രീയപരമായ പല ഉദ്ദേശങ്ങളും ഉണ്ടെന്നു വരെ വാദങ്ങൾ ഉയർന്നു വന്നു..
അഞ്ച് വർഷത്തിന് ശേഷം daegu ലേക്ക് ട്രാൻസ്ഫർ ആയി വന്ന ഒരു ഡോകുമെന്ററി എഴുത്തുകാരനും കൂടെ ഒരു നാഷണൽ യൂണിവേഴ്‌സിറ്റി പ്രൊഫെസ്സറും ചേർന്ന് തരോധനത്തിൽ ഒരു വലിയ ദുരൂഹത ഉണ്ടെന്ന് മനസിലാക്കുന്നു. മാതാപിതാക്കളിൽ ചിലരുടെ വിചിത്രമായ പെരുമാറ്റം, 5 കുട്ടികളുടെ മാതാപിതാക്കളിൽ ആരോ ആണ് ഈ മിസ്സിങ്ങിന് പിന്നിൽ എന്ന നിഗമനത്തിൽ എത്തുകയും അത് ചാനൽ ചർച്ചയാവുകയും സംശയത്തിന്റെ ചൂണ്ടുവിരൽ മാതാപിതാക്കൾക് നേരെ തിരിയുകയും ചെയുന്നു. സത്യം എന്താണെന്ന് അറിയാൻ അവർ അവരുടേതായ രീതിയിൽ അന്വേഷണത്തിന് തുടക്കം ഇടുന്നു. പിന്നീട് നടക്കുന്ന സംഭവവികാസങ്ങൾ എല്ലാം കണ്ടു തന്നെ അറിയുക.
ഒരു വലിയ കേസ് അന്വേഷണത്തിന്റ് ദൃശ്യവിഷ്‌ക്കാരം. ഭീതിയോടെ തന്നെ കണ്ടു തീർക്കേണ്ട സിനിമ. വർഷങ്ങൾ കടന്നു പോകുമ്പോഴും ആ കുട്ടികൾ ജീവനോടെ തന്നെ തിരിച്ചു വരണേ എന്ന ചിന്ത കാണുന്ന ഏതൊരു പ്രേക്ഷകന്റെയും ഉള്ളിൽ അലയടിക്കും. ഫോഗ് ബോയ്സ് മിസ്സിങ് കേസിനെ കുറിച്ചും അതിന്റെ പുറകിലെ ദുരൂഹതയെ കുറിച്ചും മനസിലാക്കാതെ സിനിമ കാണാൻ ശ്രമിക്കുക. വേറിട്ടൊരു അനുഭവം അത് ഈ സിനിമ നിങ്ങൾക്ക് സമ്മാനിക്കും.
© Navaneeth Pisharody
Movie Link Available On Telegram Channel - INIZIO MOVIE MEDIA
Comments
Post a Comment