Posts

Showing posts from 2018

95) Shopping King Louis (2016) Korean Drama

Image
റോം കോമുകൾ വലിച്ചു നീട്ടി dramatic ആയി അതിൽ ട്രയാങ്കിൽ ലൗ,ഫാന്റസി ടൈം ട്രവേൽ, memory loss etc ഇവ  ഒക്കെ കുത്തികയറ്റി മോശമല്ലാത്ത രീതിയിൽ അവതരിപ്പിക്കുന്ന കാര്യത്തിൽ കൊറിയകാർ പുലികൾ ആണ്. ഒരു യൂട്യൂബ് വീഡിയോ കണ്ട് വെറുതെ ഒന്ന് തല വച്ചതാണ്.. എന്തായാലും വെറുതെ ആയില്ല.. ഇടക്ക് കുറെ വലിച്ചു നീട്ടൽ ഉണ്ടെങ്കിലും മികച്ച രീതിയിൽ തന്നെ അവസാനിപ്പിക്കാൻ കഴിഞ്ഞു. K Drama - Shopping King Luios Aka Shopaholic Luois Genre - Romance,Comedy, Friendship, 16 Episodes | 60 Minute Per Episode | Year - 2016 ഷോപ്പിങ് കിംഗ്‌ ലൂയി പറയുന്നത് ഇരുപത്തിയഞ്ചാം വയസ്സിലും ഒരു maturity ഉം ഇല്ലാത്ത പണക്കാരനായ ഒരു പക്ഷെ അനാഥനായ നായകന്റെ പ്രണയവും പുതിയ ജീവിതവും ആ ജീവിതം അവനിൽ ഉണ്ടാക്കിയ മാറ്റങ്ങളും നേട്ടങ്ങളും ആണ്. സ്ഥിരം കണ്ടു വരുന്ന പട്ടേർന് തന്നെ,നായകൻ ലൂയിക്ക് അപ്രതീക്ഷിതമായി ഒരു ആക്സിഡന്റ് സംഭവിക്കുന്നു ഓർമ ശക്തി നഷ്ടപ്പെടുന്നു.. കു ബുഷിൽ എന്ന ഒരു പെണ്കുട്ടിയെ ലൂയി കണ്ടു മുട്ടുന്നു.. പോയ ഓർമ തിരിച്ചു വരാൻ അവൾ അവനെ സാഹിയിക്കുന്നു..ആ സഹായത്തിനു പിന്നിലും ഒരു ഉദ്ദേശം ഉണ്ട് കഥ അങ്ങനെ ആ ഒഴുക്കിൽ അങ്ങോട്ട്

94) Go back couple (2017) Koren Drama Review

Image
Go back couple (2017) K Drama/Korean Series 12 Episodes Genre - Time Travel, Fantasy, Romance, Friendship Marriage is not the Happy Ending. ഇങ്ങനെ ഒരു ഡയലോഗ് പറഞ്ഞാണ് ഡ്രാമ തുടങ്ങുന്നത്. ഗോ ബാക് കപ്പിൾസ് പറയുന്നത് 38 വയസ്സ് പ്രായം ഉള്ള മാരീഡ് കപ്പിൾസിന്റെ  കഥയാണ്..  choi  Ban Do, Ma jin Joo, പ്രണയിച്ചു തമ്മിൽ പരസ്പരം ഇഷ്ടപ്പെട്ടു തന്നെയാണ് കല്യാണം കഴിച്ചത്.അവർക്ക് ചെറിയ ഒരു ആണ്കുട്ടിയും ഉണ്ട്. 14 വർഷങ്ങൾ ശേഷം അവർ വേർപിരിയാൻ ഒരുങ്ങാകയാണ്.. പ്രശനം ഗുരുതരം എല്ലാ കുടുംബങ്ങളിലും സ്വാഭാവികമായും ഉണ്ടാവുന്നത് തന്നെ. തമ്മിൽ ജീവിക്കാൻ ഇനി താല്പര്യം ഇല്ല എന്ന് ഉറപ്പിച്ച ദിവസം, തങ്ങളുടെ കയ്യിലെ wedding റിങ് അവർ വലിച്ചെറിയുന്നു. അവിടെ നിന്നുമാണ് ആ ദുരൂഹ ഫാന്റസി ഫാക്ടർ കടന്നുവരുന്നത്.. പിറ്റേന്ന് കാലത്ത് കണ്ണു തുറന്നു നോക്കുമ്പോൾ ആകെ ഒരു മാറ്റം, വർഷം 1999,അവർ ആകെ ഞെട്ടി, അതേ അവർ 18 വർഷം പുറകിലോട്ട് പോയിരിക്കുന്നു.ഇപ്പോൾ അവർക്ക് വയസ്സ് 20 യുവത്വം തുളമ്പുന്ന കാലഘട്ടം,കിട്ടിയ ചാൻസ് അവർ മുതലെടുക്കാൻ തന്നെ തീരുമാനിക്കുന്നു.. പാസ്റ് change ചെയ്യാൻ അല്ല പകരം തമ്മിൽ ഒരിക്കലും അടുക്കര

93) Pretham 2 (2018) Malayalam Movie Review

Image
പ്രേതം 2 (2018) സംവിധാനം - രഞ്ജിത് ശങ്കർ സമയം ഇഷ്ടം പോലെ ഉള്ളവർക്ക് വെറുതെ സമയം കളായനായി ഒരു സിനിമ.. ആദ്യ ഭാഗത്തെ അപേക്ഷിച്ച് നോക്കുമ്പോൾ കാര്യമായി ഒന്നും തന്നെ സിനിമയിൽ ഇല്ല.. ആദ്യ ഭാഗം തന്നെ വേറെ രീതിയിൽ അവതരിപ്പിച്ച പോലെ ഉണ്ട്... സിദ്ധാർത്ഥ് ശിവയുടെ ഓവർ ലാലേട്ടൻ റെഫെറാൻസുകൾ  എല്ലാം ഇച്ചിരി വെറുപ്പിക്കൽ ആയി തോന്നി.. DD കൊള്ളാം.. കുറച്ചെങ്കിലും ഇഷ്ടം ആയത് അവനാണ്.. ഷോർട് ഫിലിം എടുക്കാൻ, നേരിൽ കാണാത്ത 5 ഫേസ്‍ബുക്ക് സിനിമ ഗ്രൂപ്പ് അംഗങ്ങൾ വരിക്കാശെരി മനയിൽ ഒത്തുകൂടുകയും..അവിടെ കുറച്ചനിഷ്ട സംഭവങ്ങൾ അവർക്ക് അനുഭവപ്പെടുകയും ചെയുന്നു. ഒപ്പം നമ്മുടെ ജോണ് ഡോൺ ബോസ്കോയും.. ക്ലൈമാക്സ് ഒക്കെ ആദ്യ ഭാഗം പോലെ തന്നെ... ബോറടിപ്പിക്കാതെ കണ്ടിരിക്കാം. ചിലർക്ക് അതും പറ്റില്ല..🙄 2/5 ഇപ്രാവശ്യം രഞ്ജിത് ശങ്കർ ജയസൂര്യ കൂട്ടുകെട്ട് നിരാഷ്പ്പെടുത്തി.

92) Ente Ummante Peru (2018) Malayalam Review

Image
എന്റെ ഉമ്മാന്റെ പേര് (2018) സംവിധാനം - ജോസ് സെബാസ്റ്റ്യൻ പുതിയ സംവിധായകൻ, തിരകഥാകൃത് എന്റെ ഉമ്മാന്റെ പേര് ഒരു ശരാശരിക്ക് മുകളിൽ ഉള്ള അനുഭവം മാത്രമാണ് സമ്മാനിച്ചത്.ആദ്യം പറഞ്ഞ സിനിമയുടെ ശിലപികൾ പറഞ്ഞതു പോലെ തന്നെ വലിയ അവകാശ വാദങ്ങൾ ഒന്നും സിനിമക്കില്ല.. ഒരുപാട് പ്രതീക്ഷകൾ വച്ച് കയറാതെയിരുന്നാൽ ഒരു തവണ കണ്ടിരിക്കാൻ സാധിക്കുന്ന മോശമല്ലാത്ത ഒരു സിനിമയാണ്. ടീസറിൽ കണ്ടത് തന്നെ ഹമീദ് എന്ന ചെറുപ്പക്കാരൻ തന്റെ ഉമ്മയെ തേടി ഒരു യാത്ര നടത്തുകയാണ്.. ബാപ്പയുടെ മരണശേഷം ഒരു യതീം ആയത്, കാരണം പറഞ്ഞ് ഹമീദിന്റെ  നിക്കാഹ് ഒന്നും ശെരിവുന്നില്ല.. ഹമീദ് രണ്ടും കല്പിച്ചാണ്, തന്റെ ഉമ്മയെ കണ്ടത്തി  വീട്ടിലേക്ക് തിരിച്ചു കൊണ്ടുവന്ന്, മുടങ്ങിയ നിക്കാഹ് കഴിക്കാനുള്ള തത്രപ്പടിലാണ് മൂപ്പര്. ഉമ്മയെ തേടിയൊരു യാത്ര.. കൂടെ കൂട്ടിന് നിഴലായി ബീരാനും ഉണ്ട്.. തികച്ചും പ്രീഡിറ്റബിൾ ആയ കഥ.. ക്ലൈമാക്സ് വരെ നമുക്ക് ഊഹിച്ചെടുക്കാം..സിനിമ ഉടനീളം ഒരു ഫ്രഷ്നസ് ഉണ്ടെങ്കിലും ഒരു പുതുമയും ഇല്ലാതെ സാധാരണ രീതിയിൽ പറഞ്ഞു പോകുന്ന കഥ. 'അമ്മ മകൻ, ആ വൈകാരിക ബന്ധം കുറച്ചു കൂടി ദൃഢം ആക്കാമായിരുന്നു എന്ന് തോന്നി.എന്നാലും മോശമല്ല.

91) Njan Prakash (2018) Malayalam Movie Review

Image
ഞാൻ പ്രകാശൻ  (2018) സംവിധാനം - സത്യൻ അന്തിക്കാട് സത്യൻ അന്തിക്കാടിൽ നിന്നും എന്ത് ഞാൻ പ്രതീക്ഷിച്ചോ അത് കിട്ടി എന്ന് തന്നെ പറയാം ഈ വർഷം അവസാനിക്കുന്നത് മനോഹരമായ കുടുംബസമേതം പോയി ആസ്വദിക്കാൻ ഒരു ഫാമിലി ഫീൽ ഗുഡ് ചിത്രം നമ്മുക്ക് സമ്മാനിച്ചുകൊണ്ടാണ്.. പ്രകാശൻ അല്ല പി ആർ ആകാശ്.. ഗസറ്റിൽ ഒക്കെ കൊടുത്തു പേര് മാറ്റിയിട്ടുണ്ട്... ലോക ഉടായിപ്പിന്റെ ആശാൻ ആണ്. Bsc നേഴ്‌സിങ്ങും കഴിഞ്ഞു ജോലിയും കൂലിയും ഒന്നും ഇല്ലാതെ നടക്കുന്ന ഒരു ചെറുപ്പക്കാരൻ.പുളീം കൊമ്പിൽ ആണ് നോട്ടം..വിദേശത്തു പോയി പൈസ ഉണ്ടാകുക മാത്രം ചിന്ത.. അതിനായി ആരെ പറ്റിക്കാനും പുള്ളിക്ക് ഒരു മടിയും ഇല്ല. പ്രകാശന്റെ ജീവിതത്തിലേക്ക് സലോമി ഗോപാൽ ജി എന്നിവർ  വരുന്നതോടെയാണ് യഥാർത്ഥ കഥയുടെ ആരംഭം. പിന്നീട് അങ്ങോട്ട്  പ്രകാശനും സലോമിയും ഗോപാൽ ജി യും മറ്റു പല കഥാപാത്രങ്ങൾ ഒക്കെയായി നർമ്മത്തിന്റെ  അകമ്പടിയോടെ വളരെ മികച്ച തിരക്കഥയും സംഭാഷണങ്ങളോടും കൂടി മികച്ച ഒരു സിനിമ. എല്ലാവർക്കും ഇഷ്ടമാകുന്ന രീതിയിൽ ഡീസന്റ് ആയ ഒരു ക്ലൈമാക്സും.. ഫഹദ് ഫാസിൽ തന്നെയാണ് ഈ സിനിമയുടെ ബാക് ബോണ്. ഒരുപക്ഷേ അദ്ദേഹത്തിന് മാത്രം അഭിനയിക്കാൻ സാധിക്കുന്ന കഥാപാത്രം

90) The Attorney (2013) Korean Movie Review

Image
The Attorney Language - Korean Genre - Court Drama Year - 2013 ...This Film Is Based On A Real Incident... ഇതുവരെ കണ്ട കോർട്ട് ഡ്രാമകളിൽ ഏറ്റവും മികച്ചത് എന്ന് അടിവരയിട്ട് തന്നെ പറയാം.. യഥാർത്ഥ സംഭവം കൂടി ആണെന്നറിയുമ്പോൾ സിനിമയോട് കൂടുതൽ ഇഷ്ടം തോന്നും. കഥ നടക്കുന്നത് 1978 മുതലാണ്.. സോങ് വൂ സൂക് എന്ന അഭിഭാഷകൻ ഒരു പുതിയ Law Firm തുടങ്ങാൻ തീരുമാനിക്കുന്നു.. പണം ഉണ്ടാക്കുക മാത്രമാണ് ലക്ഷ്യം.  റിയൽ എസ്റ്റേറ്റ് റീസ്‌ജിസ്ട്രേഷൻ,taxation എന്നിവ ചെയ്തുകൊടുക്കുന്ന അഭിഭാഷകൻ, പലരും അയാളെ കളിയാക്കി.. അതിന് ഒരു പ്രധാന കാരണം യൂണിവേഴ്‌സിറ്റിയിൽ പോവാതെ ഒരു വക്കീൽ ആയതായിരുന്നു.. എന്നാൽ കണ്ണടച്ചു തുറക്കുന്നത്തിന് മുമ്പായിരുന്നു  അയാളുടെ വളർച്ച.. പണം ഒരുപാടുണ്ടാക്കി.. ഭാര്യയും രണ്ടും മക്കളുമായി പുതിയ അപ്പാർട്ട്‌മെന്റിലേക്ക് താമസവും മാറ്റി. നോർത്ത് കമ്മ്യൂണിസത്തെ പ്രോത്സാഹിപ്പിക്കാൻ തുനിഞ്ഞു എന്ന കുറ്റത്തിന് നിരപരാധികളായ ഒരുപറ്റം ചെറുപ്പക്കാരായ വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു മർദ്ദിച്ചു കുറ്റം സമ്മതിപ്പിക്കുന്നു.. നോർത്ത്മായി എന്ത് പ്രശനം വന്നാലും ആരായാലും ഒന്ന് പിൻ വലിയും.. ബാധിക്

89) Badhaai Ho (2018) Bollywood Movie Review

Image
Badhaai Ho Language - Hindi Genre - Drama, Family, Romance Year - 2018 ആയുഷ്മാൻ ഖുർണ സാനിയ മൽഹോത്ര എന്നിവർ ആണ് കേന്ദ്രകഥാപാത്രങ്ങൾ എന്നറിഞ്ഞപ്പോൾ കാണാൻ ഒരു കൗതുകം തോന്നി.. എല്ലായിടത്തും മികച്ച അഭിപ്രായങ്ങൾ.. പോസ്റ്റർ കണ്ടാൽ തന്നെ പടം ഏകദേശം ഊഹിക്കാം.. ഒരു ഫാമിലി ഡ്രാമ, വൈകാരികമായ പല നല്ല മൂഹർത്ഥങ്ങളും സമ്മാനിച്ചു, 2 മണിക്കൂർ ഒരു ബോറടിയും കൂടാതെ തന്നെ കണ്ടു തീർക്കാവുന്ന മികച്ച ഒരു ചിത്രം. ചെറുപ്പക്കാരനായ നകുൽ, അച്ഛൻ  'അമ്മ അനിയൻ അച്ചമ്മ ഒരു സാധാരണ മിഡിൽ ക്ലാസ് ഫാമിലി.. വളരെ സന്തോഷകരമായി ജീവിതം നയിച്ചുകൊണ്ടിരിക്കുമ്പോഴാണ് അപ്രതീക്ഷിതമായി അത് സംഭവിക്കുന്നത്... മധ്യ വയസുകാരി ആയ നകുലിന്റെ 'അമ്മ ഗർഭിണി ആകുന്നു... വളരെ  വൈകിയാണ് സംഗതി അവർ മനസിലാകുന്നത്.. കുഞ്ഞിനെ നശിപ്പിക്കാൻ അമ്മ സമ്മതിച്ചില്ല... നകുലിനും അനുജനും ആ വാർത്ത ഞെട്ടിക്കുന്നതായിരുന്നു.. എന്നയാലും ലോകം ഇതറിയും പതിയെ ബന്ധുക്കൾ മുതൽ അയൽ വാസികൾ വരെ സംഗതി അറിഞ്ഞു തുടങ്ങാൽ തുടങ്ങി. നകുലിന് തന്റെ മാതാപിതാക്കളുടെ മുഖത്തു നോക്കാൻ വരെ മടിയായിരുന്നു.  കഥ അങ്ങനെ അവരെ ചുറ്റിപറ്റി പറഞ്ഞു പോകുന്നു... ക്ലൈമാക്സും അതിന് തൊ

88) Weightlifting Fairy Kim Bok Joo (2017) Korean Drama Review

Image
K Drama / Korean Series Name - Weightlifting Fairy Kim Bok Joo Genre - Love,Friendship,Sports Year - 2017 No Of Seasons - 1 No Of Episodes - 16 Episode Length - 1 Hour റൊമാന്റിക് ഫീൽ ഗുഡ് സീരീസുകൾ ഇഷ്ടമുള്ളവർക്ക് മാത്രം ഒന്ന് കണ്ടു നോക്കാവുന്ന മികച്ച ഒരു ഡ്രാമയാണ് ഇത്.. കുറേ കണ്ടിട്ടുള്ള ക്ലിഷേ കഥ തന്നെയാണ് ഇവിടെ പറയുന്നതും. നായികക്ക് വേണ്ടി എന്തായാലും കാണാം കാരണം അത്രക്ക് ക്യൂട് അഭിനയമാണ്. IMDB യിൽ 8.4,My Drama List ൽ 9 റേറ്റിംഗ് കണ്ടു ഞെട്ടി.. എന്നാലും കുറ്റം പറയാൻ പറ്റുള്ള അവസാന 6 എപിസോഡുകൾ വളരെ വളരെ മികച്ചു നിൽക്കുന്നു.  എപ്പോ കണ്ടാലും ആ ഫ്രഷ്നസ് ഈ ഡ്രാമ തുടക്കം മുതൽ അവസാനം വരെ നിലനിർത്തും. കിം ബോക് ജോ.. ഒരു Weightlifter ആണ് jung joon hyung ഒരു സ്വിമേറും.. ഇവരെ ചുറ്റി പറ്റിയാണ് മെയിൻ ആയി കഥ മുന്നോട്ട് പോകുന്നത്.. നായികനിലും നായികയിലും  ലൗ ട്രയാങ്കിൽ മാറി മാറി വരുന്നു.. ഇഷ്ടം പോലെ വേറെയും കഥാപാത്രങ്ങളും വന്നു പോകുന്നുണ്ട്... ഫ്രണ്ട്ഷിപ്പിന് വളരെയധികം പ്രാധാന്യം കൊടുത്താണ് ഡ്രാമ മുന്നോട്ട് പോകുന്നത്... റൊമാന്റിക് സീനുകൾ അതിനുപയോഗിച്ചിരിക്കുന്ന bgm  ഫ്രെയിംസ് എല്ലാം

87) Andhadhun (2018) Bollywood Film Review

Image
Andhadhun Language - Hindi Genre - Crime, Mystery , Thriller Year - 2018 ഈ വർഷം ഞാൻ കണ്ട ഏറ്റവും മികച്ച ബോളിവുഡ് ചിത്രം... Must Must Must Film.. ഒരു ടിപ്പിക്കൽ ക്രൈം Mistery ത്രില്ലർ എന്ന് തന്നെ വിശേഷിപ്പിക്കാം... ആകാശ് ഒരു blind Pianoist ആണ്.. സ്വന്തമായി ആരും ഇല്ല...ഒറ്റക്കായിരുന്നു ജീവിതം നയിച്ചിരുന്നത്..  അവൻ കണ്ണു കാണാത്തവനായി അഭിനയിക്കുകയാണ്... അത് നമ്മുക്ക് തുടക്കം മുതൽ തന്നെ സിനിമ കാണിച്ചു തരുന്നുണ്ട്.. കണ്ണുകാണാത്തവർക്ക് അതും ഒരു skilled Pianoist കൂടിയായൽ അവസരങ്ങൾ കൂടും... എങ്ങനെയെങ്കിലും അത് മുതലെടുത്തു ലണ്ടനിൽ  പോയി സെറ്റിൽ ആവാൻ ആണ് അയാളുടെ പ്ലാൻ.. ജീവിതത്തിൽ നമ്മുക്ക് ഒന്നും predict ചെയ്യാൻ സാധിക്കില്ല.. എപ്പോൾ വേണമെങ്കിലും എന്തും സംഭവിക്കാം അത് ചിലപ്പോൾ ആകെ ജീവിതത്തെ തന്നെ മാറ്റി മറച്ചേക്കാം... വിധിയെ എതിർക്കൻ ആർക്കും സാധിക്കില്ല.. ആ വിധി കാരണം തന്നെയാണ്  അപ്രതീക്ഷിതമായി സോഫി എന്ന പെണ്ണ് കുട്ടിയെ ആകാശ് കണ്ടു മുട്ടുന്നതും കൂടുതൽ അടുക്കുന്നതും. കൂടുതൽ കഥയിലോട്ട് കടന്നാൽ കാണുന്നവന്റെ ആസ്വാദനത്തെ അത് ബാധിക്കും. ഒരു കാര്യം പറയാം അന്ധത തന്നെയാണ് അവന് വിനയാകുന്നത്.

86) Odiyan (2018) Malayalam Movie Review

Image
Odiyan Director - V A Shrikumar Menon Genre - Fantasy, Drama Year - 2018 പ്രതീക്ഷകൾ എല്ലാം തെറ്റിച്ചുള്ള ഒടിയൻ മാണിക്യന്റെ വരവ് ശരിക്ക് നിരാശപ്പെടുത്തി എന്ന് പറയേണ്ട വരും.. ഇത്രയും ഹൈപിൽ ഒരു മലയാള സിനിമ അടുത്ത കാലത്തൊന്നും വന്നട്ടില്ല.. ചരിത്രം തിരുത്തിയെഴുതിയ നിമിഷങ്ങൾ.. ഹർത്താൽ ദിവസം ഇറങ്ങുന്ന ആദ്യത്തെ സിനിമ..പിന്നെ സംവിധകന്റെ ഇടം വലം നോക്കാതെയുള്ള പല അവകാശ വാദങ്ങളും. അങ്ങനെ അങ്ങനെ പലതും.. എന്നാൽ തീയേറ്ററിൽ എനിക്ക് കിട്ടിയത് സാധാരണ ഒരു സിനിമ അനുഭവം മാത്രമായിരുന്നു. ഒടിയൻ എന്ന പേര് തന്നെ  ആദ്യമായി കേൾക്കുന്നത് ഈ സിനിമ പ്രഖ്യാപിക്കുമ്പോൾ ആയിരുന്നു. പിന്നെ അവരെ കുറിച്ചു കൂടുതൽ അറിയാൻ ശ്രമിച്ചു.. പല പല കഥകൾ വായിച്ചും കെട്ടും അറിഞ്ഞു.. ഒരു ദുരൂഹ ഫാന്റസി സങ്കല്പം എന്റെ ഉള്ളിലും വളർന്നു.. ഒടിയൻ എന്ന ചിത്രത്തിൽ പറയുന്നത് ഒടിയന്മാരിൽ അവസാനത്തവൻ എന്ന് പറയ പെടുന്ന മാണിക്യന്റെ കഥയാണ്.. ഇരുൾ മൂടിയ രാവുകളിൽ പല പല വേഷപകർച്ചകളിൽ വന്ന് ഇരയെ അപായപ്പെടുത്തുന്ന അത്ഭുതകരമായ ഒടി വിദ്യകൾ കൈവശം ഉള്ള ഒടിയന്റെ കഥ.. പാലക്കാട് തേൻകുറുശ്ശിക്കാരുടെ പേടി സ്വപ്നം  ആയിരുന്നു ഒരുകാലത്ത് ഒടിയൻ. രാത്രികളി

85) The Witch : Part 1. The Subversion (2018) Korean Movie Review

Image
The Witch : Part 1. The Subversion Language - Korea Genre - Mystery, Science Fiction,Action, Thriller Year - 2018 പ്രമുഖ സൈറ്റിൽ ഉള്ള കുറഞ്ഞ റേറ്റിംഗ് പിന്നെ കുറ നല്ല ക്രിട്ടിക്സ് അഭിപ്രായങ്ങൾ.  കൊറിയൻ പടം കൂടി ആയത് കൊണ്ട് ഒന്ന് കണ്ടു കളയാം എന്ന് വിചാരിച്ചു കാണാൻ തുടങ്ങിയതാണ്.. ഞെട്ടിപ്പോയി.. ഒരു വ്യത്യസ്തമായ mysterious Thriller. റേറ്റിംഗ് നോക്കി കാണാതെ ഇരുന്നാൽ നഷ്ടമാകുന്നത് ഇതുവരെ കണ്ട ചലച്ചിത്രങ്ങളിൽ നിന്നുമെല്ലാമുള്ളൊരു വേറിട്ട അനുഭവം ആയിരിക്കും. കഥ ആരംഭിക്കുന്നത് തന്നെ കുറെ ദുരൂഹതകളിൽ നിന്നുമാണ്.. ഒരു പിടിത്തവും തരാത്ത സ്റ്റോറി ലൈൻ. എന്തൊക്കയോ നടക്കുന്നു.. ഒരു കുട്ടി മുഖത്തകമാനം ചോരപുരണ്ട് വനത്തിലൂടെ ഓടുന്നു..കുറെ പേർ അവളുടെ പിന്നാലെ. പെട്ടെന്ന് മിന്നി മറയുന്ന വോയിലെൻസോഡ് കൂടിയ ഒരു ഫ്ലാഷ് ബാക്ക് കൂടെ കൂടെ വന്നു പോകുന്നു... പിന്നെ  goo ja Yoon എന്ന ബാലികയുടെ ജീവിതമാണ് കാണിക്കുന്നത്.. വീടിന്റെ മുന്നിലെ പാടത്ത് നിന്നും കിട്ടുന്ന  ചോരയിൽ മുങ്ങിയ കൊച്ചു കുട്ടി farmer കൂടിയായ അയാൾ അവളെ എടുത്തു വളർത്തുന്നു... 10 വർഷങ്ങൾ കഴിഞ്ഞു ഇപ്പോൾ ja yoon ന് 19 വയസ്സ്.. വളർത്തച്ഛന്റെയും

84) Naked Fireman (2017) Korean Series Review

Image
K Drama / Korean Series Name - Naked Fireman Genre - Mystery Thriller No Of Season - 1 No Of Episodes - 4 Episode Length - 60 Minute Year - 2017 Naked Fireman പേര് കേൾക്കുമ്പോൾ തന്നെ കുറച്ചു വിചിത്രമായി തോന്നുന്നുണ്ട് ലെ. എന്നാൽ ഇത് കണ്ടു കഴിഞ്ഞപ്പോൾ ഈ പേര് ഈ ഡ്രാമക്ക് ഒട്ടും ഉചിതമായ തോന്നിയില്ല. വെറും 4 എപ്പിസോഡുകൾ മാത്രം. പ്രമുഖ സൈറ്റിൽ 6.4 മാത്രം റേറ്റിംഗ് എന്നാൽ റീവ്യൂ എല്ലാം കിടു. ഒന്നും നോക്കിയില്ല ഒറ്റയിരിപ്പിന് നാലും കണ്ടു തീർത്തു.. ആനയാണ് മാങ്ങയാണ്  എന്നൊന്നും അവകാശപ്പെടാനില്ല എന്നാലും ഒരു കിടിലൻ മിസ്റ്ററി ത്രില്ലർ അനുഭവം ഈ സീരീസ് സമ്മാനിച്ചു.. നായിക Han Jin A ക്ക്  പത്തു വർഷം മുമ്പ് വീട്ടിൽ ഉണ്ടായ ഒരു fire ആക്സിഡന്റിൽ സ്വന്തം മാതാപിതാക്കളെ നഷ്ടപ്പെട്ടു.. അന്ന് ആ രാത്രി താനും കുടുംബവും വീട്ടിൽ ഇല്ലാത്ത നേരത്തു ഒരു മോഷണ ശ്രമം നടക്കുകയുണ്ടായി.. തന്റെ അച്ഛൻ ഒരു പ്രശസ്ത പൈന്റർ ആയിരുന്നു. അയാളുടെ കയ്യിൽ ഉള്ള പൈന്റിങ്ങുകൾക്കെല്ലാം വലിയ വിലയുണ്ടായിരുന്നു, അത് കൊണ്ടു തന്നെയാണ് മോഷണ ശ്രമവും നടന്നത്.. അവർ തിരിച്ചു വീട്ടിൽ എത്തുന്ന സമയത്താണ് കള്ളന്മാർ ഓടി രക്ഷപ്പെടുന്നത്

83) Welcome To Waikiki (2018) Korean Series Review

Image
K Drama/ Korean Series Name : Welcome To Waikiki aka Eluachacha Waikiki Genre : Comedy No Of Seasons  :  1 No Of Episodes : 20 Episode Length : 60 - 65 Minutes ആദ്യമായി കേൾക്കുന്നവർക്കും ഈ സീരീസിനെ കുറിച്ചറയാത്തവർക്കും ആയി ഒന്ന് പരിചയപ്പെടുത്തുന്നു.. ഈ വർഷം ഇറങ്ങിയ ഏറ്റവും ബെസ്റ് comedy സീരീസ് എന്ന് പറയാം.. ഇതുവരെ കണ്ട കൊറിയൻ സീരീസുകൾ ഒന്നൊഴിച്ച് ബാക്കി എല്ലാം പ്രതീക്ഷച്ചതിനും ഒരുപടി മുകളിൽ തന്നെയായിരുന്നു അവ തന്ന അനുഭവങ്ങൾ. വൈകിക്കി ഒരു Perfect ഡ്രാമക്ക് ഉദാഹരണമാണ്. ചിരിക്കാൻ വേണ്ടി മാത്രം ഉണ്ടാക്കിയ ഒരു ഡ്രാമ. 6 പ്രധാന കഥാപാത്രങ്ങളെ ചുറ്റിപ്പറ്റിയാണ് welcome to വൈകിക്കി കഥ പറഞ്ഞു പോകുന്നത്.. സിനിമ മാത്രം സ്വപ്‍നം കണ്ടു നടക്കുന്ന മൂന്ന് ചെറുപ്പക്കാർ അതിൽ ഒരുത്തന് സംവിധാനം ആണ് സ്വപ്‍നം എങ്കിൽ വേറെ ഒരുത്തന് തിരക്കഥാകൃത്ത് ആവണം മൂന്നാമന് വലിയ ഒരു നടനും.. വൈകിക്കി അവർ മൂന്നുപേരും ചേർന്നു നടത്തുന്ന ഒരു ഗസ്റ്റ് house ന്റെ പേരാണ്. ഗസ്റ്റ് house ഇപ്പോൾ വലിയ ലാഭത്തിൽ ഒന്നും അല്ല പോകുന്നത്. സിനിമ എന്ന സ്വപ്‍നം പാതിവഴിക്ക് ഉപേക്ഷിക്കേണ്ട അവസ്ഥയിലായി ഇപ്പൊ.. ഒരു ദിവസം  ഗസ്റ്റ് Hou

82) Dying To Survive (2018) Chinese Movie Review

Image
Dying To Survive Country - China Language - Mandarin Genre - Drama Year - 2018 ചൈനയിൽ 2004 ൽ നടന്ന ഒരു റിയൽ ഇൻസിഡന്റിനെ Base ചെയ്ത് ഈ വർഷം പുറത്തിറങ്ങിയ സിനിമയാണ് ഡയിങ് To സർവൈവ്. ഒരുപാട് നല്ല ക്രിട്ടിക്സ് റീവ്യൂ കിട്ടിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമായിരുന്നു.. ഒരു യഥാർത്ഥ സംഭവം എന്ന നിലയിൽ കാണുന്ന പ്രേക്ഷകന് വേറിട്ടൊരു സിനിമാനുഭവം ചിത്രം നൽകുന്നു. ഡിവോഴ്സ് ചെയ്ത ഭാര്യയുമായി മകന്റെ പേരിൽ എന്നും തർക്കം സുഖമില്ലാത്ത അച്ഛൻ, സാമ്പത്തിക പ്രതിസന്ധി, ലാഭമില്ലാത്ത കച്ചവടം അങ്ങനെ ജീവിതത്തിൽ ഒരുപാട് കഷ്ടതകൾ അനുഭവിച്ചാണ് മെഡിസിൻ ഡ്രഗ് ഡീലർ ആയ Cheng Yong യുടെ ജീവിതം. ഒരു ദിവസം അപ്രതീക്ഷിതമായി വന്ന ഒരു അവസരം. എന്നാൽ സംഗതി അല്പം risk ഉള്ള പണിയാണ്..മാസ്‌ക് ധരിച്ച ഒരാൾ Cheng Yong നെ കാണാൻ  വരുന്നു. അയാൾ ഒരു തരം Leukemia രോഗിയാണ്.. ഒരാവിശ്യവുമായാണ് അയാളുടെ വരവ് ചൈനയിൽ വിൽക്കുന്ന Leukmia രോഗ പ്രതിരോധ ഡ്രഗ് ന്റെ വില കമ്പനി കുത്തനെ വര്ധിപ്പിച്ചിരിക്കുകയാണ്.. ഒരു സാധാരണകാരന് താങ്ങാവുന്നതിലും അപ്പുറമാണത്. എന്നാൽ അതേ മരുന്ന് തന്നെ കുറഞ്ഞ വിലയിൽ ഇന്ത്യയിൽ ലഭിക്കും. Risk എന്താണെന്ന് വച്ചാൽ ആ ഇ

81) 2.O (2018) Tamil Movie Review

Image
2 Point O Director - Shankar കാത്തിരിപ്പുകൾകൊടുവിൽ അവസാനം ആ ദിവസം വന്നെത്തി.. ഇന്ത്യയിലെ ഏറ്റവും ചിലവേറിയ ചിത്രം .തീയറ്ററിൽ ഒരു വൻ വരുന്ന് തന്നെ ശങ്കർ ഒരുക്കി വച്ചിട്ടുണ്ട്..കഥക്കോ തിരകഥക്കൊ സംഭാഷണത്തിനോ അധികം പ്രാധാന്യം കൊടുക്കാതെ ടെക്‌നിക്കൽ Side മാത്രം നൂറു ശതമാനം നീതി പുലർത്തിയ ചിത്രം പ്രേക്ഷകനെ ഒരിക്കലും നിരാശരാക്കില്ല എന്ന് ഉറപ്പാണ്. അധികം വലിച്ചു നീട്ടൽ ഇല്ലാതെ  ഉടൻ തന്നെ മെയിൻ പ്ലോട്ടിലേക്ക് കടന്ന് നാം ട്രെയ്ലറിൽ കണ്ടപോലെ തന്നെ പെട്ടെന്ന് ഒരു ദിവസം വിചിത്രമായൊരു സംഭവം നടക്കുന്നു സാധരണകാരൻ പണക്കാരൻ എന്ന വ്യത്യാസമില്ലാതെ എല്ലാ ആളുകളുടെയും കയ്യിലുള്ള സെൽ ഫോണുകൾ  ആകാശത്തേക്ക് പറന്നു പോകുന്നു.. വസികരൻ പഴയ സയന്റിസ്റ്റ് തന്നെ, കൂടെ നില എന്ന ഒരു ലേഡി റോബോട്ട് കൂടി ഉണ്ട്.. പ്രശനം ഗുരുതരമായി അവസാനം മൊബൈൽ ഇല്ലാതെ മനുഷ്യന്മാർക്ക് എങ്ങനെ ജീവിക്കാൻ പറ്റും, നമ്മുടെ ചിട്ടിയെ ഇറക്കാണ്ട്  നിവർത്തി ഇല്ല എന്നായി.. ചിട്ടി തിരിച്ചു വരുന്നു പ്രശന പരിഹാരത്തിനായി.. ആദ്യം പറഞ്ഞത് പോലെ വേഗം തന്നെ പറയാൻ ഉദ്ദേശിച്ച കാര്യത്തിലോട്ട് വലിച്ചു നീട്ടൽ ഇല്ലാതെ കടന്നു.. ആദ്യ പകുതി പെട്ടന്നവസാനിച്ച പോലെ

80) Terius Behind Me (2018) Korean Series Review

Image
K Drama / Korean Series Name - Terius Behind Me Aka My Secret Terius Genre - Friendship,Comedy,Mystery No Of Episodes - 32 No Of Seasons - 1 Episode Length -  30 Minute Year - 2018 പ്ലോട്ടിൽ ഉള്ള വ്യത്യസ്തതകൾ കൊണ്ടാണ് ഓരോ കൊറിയൻ ഡ്രാമയും കാണുന്നത്.. ലോകത്ത് ഏറ്റവും കൂടുതൽ Tv സീരീസുകൾ ഇറങ്ങുന്നത് ഒരു പക്ഷെ അവിടെ ആയിരിക്കും.  ഒരു വർഷം എത്ര സിനിമ ഇറങ്ങുന്നുണ്ടോ അത്രയും തന്നെ സീരീസുകളും അവിടെ ഇറങ്ങുന്നുണ്ട്.. അതിൽ തന്നെ ഭൂരിഭാഗവും മികച്ച സീരീസുകൾ ആയിരിക്കും.. ഈ ഡ്രാമയെ കുറിച്ച് ആധികാരിക്കാമായി ഒന്നും തന്നെ പറയാൻ ഇല്ല.. ഒരു മനോഹരമായ Watchable ഡ്രാമ.. നായകൻ കിം ബോൻ - Code Name Terius,  NIS ( National Intelligence Service)  ലെ ഒരു ബ്രില്ലെന്റ് ആയ field agent ആണ് 3 വര്ഷങ്ങൾക് മുമ്പ് ഒരു Confidential Operation il   Informat ആയിരുന്ന തന്റെ കാമുകി മിഷൻ Complete ആകുന്നതിനു തൊട്ടു മുമ്പ് Gun Shoot ന് ഇരയാകുകയും തക്ഷണം മരണമടയുകയും ചെയ്യുന്നു..അതിനു പുറകിൽ കിം ബോൻ ആണെന്ന് NIS തെറ്റിദ്ധരിക്കുകയും അയാളെ ഒരു ക്രിമിനൽ ആയി ഫ്രെയിം ചെയ്യുകയും ചെയ്യുന്നു.. കിം ബോൻ മൂന്ന് വർഷമായി ഒളിവിൽ ആണ്..

79) Always (2011) Korean Movie Review

Image
Movie - Always Language - Korean Genre - Drama,Love Year - 2011 കൊറിയയിൽ ഇതുവരെ ഞാൻ കണ്ട, എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട Romantic സിനിമകളിൽ മുൻപന്തിയിൽ തന്നെ ഈ ചിത്രം ഉണ്ടായിരിക്കും. അത്ര മനോഹരമായ ഒരു ഫീൽ ഗുഡ് ലവ് സ്റ്റോറി.. Cheol Min  പഴയ ഒരു പ്രൊഫെഷനൽ ബോക്‌സർ ആയിരുന്നു. അതെല്ലാം ഉപേക്ഷിച്ചു ഇപ്പോൾ ഒരു പാർക്കിംഗ് അട്ടേണ്ടെന്റ് ആയി പാർട്ട് ടൈം ജോബ് ചെയ്യുന്നു.. ഒരു ദിവസം രാത്രി ഇരുട്ടിയപ്പോൾ അന്ധയായ യുവതി jung hwa യെ cheol min കണ്ടുമുട്ടുന്നു. ആ കണ്ടുമുട്ടൽ ഓരോ ദിവസവും തുടർന്ന് കൊണ്ടേയിരുന്നു.. അവർ പോലും അറിയാതെ അവർ കൂടുതൽ അടുത്തു.. സന്തോഷത്തോടെ മുന്നോട്ട് പോയി കൊണ്ടിരുന്ന അവരുടെ ആ പ്രണയ ജീവിതത്തിൽ ഒരു അപ്രതീക്ഷിത ട്വിസ്റ്റ് കടന്നു വരുന്നു.. പിന്നീട് സംഭവിക്കുന്നതെല്ലാം കുറച്ചൊക്കെ ഊഹിക്കാൻ കഴിയുന്നത്  ആയിരുന്നു എങ്കിലും.. ഓരോ നിമിഷവും തരുന്ന ഫീൽ വേറെ തന്നെയായിരുന്നു. അറിയാതെ ചെയ്ത ഒരു തെറ്റ് ഉണ്ടാക്കിയ വലിയ ഒരു ദുരന്തം.. അതിന് പ്രായശ്ചിത്തം ചെയ്യാനായി.. ഉള്ള ഒരു ശ്രമം.. അതിജീവനത്തിനായി അവസാനം നിമിഷം വരെയുള്ള പോരാട്ടം.. അതിൽ വിജയിക്കുമോ പരാജയ പെടുമോ..എന്ന് സിനിമ കണ്ടു തന്നെ അറി

78) The Guest (2018) Korean Series Review

Image
K Drama/Korean Series Name : The Guest Genre : Horror Thriller No Of Seasons : 1 No Of Episodes : 16 Episode Length : 60 Minute Year - 2018 ഈ അടുത്തിടെ ഇറങ്ങിയ ഹൊറർ സീരീസുകൾക്ക് എല്ലാം പതിവ് പംക്തിയിൽ നിന്നും വളരെ വ്യത്യസ്തതയുണ്ടായിരുന്നു. ജമ്പ് scare സീനുകൾ കുറച്ച് ഹൊറർ മൂടിലൂടെ പ്രേക്ഷകന് പുതുമയുള്ള വ്യത്യസ്ത അനുഭവം അവ നമുക്ക് നൽകിയിരുന്നു. കൊറിയയിൽ ഞാൻ ഇതുവരെ കണ്ടതിൽ ഏറ്റവും മികച്ച ഡ്രാമ സിഗ്നൽ ആയിരുന്നു.. അതിനോട് കട്ടക്ക് നിൽക്കുന്ന സീരീസ് ആണ് The Guest ഇതുവരെ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും വ്യത്യസ്തമായ അവതരണം . ഹൊറർ ആണ് എന്നാൽ ജമ്പ് scare Sudden Reaction സീനുകൾ അല്ല നമ്മളെ ഇവിടെ ഭയപ്പെടുത്തുക മറിച്ച് ആദ്യം പറഞ്ഞത് പോലെ ഹൊറർ മൂഡിലൂടെ ഞെട്ടിപ്പിക്കുന്ന ഭയാനകമായ ഒപ്പം മികച്ച ബാക് ഗ്രൗണ്ട് സ്കോറും Excrosis ത്തിലൂടെ ഇതുവരെ കാണാത്ത അല്ലെങ്കിൽ അനുഭവിച്ചിട്ടില്ലാത്ത ഒരു ദൃശ്യവിസ്മയം. Parl Il Do, ഈ സീരീസ് ഉടനീളവും നാം കേൾക്കുന്ന പേര്. വളരെ ശക്തിയേറിയ deomon അതഥാ പ്രേതം.. മെന്റലി വീക്ക് ആയ മനുഷ്യരിൽ പ്രവേശിച്ച്  മാനസികമായും ശാരീരികമായും അവർ നേരിടുന്ന പ്രശനങ്ങൾ അതിൽ ശത്രുത പക പ

77) Ode To My Father (2014) Korean Movie Review

Image
Movie - Ode To My Father Language - Korean Genre - Emotional Survival Drama Year - 2014 കൊറിയയിൽ ഞാൻ ഇന്നേ വരെ കണ്ട ചിത്രങ്ങളിൽ ഇത്രയും എന്നെ വിഷമിപ്പിച്ച ചിത്രം വേറെ ഉണ്ടായിട്ടില്ല. മുസ്റ്റ് വാച്ച് ചിത്രം... 1950 കളിൽ നടന്ന കൊറിയൻ war ൽ ആയിരക്കണക്കിന് അഭയാർത്ഥികളെ നോർത്ത് കൊറിയയിൽ നിന്നും  ബുസാനിലേക്കും മറ്റു സൗത്ത് കൊറിയൻ നാടുകളിലേക്കും കപ്പൽ മാർഗം us നേവി സുരക്ഷിതമായി കൊണ്ടെത്തിച്ചിരുന്നു.. ആ പാലായനത്തിൽ ഡിയോക് സൂ എന്ന കൊച്ചു ബാലകന് നഷ്ടപ്പെട്ടത് സ്വന്തം അച്ചനെയും സഹോദരിയെയും ആണ്. U S Nevy president അവസനാമാണ് കപ്പലിൽ കയറാൻ ഉള്ള പച്ചക്കൊടി കാണിച്ചത്.. പതിനായിരകണക്കിനോളം കുടുംബംങ്ങൾ കപ്പലിന്റെ പ്രവേശന കവാടത്തിലേക്ക് പാഞ്ഞോടി. ഒപ്പം അച്ഛനും അമ്മയും ഒരു സഹോദരനും രണ്ട് സഹോദരി മാരും അടങ്ങുന്ന ഡിയോക് സൂ ഉം. അവന്റെ പുറത്തായിരുന്നു ഏറ്റവും ഇളയ അനുജത്തി.. കപ്പലിന്റെ പ്രവേശന കവാടത്തിൽ തിരക്കെറിയപ്പോൾ.. സൈഡിൽ നിന്നും ഏണികൾ താഴെക്കിട്ട് അതിലൂടെ ആളുകൾ കയാറാൻ തുടങ്ങി.. ഡിയോക് സൂ വും കുടുംബവും അതിലൂടെ മുകളിൽ കയറി.. എന്നാൽ അവിടെ മുകളിൽ എത്തി ഡിയോക് സൂ നോക്കുമ്പോൾ ചുമലിൽ തന്റെ അനുജത്തിയ

