64) The Orphanage (2007) Spanish Movie Review
Movie - The Orphanage
Language - Spanish
Genre - Drama,Horror, Mystery
Year - 2007
ഹൊറർ സങ്കല്പങ്ങളിൽ നിന്നും എല്ലാം വ്യത്യസ്തമായ ഒരു സൃഷ്ടി.
ലോറ ഒരു അനാഥയായിരുന്നു. ചെറുപ്പത്തിൽ ഓർഫ്നേജിൽ നിന്ന് ആരോ അവളെ ദത്തെടുത്തു. വർഷങ്ങൾക്ക് ശേഷം അവൾ വളർന്നിരുന്ന ആ അടച്ചു പൂട്ടിയ അതെ അനാഥമന്ദിരം അവളും ഭർത്താവ് കാർലോസും തിരിച്ചു പിടിച്ചു. മാനസികമായും ശാരീരികമായും വൈകല്യമുള്ള കുട്ടികളെ സുസ്രൂക്ഷിക്കുക എന്നതായിരുന്നു ലക്‌ഷ്യം. ലോറക്ക് സിമോൻ എന്ന 7 വയസ്സുള്ള ഒരു മകൻ ഉണ്ട്... പുറമെ കാണാൻ ഒരു കുഴപ്പവും ഇല്ലെങ്കിൽ ആർക്കും കാണാൻ കഴിയാത്ത സാങ്കല്പിക സുഹൃത്തുക്കൾ അവനുണ്ട്. അവൻ ആ സാങ്കല്പിക സുഹൃത്തുക്കളെ കുറിച്ച് എപ്പോഴും പുലമ്പികൊണ്ടിരിക്കും. ലോറ അവന്റെ ഈ മാനസിക പ്രശ്നത്തെ ഓർത്തു വേവലാതി പെടുന്നുണ്ട്. കാർലോസ് പറയുന്നത് പതിയെ അത് നോർമൽ ആകും എന്നാണ്. പുതിയ കുട്ടികൾ വരുന്ന ദിവസം.. അന്ന് അപ്രതീഷിതമായി ലോറയും സിമോണും അവന്റെ ആ സാങ്കല്പിക സുഹൃത്തുക്കളെ ചൊല്ലി ഒരു വാക്ക് തർക്കം ഉണ്ടാവുകയും ലോറ അറിയാതെ സിമോന്റെ കവിളത് അടിക്കുകയും ചെയുന്നു.. അവന് അത് ആകെ വിഷമം ഉണ്ടാക്കി.. പിന്നെ ലോറ വന്ന് നോക്കുമ്പോൾ അവനെ അവിടെ കാണുന്നില്ല. പെട്ടെന്ന് അപ്രതീക്ഷനാകുന്നു.. ആരെങ്കിലും തട്ടിക്കൊണ്ടു പോയതാണോ ഒന്നും അറിയുന്നില്ല.. ലോറ സിമോൻ നെ കണ്ടെത്താൻ ശ്രമിക്കുന്നതും അനന്തര ഫലവും ശേഷം നടക്കുന്നതെല്ലാം കണ്ടുതന്നെ അറിയുക... ദുരൂഹതകൾ കുറെ ഒളിപ്പിച്ചിട്ടുണ്ട്... ഞാൻ ആദ്യം പറഞ്ഞത് പോലെ ഹൊറർ എന്ന് കേൾക്കുമ്പോൾ മനസ്സിൽ കടന്നു വരുന്ന ചിന്തകളെ എല്ലാം മാറ്റി മറച്ചു ഈ ചിത്രം.. നല്ല കിടിലൻ ട്വിസ്റ്റ്. പതിഞ്ഞ സ്വരത്തിൽ പറയുന്ന രീതി ഒരു നെഗറ്റീവ് ആയി ഒരിക്കലും പറയാൻ സാധിക്കില്ല കാരണം.. ചിത്രത്തിന് ആ സ്ലോ അത്യാവശ്യം ആണ്.. അത് സിനിമ കഴിയുമ്പോൾ മനസിലാകും. കാണാത്തവർ തീർച്ചയായും കാണുക
© Navaneeth Pisharody
Comments
Post a Comment