264) Birthday Card (2016) Japanese Movie

സ്കൂൾ ക്വിസ് കോമ്പറ്റിഷനിൽ പരാജയപെട്ടു വിഷമിച്ചു നടന്നു വരുന്ന നരിക്കോ അമ്മയുമായുള്ള ഒരു വാക്ക് തർക്കത്തിന്റെ ഇടയിൽ ചോദിക്കുകയുണ്ടായി അമ്മ ആഗ്രഹിച്ച പോലെയാണോ അമ്മ ഇപ്പോൾ ജീവിക്കുന്നത് എന്ന് എന്നാൽ അതിനു ഉത്തരം പറയാൻ അവളുടെ അമ്മക്ക് കഴിഞ്ഞില്ല.. അല്ലെങ്കിലും ആരാണ് ആഗ്രഹിച്ച പോലെ ഇവിടെ ജീവിക്കുന്നത്....?  മാനുഷിക വികാരങ്ങൾക്ക് മാത്രം പ്രാധാന്യം കൊടുത്തു മുന്നോട്ടു പോകുന്ന മനോഹരമായ ഒരു ജപ്പനീസ് ചലച്ചിത്രമാണ് Birthday card.

Movie : Birthday Card (2016)

Language : Japanese

Genre : Emotional, Family, Drama,



ഇതു ഒരു ഇമോഷണൽ ഡ്രാമ വിഭാഗത്തിൽ പെടുത്താവുന്ന മൂവി തന്നെയാണ് എന്നിരുന്നാലും, ഈ സിനിമ മുഴുവനായി കരച്ചിൽ മാത്രമാണ് സമ്മാനിക്കുക എന്ന ധാരണ വേണ്ട. ഒരുപാട് സന്തോഷിപ്പിക്കുന്ന മുഹൂർത്ഥങ്ങളും അതിലുണ്ട്. നൊരിക്കയുടെ ജീവിതയാത്രയാണ് സിനിമ. കഥയിലേക്ക് കൂടുതൽ കടക്കുന്നില്ല, അത് കണ്ടു അനുഭവിച്ചറിയുന്നതാണ് അതിന്റെ ഭംഗി.

വളരെ പതിഞ്ഞ താളത്തിൽ ആണ് അതിന്റെ കഥപറച്ചിൽ. ചുരുക്കി പറഞ്ഞാൽ ഒരു ഷോർട് ലൈഫ് ജേർണേ എന്നു വിശേഷിപ്പിക്കാം. കാണുന്നവന്റെ കണ്ണും മനസ്സും നിറയും എന്ന് തീർച്ച എന്നാൽ അത് സങ്കടം കൊണ്ടാവില്ല മറിച്ചു സന്തോഷം കൊണ്ടാവും. ആനന്താസ്രു എന്നൊക്കെ പറയില്ലേ അതന്നെ പരിപാടി 😄 മികച്ച ഒരു സിനിമനുഭവം ❤️

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie