69) Love Per Square Foot (2018) Hindi Movie Review
Love Per Square Foot
Language - Hindi
Year - 2018
Genre - Rom Com
വിക്കി കൗശൽന്റെ കാണാത്ത സിനിമകൾ തേടി നടന്നപ്പോഴാണ് ഈ സിനിമ ശ്രദ്ധയിൽ പെടുന്നത്. ആദ്യമായിട്ടാണ് ഈ സിനിമയെ കുറിച്ചു കേൾക്കുന്നത് ഈ കൊല്ലം valentines day ക്ക് netflix ഇറക്കിയ ചിത്രമാണെന്ന് അറിയാൻ കഴിഞ്ഞു. കുറെ തരക്കേടില്ലാത്ത റീവ്യൂസ് കണ്ടത് കൊണ്ട് ഒന്ന് കണ്ടു കളയാം എന്നു വിചാരിച്ചു.ഒരു പുതുമയും സിനിമ അവകാശപ്പെടുന്നില്ല വലിയ പ്രതീക്ഷകൾ ഒന്നും വെക്കാതെ രണ്ടേകാൽ മണിക്കൂർ വെറുതെ കണ്ടിരിക്കാവുന്ന നല്ല ഒരു ഫീൽ ഗുഡ് സിനിമ.
സഞ്ജയ് എന്ന നായക കഥാപാത്രം അച്ഛൻ റെയിൽ വേയിൽ അന്നൗന്സര് ആയി ജോലി ചെയ്യുന്നു. software എന്ജിനീർ ആയ സഞ്ചയ്ക്ക് ഒരു ലക്ഷ്യം മാത്രമേ ഉള്ളു വർഷങ്ങൾ ആയി മാറി മാറി റയിൽവേ കോർടേഴ്‌സുകളിൽ താമസിച്ചു വരുന്ന അവന് സ്വന്തമായി നല്ല ഒരു വീട് വേണം. അതിനായി അവൻ കുറെ നാളായി കഷ്ടപ്പെടുന്നു. നല്ല ജോലി അവസരങ്ങൾ വന്നിട്ടും ഒരു ബാങ്കിൽ software എന്ജിനീർ ആയിട്ടാണ് ഇപ്പൊ അവൻ ജോലി ചെയ്യുന്നത് അതിന് പിന്നിൽ ഒരു ഉദ്ദേശമേ ഉള്ളു ബാങ്കിൽ ജോലി ചെയ്താൽ പേഴ്‌സണൽ ലോൺ കിട്ടാൻ എളുപ്പം ആയിരിക്കും.
സഞ്ജയ്ക്ക് വേണ്ടത് വീട് അത് കിട്ടാനായി അവൻ ഏത് അറ്റം വരെയും പോകും. ബാങ്കിലെ തന്റെ ബോസുമായി അവനൊരു ചുറ്റികളി അതിനു പിന്നിലും ദുരുദ്ദേശം ആദ്യം പറഞ്ഞപോലെ വീട് തന്നെ. യാഥാർശികമായി ഒരു കല്യാണ പാർട്ടിയിൽ അവൻ ജോലി ചെയുന്ന ബാങ്കിൽ തന്നെ ജീവനക്കാരിയായ കരീന എന്ന പെണ്ണ്കുട്ടിയെ അവൻ കണ്ടു മുട്ടുന്നു. പിന്നീട് അവരെ രണ്ടു പേരെയും ചുറ്റിപറ്റി കഥ മുന്നോട്ട് പോകുന്നു.
ആദ്യം പറഞ്ഞത് പോലെ പുതുമകൾ ഇല്ലാത്ത അടുത്തത് എന്ത് എന്ന് ഏതൊരാൾക്കും predict ചെയ്യാൻ കഴിയുന്ന ഒരു സാധാരണ കഥ. കുറച്ചു നല്ല കോമഡി രംഗങ്ങളും ഗാനങ്ങളും ഒക്കെ കൂടി ബോറടിപ്പിക്കാതെ മുന്നോട്ട് പോകുന്ന സിനിമ.
കണ്ടാലും കണ്ടില്ലെങ്കിലും ഒരു നഷ്ടവും വരാൻ പോകുന്നില്ല.. താൽപര്യം ഉള്ളവർക്ക് കണ്ടു നോക്കാം. ക്ലൈമാക്സിൽ നമ്മുക്ക് ഏറ്റവും ഇഷ്ടപ്പെട്ട ഒരു പ്രമുഖ നടന്റെ guest appearance ഉണ്ട്..😂
3/5
Feelgood aannoo
ReplyDeleteAthe
ReplyDelete