263) Reset (2022) Chinese drama

Drama : Reset (2022)

Language : Chinese

No of Episodes : 15

Episode Duration : 38 - 40 min

Genres : Time Loop, Mystery, Thriller



ഒരു പകൽ, ബസ്സിലിരുന്ന് താൻ സഞ്ചരിക്കുന്ന ബസ്സ്‌ പൊട്ടിത്തെറിക്കുന്നത് ലിഷി ഖിങ് എന്ന ചെറുപ്പക്കാരി സ്വപ്നം കണ്ട് അതെ ബസ്സിൽ തന്നെ ഞെട്ടി എഴുനേൽക്കുന്നു. അത് വെറുമൊരു സ്വപനം മാത്രമാണ് എന്നു കരുതിയ അവൾക്ക് തെറ്റി, സത്യാവസ്ഥയിൽ താൻ സ്വപ്നത്തിൽ കണ്ടപോലെ തന്നെ ബസ്സ് ഒരു റിവർ ബ്രിഡ്ജ് എത്തുന്നത്തോടെ പൊട്ടിത്തെറിക്കുന്നു. എന്നാൽ അവൾ മരിക്കുന്നില്ല, വീണ്ടും നേരത്തെ അവൾ ഞെട്ടിയുണർന്ന അതേ സ്ഥലത്ത്,അതെ സമയത്ത്, അതേ ദിവസത്തിൽ അവൾ വീണ്ടും ഉണരുന്നു. വീണ്ടും സംഭവയ്ച്ചതുതന്നെ സംഭവിക്കുന്നു...

താൻ ഒരു ലൂപ്പിൽ അകപെട്ടു എന്നു മനസിലാക്കാൻ അവൾക്ക് ഇതുപോലെ രണ്ടു മൂന്ന് സൈക്കിൾ വേണ്ടി വന്നു. ഓരോ സമയവും താൻ ഞെട്ടി ഉണരുമ്പോൾ തന്റെ അടുത്തിരുന്ന ചെറുപ്പകാരനും തന്റെ അതേ ലൂപ്പിൽ പെട്ടിരിക്കുകയാണ് എന്ന് മനസിലാകുന്ന നേരം, മുന്നോട്ട് ഇനി അവർക്ക് ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളു. എങ്ങനെയാണ് ബസ്സ് പൊട്ടിത്തെറിച്ചത് എന്ന് കണ്ടെത്തി അതിൽ ഉള്ള മറ്റു യാത്രയ്ക്കാരെ രക്ഷിക്കുക.

തികച്ചും ഗംഭീരമായ ഒരു അനുഭവം തന്നെയാണ് ഡ്രാമ നൽകിയത്. ഓരോ എപ്പിസോടും അത്രക്കണ്ടു ത്രില്ലിൽ ആയിരുന്നു മുന്നോട്ട് പോയിരുന്നത്. 38 മിനിറ്റോളം വരുന്ന 15 എപ്പിസോഡുകൾ, എല്ലാത്തിനും പിറകെ സംഭവബഹുലമായ ചില ദുരൂഹതകൾ അങ്ങനെ ഒരുപാട് കാര്യങ്ങൾ ഡ്രാമക്ക് പറയാൻ ഉണ്ട്.

തീർച്ചയായും കണ്ടു നോക്കാം. നിരാശപ്പെടുത്തില്ല..

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie