314) Thankam (2023) Malayalam Movie

Thankam (2023)

Director : Shaheed Arafath

Writer : Syam Pushkaran


ഗംഭീരമായ തിരക്കഥയാണ് തങ്കത്തിന്റേത് ഒരു തരത്തിൽ പറഞ്ഞാൽ പക്കാ നെയിൽ ബൈറ്റിംഗ് ടൈപ്പ് സ്ക്രീൻപ്ലേ. ഒരു നിമിഷം പോലും ആകാംഷ പോകുകയോ സ്‌ക്രീനിൽ നിന്നും കണ്ണെടുക്കാൻ തോന്നുകയോ ചെയ്തട്ടില്ല അത്രയും മികച്ച തിരക്കഥ. പൂർണമായ സംതൃപ്തി കൊണ്ട് തന്നെയാണ് തീയേറ്റർ വിട്ടതും.

തൃശൂർ തുടങ്ങി കഥ അങ്ങനെ ചെന്നെത്തുന്നത് ബോംബയിൽ ആണ്. ഒരു പക്കാ ഇന്റൻസ് ക്രൈം ഇൻവെസ്റ്റിഗഷൻ, ഒരുപാട് ലൊക്കേഷൻസ്, ക്രൈം ത്രില്ലെർ ഡ്രാമയിൽ നിന്ന് പ്രതീക്ഷിക്കുന്നത് എല്ലാം തന്നെ ചിത്രത്തിൽ ഉണ്ട്. ആദ്യം തന്നെ പടത്തിന്റെ പശ്ചാത്തല സംഗീതം എടുത്ത് പറയണം.. ബിജിബാൽ 👌🏼അത് തുടക്കം മുതൽ ഉണ്ടാക്കുന്ന ഒരു മൂഡ് ഉണ്ട്, ചിത്രത്തിന്റെ ബാക്കിബോണ് തന്നെ അതായിരിക്കും. മുൻ പ്രതീക്ഷകൾ എല്ലാം തന്നെ തെറ്റിയ ഒരുതരം സ്ക്രീൻപ്ലേ ആയിരുന്നു മൊത്തത്തിൽ. ശ്യം പുഷ്കരൻ 🔥

പറയുമ്പോ ഗംഭീര ട്വിസ്റ്റ്‌ ഒന്നും പ്രതീക്ഷിക്കരുത് എന്നാലും അവസാനം വരെ ആ ക്യൂരിയോസിറ്റി പ്രേക്ഷകനെ പിടിച്ചിരിത്തും. മറാത്തി ആക്ടർ ഗിരീഷ് കുൽക്കർണി ചെയ്ത പോലീസ് ഓഫീസർ വലിയ കയ്യടി അർഹിക്കുന്നു. വിനീത് ശ്രീനിവാസൻ ബിജു മേനോൻ as always the best പെർഫോമൻസ്.

തങ്കം തീയേറ്റർ watch ഡിമാൻഡ് ചെയ്യുന്ന ചിത്രം തന്നെയാണ്. OTT വന്ന് പൊക്കിയടിച്ചട്ടു കാര്യമില്ല. തിയേറ്ററിൽ സെലിബ്രേറ്റ് ചെയ്യേണ്ടത് അവിടെ തന്നെ ചെയ്യണം.. തീർച്ചയായും പോയി കാണുക.... നിരാശപെടേണ്ടി വരില്ല..

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

66) Children (2011) Korean Movie Review

53) Guardian : The Lonely And Great God / Goblin (2017) K Drama Review