76) Mother (2009) Korean Movie Review

Image
Mother Language - Korean Genre - Crime Drama Year - 2009 ഒരു ക്രൈം ഡ്രാമ എന്നതിലുപരി മദർ വേറിട്ടൊരനുഭമാണ് എനിക്ക് സമ്മാനിച്ചത്.. പതിഞ്ഞ താളത്തിലുള്ള കഥപറച്ചിൽ ഇടക്കെവിടയോ ചെറിയ ഒരു ഇഴച്ചിൽ തോന്നിപ്പിച്ചെങ്കിലും അവസാനം വരെ ആകാംഷയോടെ കണ്ടിരിക്കൻ പറ്റിയ ഒരു മികച്ച സിനിമ. മാനസികമായി ചെറുതായിട്ടു പിരിമുറുക്കം ഉള്ള മകനെ രക്ഷിക്കാൻ വേണ്ടിയുള്ള ഒരു അമ്മയുടെ ശ്രമം ആണ് ഇവിടെ പറയുന്നത്. Yoon Do Joon  എന്ന തന്റെ മകൻ ഒരു ദിവസം താൻ ചെയ്യാത്ത കൊലപാതകത്തിന് പ്രതിച്ചുമത്തപ്പെടുന്നു. ആദ്യം സൂചിപ്പിച്ചപോലെ മാനസികമായി ചെറിയ ഒരു പ്രശനം അവൻ നേരിടുന്നുണ്ട്. തലേ ദിവസം രാത്രി ഏറെ വൈകിയാണ് അവൻ വീട്ടിൽ എത്തിയത്. വരും വഴി ഒരു പെണ്ണ് കുട്ടി അവന് മുന്നിലൂടെ നടന്നു പോകുന്നുണ്ടായിരുന്നു. അവൾ ആൾ താമസം ഇല്ലാത്ത ഒരു കെട്ടിടത്തിന്റെ ഉള്ളിലേക്ക് പോകുന്നത് Do joon കാണുന്നു. പിറ്റേ ദിവസം കാണുന്നത് കെട്ടിടത്തിന് മുകളിൽ ആ പെണ്കുട്ടി മരിച്ചു താഴെക്കായി തൂങ്ങി കിടക്കുന്ന കാഴ്ചയാണ്‌.. തെളിവുകൾ എല്ലാം do joon നേരെ തിരിഞ്ഞു.. അവന്റെ അമ്മക്ക് അറിയാം അവൻ ഇങ്ങനെയുള്ള ഒരു പ്രവർത്തി ചെയ്യത്തില്ല എന്ന്. എന്ത് വില കൊടുത്തും

75) Vanishing Time : The Boy Who Returned (2016) Korean Movie Review

Image
Vanishing Time:A Boy Who Returned Language - Korean Genre - Fantasy Romantic Drama Year - 2016 വീണ്ടും ഒരു ഫീൽ ഗുഡ് ഫാൻസ്റ്റസി വിസ്മയം കൂടി കാണുകയുണ്ടായി. ഫാന്റസി സിനിമകളോടൊക്കെ ഒരു പ്രത്യേക താൽപ്പര്യം ഉണ്ട്. ഫാന്റസി ആയതുകൊണ്ട് തന്നെ ഇവിടെ ലോജിക്കിന് പ്രാധാന്യം ഇല്ല. അത്ഭുതപ്പെടുത്തുന്ന ഒരു വ്യത്യസ്തമായ ഫാന്റസി Concept ആണ് ചിത്രത്തിലൂടെ പറഞ്ഞു പോകുന്നത്.. Soo Rin തന്റെ 'അമ്മ മരിച്ചതിനുശേഷം രണ്ടാനച്ഛന്റെ കൂടെ പുതിയ ഒരു നാട്ടിലേക്ക് മാറുന്നു.. പുതിയ സ്കൂളിൽ അവളോട് കൂട്ടുകൂടാൻ ആരും ഉണ്ടായിരുന്നില്ല. അതിനു കാരണം അവൾ എഴുതിയിരുന്ന വിചിത്രമായ ഒരു ബ്ലോഗ് ആയിരുന്നു. എന്നാൽ അനാഥനായ sung min  അവളോടടുത്തു.  സൗഹൃത്തിനപ്പുറം എന്തോ അവർ തമ്മിൽ ഉണ്ടായിരുന്നു. ഒരു ദിവസം Sung Min ഉം കൂടെ രണ്ടു കൂട്ടുകാരും സ്കൂളിനടുത്തുള്ള  മൈനിങ് സൈറ്റിൽ ഇടക്കിടക്കുണ്ടാവുന്ന എസ്പ്ലോക്ഷൻ കാണാൻ പോകാൻ പ്ലാൻ ചെയ്യുന്നു.. Soo rin ഉം അവരുടൊപ്പം ചേരുന്നു.. മൈനിങ് മേഖലക്ക് അടുത്തുള്ള മലമുകളിൽ  ആരും അറിയാതെ അവർ കയറുന്നു.. പോകും വഴിയിൽ യാഥർശികമായി ഒരു ചെറിയ ഗുഹ അവരുടെ ശ്രദ്ധയിൽ പെടുന്നു.. ഒരു കൗതുകത്തിനു അവർ എല്ല

74) Stree (2018) Hindi Movie Review

Image
Stree Language - Hindi Genre - Horror Comedy Year - 2018 രാജ് കുമാർ റാവോ യുടെ സിനിമകൾ എല്ലാം ഒരുപാട് ഇഷ്ടമാണ്. ഇതിനു മുമ്പ് അദ്ദേഹം അഭിനയിച്ച എല്ലാ കഥാപാത്രങ്ങളും ഒന്നിനൊന്ന് വ്യത്യസ്തമാണ്.. ഒരു നടനെന്ന നിലയിൽ അദ്ദേഹം വളരെയധികം ഉയർന്നിരിക്കുന്നു.സ്ത്രീ തീയേറ്ററിൽ കാണാൻ സാധിച്ചില്ല.കാണാതിരിക്കാൻ പ്രത്യേകിച്ചു കാരണം ഒന്നുമില്ല. ഇവിടെ ഇറങ്ങിയാലല്ലേ കാണാൻ പറ്റു അത്ര തന്നെ. ഒറ്റവാക്കിൽ സ്ത്രീ യെ വിശേഷിപ്പിക്കണം എങ്കിൽ സിനിമയുടെ തുടക്കം പറയുന്ന ആ പദം  Based On A Reducluous Phenomenon അത് തന്നെയാണ് സ്ത്രീ. കുറെ സ്റ്റുപിഡ് ആയുള്ള അന്ധവിശ്വാസങ്ങളും കെട്ടുകഥകളും അതൊക്കെ വിശ്വസിച്ചു പേടിച്ചു ജീവിക്കുന്ന കുറെ നാട്ടുകാരും.ലോജിക്കൽ ആയി സിനിമയെ അപ്പ്രോച് ചെയ്താൽ ചില പ്രേക്ഷകർക്ക് അത്രക്കങ് ദഹിക്കില്ല. ഇത് ഒരു കംപ്ലീറ്റ് ഹൊറർ കോമഡി ആണെന്ന് പറയാനും പറ്റില്ല.. ഒരു പ്രത്യേക തരം ഫീലിൽ ഇരുന്നു കണ്ടു തീർക്കേണ്ട മികച്ച ഒരു സിനിമ. ചന്ദേരി എന്ന ഗ്രാമത്തിൽ ഉള്ളവരുടെ ഒക്കെ വിശ്വാസം എല്ലാ വർഷവും നടക്കുന്ന ഫെസ്റ്റിവൽ പൂജ ദിവസങ്ങളിൽ സ്ത്രീ എന്നു പേരുള്ള പ്രേതം ഗ്രാമത്തിൽ  തനിയെ നടക്കുന്ന പുരുഷന്മാരെ

73) Suddenly Twenty (2016) Thailand Movie Review

Image
Suddenly Twenty Language - Thai Genre - Fantasy Comedy Drama Year - 2016 ഫാന്റസി ഫീൽ ഗുഡ് സിനിമകൾ ഇഷ്ടം ഉള്ളവർക്ക് ഈ സിനിമ എന്തായാലും ഇഷ്ടമാകും. പുതുമ ഇതിലെ ഫാന്റസിക്കാണ് വളരെ മനോഹരമായ അവതരണം. അതിൽ നായികയുടെ പ്രകടനമാണ് ഏറ്റവും ഇഷ്ടമായത്.Davika  Hoorne വളരെ ക്യൂട്ട് ആയ ആക്ടിങ്. എത്ര തവണ കണ്ടു കാണും എന്നതിന് ഒരു കണക്കും ഇല്ല ഇപ്പോഴും കയ്യിൽ ഉള്ള ഡിലീറ്റ് ചെയ്തു കളയാത്ത ചിത്രങ്ങളിൽ ഒന്നാണ് ഇത്.. 2014 ൽ പുറത്തിറങ്ങിയ കൊറിയൻ ചിത്രം മിസ്സ് ഗ്രാനിയുടെ ഒഫിഷ്യൽ remake ആണ് ഈ ചിത്രം. Parn എന്ന വൃദ്ധയായ സ്ത്രീ വളരെ കടുംപിടുത്തകാരിയാണ്. വയസ്സായൽ ഏതൊരാൾക്കും ദേഷ്യം ഇത്തിരി കൂടും അത് സ്വാഭാവികമാണ്. ചുറ്റുമുള്ളവർ ആർക്കും അത്രക്ക് പിടിക്കാത്ത ഒരു തരം പ്രത്യേക സ്വഭാവം ആണ് അവരുടേത്. അച്ഛൻ ഇല്ലാത്ത തന്റെ മകനെ വളരെ കഷ്ടപ്പെട്ടാണ് അവർ വളർത്തി വലുതാക്കിയത്. ഒരു ദിവസം തന്റെ മകനും ഭാര്യയും തന്നെ  വൃദ്ധസധനത്തിലേക്ക് മാറ്റുന്നത്തിനെ കുറിച്ചുള്ള ചർച്ച നടത്തുന്നത് parn കേൾക്കുന്നു. മറ്റുള്ളവർക്ക് താൻ ഒരു തലവേദയാകാൻ തുടങ്ങി എന്നു മനസിലാക്കിയ അവർ ഒരു നിമിഷം വിഷമിച്ചു തെരുവിലൂടെ നടന്നു പോകുമ്പോൾ ഇനിയാണ് സി

71) Vidiyum Munn (2013) Tamil Movie Review

Image
Movie - Vidiyum Munn Language - Tamil Genre - Dark suspense Thriller Year - 2013 തമിഴ് ഫിലിം ഇൻഡസ്ട്രി നാം കാണാത്ത ഒരുപക്ഷേ കേട്ടട്ടു കൂടി ഇല്ലാത്ത  ഒരുപാട് നല്ല ത്രില്ലർ  സിനിമകൾ സംഭാവന ചെയ്തട്ടുണ്ട്.ഈ സിനിമ കുറെ നാളുകൾക്ക് മുമ്പ് കണ്ടതാണ്. എത്ര പേർ കേട്ടിട്ടുണ്ട് എന്നറിയില്ല. തമിഴിൽ ഞാൻ കണ്ടിട്ടുള്ളതിൽ വച്ചു തന്നെ ഏറ്റവും മികച്ച ദാർക് സസ്പെൻസ് ത്രില്ലറുകളിൽ ഒന്നാണ് വിടിയും മുൻ രേഖ എന്ന വേശ്യയുടെയും  12 വയസ്സായ ഒരു പെൺകുട്ടിയുടെയും അതിജീവനമാണ് ചിത്രം പറയുന്നത്.,സിനിമയിൽ കുറെ ദുരൂഹതകൾ ഒളിപ്പിച്ചിട്ടുണ്ട്. സമൂഹത്തിൽ പവർ ഉള്ളവന്റെ കാമം തീർക്കാൻ ഒരു പെണ്ണിനെ വേണം. അതും പ്രായപൂർത്തിയാകാത്തത് അതിന്റെ ഡീലറിൽ ഒരാൾ പങ്ക് കച്ചവടത്തിന് രേഖയെയും കൂട്ടു വിളിക്കുന്നു.. രേഖയ്ക്ക് കാശുണ്ടാക്കാൻ ഒരു 12 വയസ്സായ പെൺകുട്ടിയെ ബലിയാടക്കുന്നു. നന്ദിനി എന്ന ഒരു അനാഥ.. അവളെ കാണുമ്പോൾ രേഖക്ക് സഹതാപം തോന്നി പക്ഷെ വേറൊരു കാരണത്താൽ അവൾക്ക് ഏറ്റെടുത്ത ജോലിയിൽ നിന്നും പിൻമാറാൻ രേഖയ്ക്ക് സാധിച്ചില്ല.  എങ്ങനെയെങ്കിലും അതിൽ നിന്ന് ആ കുട്ടിയെ രക്ഷിക്കണം എന്നവൾക്കുണ്ട്. എന്നാൽ മുൻപ് പറഞ്ഞ ആ കാരണം  അവളെ പിന

70) Tomorrow I Date With Yesterday's You (2016) Japanese Movie Review

Image
Tomorrow I Will Date With Yesterday's You Language - Japanese Genre - Fantasy Romantic Drama Year - 2016 സിനിമയുടെ പേര് കേൾക്കുമ്പോൾ തന്നെ വളരെ വിചിത്രമായി തോന്നുന്നുണ്ട് അല്ലെ. ശെരിയാണ് ഇതുവരെ കാണാത്ത വ്യത്യസ്തമായ ഒരു പ്രണയ കഥാ. ഒരു മണിക്കൂർ അമ്പത് മിനിറ്റ് ഇതിനുമുമ്പ് കിട്ടാത്ത അല്ലെങ്കിൽ അനുഭവിച്ചട്ടില്ലാത്ത  ഒരു  പുതിയ ചലചിത്രനുഭവം പ്രേക്ഷകന് സമ്മാനിക്കുന്നു. Takatoshi Minamiyama എന്നാണ് ഇവിടെ നമ്മുടെ നായകന്റെ പേര്. യുവത്വം തുളുമ്പി നിൽക്കുന്ന സമയം,ട്രെയിനിൽ  യൂണിവേഴ്‌സിറ്റിയിലേക്ക് പോകുന്നതിനിടയിൽ അപ്രതീക്ഷിതമായി ഒരു പെണ്കുട്ടിയെ കണ്ടുമുട്ടുന്നു.പേര്  Emi fukuju. അവളെ കണ്ടമാത്രയിൽ തന്നെ അവന് അവളോട് പ്രണയം തോന്നുന്നു. Love At First Sight അത് തന്നെ സംഗതി. തന്റെ ഉള്ളിൽ വിരിഞ്ഞ പ്രണയം അവളോട് പറയാൻ അവൻ ഒന്ന് മടിച്ചു. മനസ്സ് ഒന്ന് മാത്രമേ പുലമ്പുന്നുണ്ടായിരുന്നുള്ളൂ ഇനി അവളെ ചിലപ്പോൾ കാണാൻ പറ്റിയില്ലെങ്കിലോ,ഒന്നും നോക്കിയില്ല അവൾ ഇറങ്ങിയ സ്റ്റേഷനിൽ അവനും ഇറങ്ങി. രണ്ടും കല്പിച്ചു ധൈര്യം സംഭരിച്ച് അവളോടത് പറയാൻ തന്നെ  Takatoshi തീരുമാനിച്ചു. ആരുമില്ലാത്ത പാത മുന്നില് നടന

69) Love Per Square Foot (2018) Hindi Movie Review

Image
Love Per Square Foot Language - Hindi Year - 2018 Genre - Rom Com വിക്കി കൗശൽന്റെ കാണാത്ത സിനിമകൾ തേടി നടന്നപ്പോഴാണ് ഈ സിനിമ ശ്രദ്ധയിൽ പെടുന്നത്. ആദ്യമായിട്ടാണ് ഈ സിനിമയെ കുറിച്ചു കേൾക്കുന്നത് ഈ കൊല്ലം valentines day ക്ക് netflix ഇറക്കിയ ചിത്രമാണെന്ന് അറിയാൻ കഴിഞ്ഞു. കുറെ തരക്കേടില്ലാത്ത റീവ്യൂസ് കണ്ടത് കൊണ്ട് ഒന്ന് കണ്ടു കളയാം എന്നു വിചാരിച്ചു.ഒരു പുതുമയും സിനിമ അവകാശപ്പെടുന്നില്ല വലിയ പ്രതീക്ഷകൾ ഒന്നും വെക്കാതെ രണ്ടേകാൽ മണിക്കൂർ വെറുതെ കണ്ടിരിക്കാവുന്ന നല്ല ഒരു ഫീൽ ഗുഡ് സിനിമ. സഞ്ജയ് എന്ന നായക കഥാപാത്രം അച്ഛൻ റെയിൽ വേയിൽ  അന്നൗന്സര് ആയി ജോലി ചെയ്യുന്നു.  software എന്ജിനീർ ആയ സഞ്ചയ്ക്ക് ഒരു ലക്ഷ്യം മാത്രമേ ഉള്ളു വർഷങ്ങൾ ആയി മാറി മാറി റയിൽവേ കോർടേഴ്‌സുകളിൽ താമസിച്ചു വരുന്ന അവന് സ്വന്തമായി നല്ല ഒരു വീട് വേണം. അതിനായി അവൻ കുറെ നാളായി കഷ്ടപ്പെടുന്നു. നല്ല ജോലി അവസരങ്ങൾ വന്നിട്ടും ഒരു ബാങ്കിൽ software എന്ജിനീർ ആയിട്ടാണ് ഇപ്പൊ അവൻ ജോലി ചെയ്യുന്നത് അതിന് പിന്നിൽ ഒരു ഉദ്ദേശമേ ഉള്ളു  ബാങ്കിൽ ജോലി ചെയ്താൽ പേഴ്‌സണൽ ലോൺ കിട്ടാൻ എളുപ്പം ആയിരിക്കും. സഞ്ജയ്ക്ക് വേണ്ടത് വീട് അത് കിട്ടാന

68) Mulk (2018) Hindi Movie Review

Image
Mulk Language - Hindi Genre - drama Year - 2018 ട്രെയ്‌ലർ കണ്ടപ്പോൾ മുതൽ തന്നെ കാണാൻ ഉറപ്പിച്ചതായിരുന്നു എന്നാൽ എന്നത്തേയും പോലെ നമ്മുടെ അടുത്തൊന്നും പടം റിലീസ് ചെയ്തില്ല.. ടോറന്റ് കാത്തു, ഇറങ്ങിയ പ്രിന്റ് സബും ഇല്ല അവസാനം ഇന്നാണ് സബ് ഉള്ള പ്രിന്റ് കിട്ടിയത്. ഞാൻ കണ്ട, ഒരു സിനിമ പ്രേമി എന്ന നിലയിൽ എന്നെ ഏറ്റവും കൂടുതൽ സംതൃപ്തി പെടുത്തിയ  ഈ വർഷത്തെ ഏറ്റവും മികച്ച സിനിമകളിൽ ഒന്ന് . Imdb ഒക്കെ കോമഡി ആണെന്ന് പല തവണ മനസിലാക്കിയതാണ് imdb റേറ്റിംഗ് 6 അതും നോക്കി പടം കാണാതിരുന്നാൽ നഷ്ടമാകുന്നത് ഏറ്റവും മികച്ച ഒരു സിനിമാനുഭവം ആയിരിക്കും. ചർച്ച ചെയ്യുന്ന വിഷയം കൊണ്ടും, അതിനും മീതെ ഞെട്ടിക്കുന്ന പ്രകടനത്തിലൂടെയും കാണുന്ന പ്രേക്ഷന് വേറിട്ടൊരു അനുഭവം സിനിമ സമ്മാനിക്കുന്നു. നമ്മുടെ നാട്ടിൽ ഒരാൾ കുറ്റാരോപിതൻ ആയാൽ അയാൾ ചെയ്ത പാപത്തിന്റെ പാതി ഫലം അയാളുടെ കുടുംബം ഏറ്റെടുക്കുന്നത് പോലെയാണ് നാട് മൊത്തം വിധിക്കപ്പെട്ടവന്റെ കുടുംബത്തെ ക്രൂശിക്കുക അല്ലെങ്കിൽ അവരിൽ നിന്നും അകന്നു നിൽക്കാൻ ശ്രമിക്കുക. കുറ്റം ചെയ്തത് അവനാണ് അതിനുള്ള ശിക്ഷ അവന് ലഭിച്ചിരിക്കും. അവന്റെ കുടുംബം എന്ത് പിഴച്ചു.  ഇവിടെ അത

