262) Bulgasal: Immortal souls (2021) Korean Drama

Bulgasal: Immortal souls (2021)

No of Episodes : 16

Genre : Fantasy, Thriller, Supernatural, Mystery



ഒരു പക്ഷെ അധികം പേരും ഇങ്ങനെ ഒരു ഡ്രാമയെ കുറിച്ച് കേട്ടിട്ട് പോലും ഉണ്ടാവില്ല. Tvn - Netflix ഡ്രാമകൾ അങ്ങനെ നിരാശയക്കാറില്ല. ഒരുപക്ഷെ ഒരു വലിയ താരനിര ഒന്നും ഇല്ലാത്തതിനാൽ ആവാം. എന്തായാലും 40 ബില്യൺ വൺ ഡോളർ ഒക്കെ മുടക്കി പ്രൊഡ്യൂസ് ചെയ്ത ഡ്രാമ ആണ്, അതിന്റെ ക്വാളിറ്റി കാണുമ്പോൾ മനസിലാവും. എന്നാൽ വിചാരിച്ച റേറ്റിംഗ് ഒന്നും ഡ്രാമക്ക് കിട്ടിയില്ല.

അറനൂറു കൊല്ലങ്ങൾക്കുമുമ്പ് ഒരു രാത്രി നടന്ന കുറച്ചു നിഗൂഢതയാർന്ന സംഭവങ്ങൾ, തന്റെ കുടുംബത്തെ ശിതിലമാക്കി സ്വന്തം ആത്മാവിനെയും  കയ്ക്കലാക്കി തന്നെ ഒരു ബുൾകസൽ ആക്കി മാറ്റിയ തനിക്ക് മുന്നേ ബുൾകസൽ ആയിരുന്ന സ്ത്രീയെ തേടി ഇക്കാലമത്രയും അലയുകയാണ് ടാൻ ഹ്വാൾ. മരണമില്ലാത്ത താൻ അവളുടെ ഇനിയുള്ള പുനർജ്ജന്മങ്ങളിൽ എല്ലാം അവളെ തേടി പിടിച്ചു വധിച്ചു തന്റെ പക വീട്ടൽ ആണ് അയാളുടെ ഉദ്ദേശം.

ബുൾകസൽ തന്റെ ആത്മാവിനെ കയ്ക്കലാക്കിയ നിമിഷം മുതൽ താൻ ഒരു ബുൾകസൽ ആയി മാറുന്നു, ആത്മാവ് സ്വീകരിച്ച ആൾ മനുഷ്യനും. ബുൾകസൽ എന്നാൽ ആത്മാവില്ലാത്തവൻ, മരണമില്ലാത്ത മോൺസ്റ്റർ, മനുഷ്യ രക്തം ഊറ്റി കുടിച്ചു വിശപ്പകറ്റുന്നവൻ. തുടക്കം മുതൽ അവസാനം വളരെ ഇന്റെരെസ്റ്റിംഗ് ആണ് ഇതിന്റെ കഥപറച്ചിൽ, ബുൽഗാസലിന്റെ ശാപവും, പകയും മറ്റു നിഗൂഢതകളും എല്ലാം തന്നെ നമ്മുടെ ആകാംഷ കൂട്ടുന്നതാണ്. പശ്ചാത്തല സംഗീതം എടുത്തു പറയേണ്ടതാണ്. ഡ്രാമയെ മറ്റൊരു തലത്തിലേക്ക് എത്തിക്കാൻ അതിനു സാധിച്ചിട്ടുണ്ട്.

ഫാന്റസി ത്രില്ലറുകൾ ഇഷ്ടം ഉള്ളവർക്ക് കണ്ടുനോക്കാം, നിരാശപ്പെടേണ്ടി വരില്ല.

Comments

Popular posts from this blog

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie