256) Bro Daddy (2022) Malayalam Movie

 

#brodaddymovie

Duration : 2H 39 min



Overall പടം ഒത്തിരി ഇഷ്ടം ആയി. ഇന്നലെ വരെ വന്ന മാർക്കറ്റിംഗ് promos എല്ലാം കണ്ടപ്പോ ഉള്ള പ്രതീക്ഷ ഒക്കെ പോയതാണ് പക്ഷേ. ആകെ മൊത്തത്തിൽ ലാലു അലക്സ് & ലാലേട്ടൻ ഷോ തന്നെ ആയിരുന്നു ബ്രോ ഡാഡി.. ഒരുപാട് സന്ദർഭ ഹാസ്യ രംഗങ്ങൾ ചിത്രത്തിൽ ആങ്ങേയറ്റം ഒരുക്കി വച്ചിട്ടുണ്ട്..

ആദ്യമേ പറയേണ്ടത് ഈ സ്ക്രിപ്റ്റ് എത്തേണ്ട കയ്യ്കളിൽ എത്തിയത് കൊണ്ട് മാത്രം ആണ് ഇത്രയും മനോഹരമായ ഒരു സിനിമ ലഭിച്ചത് എന്ന് നിഷ്പ്രയാസം പറയാം. The way Prithviraj handle this hole thing was excellent as a director. നല്ല ഒരു സംവിധായകന്റെ ആവശ്യകത തീർച്ചയായും വേണ്ട ഒരു തിരക്കഥ. അത് ഗംഭീരമായി അദ്ദേഹം നിർവഹിച്ചു..

ഒരു ക്ളീഷേ ലേബലിൽ തന്നെയാണ് പടം പോകുന്നത്. എന്നാലും അവസാനം വരെ കണ്ടിരുന്നു പോകും. ലെങ്ത് കുറച്ചു കൂടുതൽ ആയൊന്നു ഒരു സംശയം ഉണ്ട്.. പക്ഷെ അത് അസ്വാദനത്തെ അത്രക്ക് ബാധിക്കും എന്നു തോന്നുന്നില്ല..

എന്തൊക്കെ പറഞ്ഞാലും ലാലേട്ടനെ ഇങ്ങനെ ഒക്കെ കണ്ടിട്ട് എത്ര കാലം ആയി 😍👌 പുള്ളിടെ ഓരോരോ എസ്പ്രെഷൻ ഉണ്ട് 😍  തീർച്ചയായും ഫാമിലി ആയി തന്നെ കാണുക.. നല്ല ഒരു enjoyable സിനിമനുഭവം നിങ്ങൾക്ക് ഈ സിനിമ നൽകും...

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie