228) Luck-Key (2016) Korean Movie

Luck Key (2016)
Korean | Comedy



ജീവിതത്തിൽ എല്ലാ പ്രതീക്ഷകളും നഷ്ടപ്പെട്ട ചെറുപ്പക്കാരനായ jae sung ആത്മഹത്യക്ക് ഒരുങ്ങുകയായിരുന്നു. ഒരു വലിയ നടൻ ആകണം എന്നായിരുന്നു അയാളുടെ സ്വപ്നം. എന്നാൽ കയ്യിൽ ഇനി എടുക്കാൻ ബാക്കി ഒന്നും ഇല്ല. അങ്ങനെ ജീവിതം അവസാനിപ്പിക്കും മുമ്പ് ഒരു പബ്ലിക് ബാത് ഹോസ്സിൽ ഒന്ന് കുളിച്ചു കളയാം എന്നു അയാൾ തീരുമാനിക്കുന്നു.

അതേ സമയം ഒരു പ്രോ hitman ആയ choi hyun wook എന്നൊരാൾ താൻ അവസാനം ചെയ്ത കൊലക്കിടയിൽ കയ്യിൽ പുരണ്ട ചോര കഴുകാൻ ആയി അവിടേക്ക് വരുന്നു. അവർ തമ്മിൽ പരസ്പരം കണ്ടു മുട്ടുന്നുണ്ട്. Hyung wook ന്റെ ലക്ഷ്വറി life സ്റ്റൈലിൽ  Jae Sung അസൂയപ്പെട്ടു.  എന്നാൽ കാര്യങ്ങൾ എല്ലാം മാറിമറയാൻ ഒരു സോപ്പ് തന്നെ ധാരാളം. Hyung wook അറിയാതെ താഴെ കടന്ന ഒരു സോപ്പിൽ ചവിട്ടി തലയടിച്ചു നിലത്തു വീഴുന്നു.  തത്സമയം jae sung , hyung wook വീണപ്പോൾ തെറിച്ചു പോയ അയാളുടെ locker കീ സൂത്രത്തിൽ മാറ്റി തന്റെ കീ അവിടേക്ക് വക്കുന്നു..

ഇനിയാണ് യഥാർഥ കഥ തുടങ്ങുന്നത്.. തലക്ക് അടിയേറ്റ് ഓർമ ശക്തി പോയ hyung wook. ജീവിതത്തിൽ ഭാഗ്യം മൂലം കയ്യവന്ന അവസരം മുതലെടുക്കുന്ന jae sung. ശേഷം ഉണ്ടാവുന്ന ആള്മാറാട്ടകളികൾ ആണ് ചിത്രം പറയുന്നത്. ഒരു നിമിഷം പോലും ബോറടിപ്പിക്കാതെ മുന്നോട്ട് പോകുന്ന രസകരമായ സന്ദർഭങ്ങൾ.. ചിരിക്കാകുള്ള വകയും ചിത്രത്തിൽ ഒരുപാട് ഉണ്ട്.. തീർച്ചയായും കണ്ടു നോക്കാവുന്ന ചിത്രം

Comments

Popular posts from this blog

66) Children (2011) Korean Movie Review

314) Thankam (2023) Malayalam Movie