255) Hridayam (2022) Malayalam Movie

 

ഹൃദയം അതിഗംഭീരം 😍😍



തന്ന പ്രതീക്ഷകൾ ഒന്നും വെറുതെയായില്ല. Every single bit of this film was magical for me. Pranav Mohanlal😍👌 just wow. പുള്ളിക്കാരൻ ശെരിക്കും തകർത്തു, അദ്ദേഹത്തിന്റെ മുമ്പത്തെ പടങ്ങൾ മരക്കാർ ഒഴിച്ചു ബാക്കി രണ്ടും  അതിൽ ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ഒക്കെ ചെയ്ത മടുപ്പിച്ച ആൾ ഇപ്പോൾ വേറെ ലെവൽ ആയി.  അരുൺ നീലകണ്ഠൻ എന്ന കഥാപാത്രമായി  അത്ഭുതപ്പെടുത്തി.

ചിത്രം ഒരു life journey ആണ്. കഥക്കോ, തിരക്കഥക്കോ വലിയ പുതുമ ഒന്നുമില്ല.ഇതിനു മുമ്പും ഇതേ genre ൽ കുറെ പടങ്ങൾ വന്നുപോയിട്ടുണ്ടാവും, എങ്കിലും ഒരുപാട് മനോഹരമായ മുഹൂർത്തങ്ങൾ കോർത്തിണക്കി മുന്നോട്ടു പോകുന്ന തിരക്കഥ വളരെ രസകരമാണ്. അതിന് ഒരു പ്രത്യേക റീഫ്രഷ്നസ് ഉണ്ട്. കണ്ടിരുന്നു പോകും ആരായാലും, പ്രത്യേകിച്ച് നല്ല പാട്ടുകളും മികച്ച ഫ്രാമുകളും എല്ലാംകൂടി ഒത്തുവരുമ്പോൾ ഒരു വിരുന്നു തന്നെയാണ് തീയറ്ററിൽ ഹൃദയം ഒരുക്കി വച്ചിരിക്കുന്നത്..

ബാക്കി ഉള്ളവർ എല്ലാവരും പേരെടുത്തു പറയുന്നില്ല കല്യാണി 😍👌 ദർശന അങ്ങനെ എല്ലാവരും തന്നെ ഒന്നിനൊന്ന് മികച്ചു നിന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ സിനിമ കാണാൻ പോകുന്നത് risk ആണ് , എങ്കിലും ഇത് ഒരു must തീയറ്റർ experience തന്നെയാണ്, കാണാൻ ആഗ്രഹിക്കുന്നവർ എത്രയും വേഗം പോയി കാണുക..

An excellent feel good film ❤️

Comments

Popular posts from this blog

158) WHY (2018) Korean Mini WEB Drama

228) Luck-Key (2016) Korean Movie

66) Children (2011) Korean Movie Review