251) My Name (2021) Netflix Orginal

സ്ക്വിഡ് ഗെയിം ഹിറ്റ് ആക്കിയ പോലെ ഇതുടെ ഒന്നു കയറി കൊളുത്തിയാൽ മതിയായിരുന്നു. ഈ അടുത്തു വന്ന Netflix ഒറിജിനൽ kdramaൾ എല്ലാം തന്നെ   അത്യാവശ്യം മികച്ചതാണ്. ഞാൻ പഴ്സണലി ഏറ്റവും കൂടുതൽ കാത്തിരുന്ന ഒരു ഡ്രാമ കൂടി ആണ് My Name, വേറൊന്നും അല്ല ഒരൊറ്റ പേര് ഹാൻ സോ ഹീ..😍 ട്രയ്ലറും പോസ്റ്ററുകളും തന്ന പ്രതീക്ഷ ഒട്ടും തെറ്റിയില്ല.. A well made Action Revenge Thriller തന്നെയാണ് My Name.

Drama : My Name (2021)
No of Episode : 08
Genre : Action, Revenge, Thriller



തിരക്കഥയും അഭിനയമികവുമാണ് എടുത്തു പറയേണ്ടത്, വളരെ engaging ആയി പിടിച്ചിരുത്താൻ അങ്ങനെ അത്ര എളുപ്പം ഒന്നുമല്ല, ഇവിടെ പ്രകടന മികവ് കൊണ്ട് ഹാൻ സോ ഹീ ശെരിക്കും അത് സാധിച്ചെടുത്തു. ആദ്യ എപ്പിസോഡ് മുതൽ തന്നെ കണ്ടിരുന്നു പോകും. ഒരു വാതിലപ്പുറത്ത് പിടഞ്ഞു മരിക്കുന്ന അച്ഛനെ രക്ഷിക്കാൻ കഴിയാതെ നിസ്സഹായവസ്ഥയിൽ നിൽക്കുന്ന ജിയോയുടെ പ്രതികാര കഥയാണ് ചുരുക്കത്തിൽ പറഞ്ഞാൽ My Name. ഒരുപാട് സംഭവബഹുലമായ സന്ദർഭങ്ങളിലൂടെ മുന്നേറുന്ന മികച്ച ഒരു തിരക്കഥ എമോഷണലി പ്രേക്ഷകരെ നന്നായി കയ്യിലെടുക്കും പിന്നെ ആക്ഷനെ കുറിച്ചു എടുത്ത് പറയേണ്ട കാര്യമില്ല്യാലോ.. അതിൽ ഇവന്മാർ എപ്പോഴും പുലികൾ അല്ലെ..🔥 BGM Also one of the highlight of the whole show🔥

കൂടുതൽ പറഞ്ഞു ത്രിൽ കളയുന്നില്ല, താല്പര്യമുള്ളവർ കണ്ടു നോക്കുക.. ആക്ഷൻ പ്രേമികൾക്ക് ആസ്വദിക്കാൻ ഒരുപാട് ഉണ്ട് പിന്നെ അത് ഒരു Lady Protagonist കൂടിയാവുമ്പോ കൂടുതൽ ഇന്റർസ്റ്റിംഗ് ആയിരിക്കും..

A Well Made Action Revenge Thriller ❤️

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review