261) Snowdrop (2021) Korean Drama

Drama : Snowdrop (2021)

No of Episodes : 16

Episode Duration : 1h 30 min

Genre : Melodrama, Romance



ഫസ്റ്റ് of all Rest in peace to കിം മി സൂ. ഡ്രാമയിൽ യു ജംഗ് മിൻ എന്ന കഥാപാത്രം അവതരിപ്പിച്ച അഭിനയത്രിയായിരുന്നു, ഡ്രാമയുടെ ഇടയിൽ പെട്ടെന്ന് സംഭവിച്ച പുള്ളിക്കാരിയുടെ വേർപാട് ഞെട്ടിക്കുന്നതായിരുന്നു. 💐

ഒരുപാട് നാളത്തെ കാത്തിരിപ്പിന് ഒടുവിൽ വന്ന snowdrop അവസാന എപ്പിസോടും ഇന്ന് അങ്ങനെ കണ്ടു തീർത്തു. പ്ലോട്ട് വായിച്ചപ്പോൾ തന്നെ തോന്നി നല്ല complicated ആയ ഒരു ഡ്രാമ തന്നെയാണ് വരാൻ പോകുന്നത് എന്ന് അത് കൊണ്ട് തന്നെ സാധാരണ ഗതിയിൽ ഉള്ള ഒരു ഡ്രാമറ്റിക് സ്റ്റൈൽ ഇവിടെ പ്രതീക്ഷിച്ചിരുന്നില്ല.

നോർത്തും സൗത്തും തമ്മിലുള്ള കഥകൾ എപ്പോഴും സംഭവബഹുലം ആയിരിക്കും. ഒരു നോർത്തു കൊറിയൻ spy സൗത്തിൽ വന്ന് തന്നിലില്പിച്ച ദൗത്യം നിറവേറ്റുന്നതിനായി പോരാടുന്നതിനിടയിൽ ഒരു രാത്രി ചോരയിൽ വാർന്നു ലേഡിസ് ഡോർമെറ്ററിയിൽ എത്തിപെടുന്നതും ശേഷം അവിടെയുള്ള നാല് ചെറുപ്പകാരികൾ സത്യമറിയാതെ അയാളെ സഹായിക്കാൻ തയ്യാറാവുകയ്യും ശേഷം അവിടെ അവർക്കിടയിൽ പിന്നീട് അങ്ങോട്ട് അരങ്ങേരുന്ന സംഭവങ്ങൾ ആണ് ഡ്രാമ പറഞ്ഞു പോകുന്നത്.

ഒരു പക്കാ മെലോഡിരമറ്റിക് അവതരണമാണ് ഡ്രാമക്ക്. അതുകൊണ്ട് തന്നെ പതിയെയാണ് കഥപറച്ചിൽ. സ്ലോ ആണെങ്കിലും ഒരുപാട് ത്രില്ലടിപ്പിക്കുന്ന മുഹൂർത്തങ്ങളും ചെറിയ ചെറിയ ട്വിസ്റ്റും, മിസ്റ്ററികളും മനോഹരമായ  റൊമാൻസസും അങ്ങനെ ഒരുപാട് വഴികളിലൂടെ ഡ്രാമ സഞ്ചരിക്കുന്നുണ്ട്. Finale എപ്പിസോഡുകൾ എല്ലാം എടുത്തു പറയേണ്ടതാണ്, വളരെ മികച്ച രീതിയിൽ  ആണ് ഇമോഷണൽ രംഗങ്ങൾ ആയാലും ഡ്രാമ കൈകാര്യം ചെയ്തിരിക്കുന്നത്. Personally വളരെ satisfying ആയ ending ആണ് എനിക്ക് ലഭിച്ചത്. ബ്ലാക്ക് pink ഐക്കൺ സ്റ്റാർ ജി സൂ ആദ്യമായി നായികയാകുന്ന ഡ്രാമ എന്ന വിശേഷണവും ഡ്രാമക്കുണ്ട്. തീർച്ചയായും കണ്ടു നോക്കാം ❤️

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review