67) Her Love Boils Bathwater (2016) Japanese Movie Review

Image
Her Love Boils Bathwater Language - Japanese Genre - Emotional Drama Year - 2016 കഴിഞ്ഞ വർഷത്തെ ജാപ്പനീസ് ഓസ്കാർ ഒഫിഷ്യൽ എൻട്രി. അത് മാത്രമല്ല പ്ലോട്ട് വായിച്ചപ്പോൾ തോന്നിയ ഒരു കൗതുകത്തിനു കണ്ടു തുടങ്ങിയതാണ് ചിത്രം. പ്രതീക്ഷിച്ച പോലെ അല്ലെങ്കിൽ പ്രതീക്ഷിച്ചതിലും ഒരുപടി മുകളിൽ നിൽക്കുന്ന മനോഹരമായ ഒരു കൊച്ചു സിനിമ. മനുഷ്യ വികരങ്ങളുടെ അടിത്തട്ടിലേക്ക് ഇറങ്ങി ചെന്ന് എല്ലാ പ്രേക്ഷകരെയും ഒരുപോലെ ഈ സിനിമ സംതൃപ്തിപെടുത്തും. Futaba എന്ന കേന്ദ്രകഥാപാത്രം.ഭർത്താവ് ഉപേക്ഷിച്ച് കഴിഞ്ഞ ഒരുവർഷമായി ആകെയുള്ള മകളുമൊത്തു സന്തോഷമായി ജീവിക്കുകയായിരുന്നു.. മകളുടെ പേര് അസുമി. സാധാരണ കുട്ടികളെ പോലെ അല്ല അവൾ. വളരെ ഷൈ ആയ എല്ലാത്തിനെയും ഭയപ്പെടുന്ന ഒരു പൈതൃകം ആണ് അവളുടേത്.സാധാരണ ഗതിയിൽ ജീവിതം മുന്നോട്ട് പോകുമ്പോഴായിരുന്നു അപ്രതീക്ഷിതമായി വലിയ ഒരു ദുരന്തം futaba യുടെ ജീവിതത്തിലേക്ക് കടന്നു വരുന്നത്. ഇപ്പൊ അവർ ജോലി ചെയുന്ന സ്ഥലത്തു വച്ച് പെട്ടെന്നൊരുനാൾ തലചുറ്റി വീഴുകയും ആശുപത്രിയിൽ ചെന്നപ്പോൾ അവർക്ക് പാൻക്രിയാസിന് സ്റ്റേജ് 4  ടെർമിനൽ കാൻസർ ആണെന്നും തന്റെ നില ഇപ്പോൾ അതീവ ഗുരുതരം ആണെന്നും അവർ അറിയുന്നു.

66) Children (2011) Korean Movie Review

Image
Children Language - Korea Genre - Crime Investigation Drama Year - 2011 മെമ്മോറിസ് ഓഫ് മർഡർ എന്ന ചിത്രത്തിനുശേഷം എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയ ഒരു  യഥാർഥ സംഭവത്തിന്റെ ചലച്ചിത്രവിഷകാരം. 1991 മാര്ച്ച് 26 ആം തിയതി സൗത്ത് കൊറീയയെ മൊത്തം ഞെട്ടിച്ചുകൊണ്ട് 5 കുട്ടികളുടെ തിരോധാനം. ഫ്രോഗ് ബോയ്സ് മിസ്സിങ് കേസ് എന്ന പേരിൽ ആ കാലഘട്ടത്തിലെ പത്രങ്ങളിൽ വന്നിരുന്ന വാർത്തകൾ അതിന്റെ പുറകിലുള്ള സത്യാവസ്ഥ തേടി  ഒരു രാജ്യത്തെ മൊത്തം ഭീതിയുടെയും ആശങ്കയുടെയും നിഴലിൽ ആക്കിയ സംഭവം. 1991 മാര്ച്ച് 26, daegu ലോക്കൽ ഇലക്ഷൻ നടക്കുന്നതിനാൽ അന്നേ ദിവസം ഒരു പബ്ലിക് ഹോളിഡേ ആയിരുന്നു. ഒമ്പത്തിനും പതിമൂതിനും ഇടയിൽ പ്രായം വരുന്ന 5 കുട്ടികൾ സമീപ പ്രദേശത്തുള്ള മലമുകളിലേക്ക് പോകുന്നു. അവിടെ വച്ച് അവരെ കാണാതാകുന്നു. മാതാപിതാക്കൾ പോലീസിൽ പരാതി നൽകിയെങ്കിലും അന്നെ ദിവസം ഇലക്ഷൻ ഡ്യൂട്ടി ഉള്ളതിനാൽ ഈ മിസ്സിങ് കേസ് അവർ അത്ര സീരിയസ് ആയി എടുത്തില്ല. കുട്ടികൾ സമീപത്തു  തന്നെ എവിടെയെങ്കിലും കളിക്കുന്നുണ്ടാവും വൈകാതെ തന്നെ അവർ വീട്ടിൽ എത്തിച്ചേരും എന്നുള്ള ചിന്തയിലും നിഗമനത്തിലും പോലീസും മാതാപിതാക്കളും ആ അന്വേഷണത്തിൽ അത്ര ശ

65) Be With You (2018) Korean Movie Review

Image
Be With You Language - Korean Genre - Fantasy Suspense Drama Year - 2018 ഒരു ഫാന്റസി വിസ്മയം അങ്ങനെ തന്നെ പറഞ്ഞു തുടങ്ങികയാണ്. 2004 ൽ ഇതേ പേരിൽ പുറത്തിറങ്ങിയ ജാപ്പനീസ് ചിത്രത്തിന്റെ ഒഫിഷ്യൽ റീമെക്ക് ആണ് ഈ മനോഹര ചിത്രം. സാധാരണ ഗതിയിൽ ഒർജിനൽ വേർഷനേക്കാൾ മികച്ചത് remake ആകാൻ സാധ്യത കുറവാണ് എന്നാൽ കൊറിയൻ സിനിമയിലേക്കാണ് Remake എങ്കിൽ അത് നൂറുശതമാനവും മികച്ച ചിത്രമായിരിക്കും എന്ന് ഉറപ്പാണ്.. ആ ഒരു ഉറപ്പിന്റെ പുറത്തുമാത്രമാണ് ഒർജിനൽ കാണാതെ remake തന്നെ കണാം എന്നുറപ്പിച്ചത്. മനസിനെ സ്പർശിച്ച ഏറ്റവും മികച്ച സിനിമകളിൽ ഒന്ന്. ഭാര്യ മരിച്ചതിനു ശേഷം woo jin വളരെ ബുദ്ധിമുട്ടിയാണ് തന്റെ മകൻ  ji ho യെ വളർത്തിയിരുന്നത്. മരിക്കുന്നതിന് മുമ്പ് 'അമ്മ ji ho ക്ക് കൊടുത്ത ഒരു വാക്ക് ഉണ്ട്. ഒരു വർഷം കഴിഞ്ഞ് വരുന്ന മഴക്കാലത്തെ ആദ്യ മഴ ദിവസം 'അമ്മ നിന്നെ കാണാൻ വന്നിരിക്കും.(അതിന്റെ പുറകിൽ ഉള്ള ആ ഫാന്റസി ചിന്ത തുടക്കത്തിൽ തന്നെ സംവിധായകൻ വ്യക്തമായി കാണിച്ചു തരുന്നുണ്ട്) അമ്മയുടെ വാക്കുകൾ സത്യമാണെന്ന് അവന്റെ ആ കൊച്ചു മനസ്സ് വിശ്വസിച്ചു.. എന്നും രാവിലെ എഴുന്നേറ്റാൽ അവൻ ആദ്യം  ചെയ്യുന്ന

64) The Orphanage (2007) Spanish Movie Review

Image
Movie - The Orphanage Language - Spanish Genre - Drama,Horror, Mystery Year - 2007 ഹൊറർ സങ്കല്പങ്ങളിൽ നിന്നും എല്ലാം വ്യത്യസ്തമായ ഒരു സൃഷ്ടി. ലോറ ഒരു  അനാഥയായിരുന്നു.  ചെറുപ്പത്തിൽ ഓർഫ്നേജിൽ നിന്ന് ആരോ അവളെ ദത്തെടുത്തു. വർഷങ്ങൾക്ക് ശേഷം അവൾ  വളർന്നിരുന്ന ആ അടച്ചു പൂട്ടിയ അതെ അനാഥമന്ദിരം അവളും ഭർത്താവ് കാർലോസും തിരിച്ചു പിടിച്ചു. മാനസികമായും ശാരീരികമായും വൈകല്യമുള്ള കുട്ടികളെ സുസ്രൂക്ഷിക്കുക എന്നതായിരുന്നു ലക്‌ഷ്യം. ലോറക്ക് സിമോൻ എന്ന 7 വയസ്സുള്ള ഒരു മകൻ ഉണ്ട്... പുറമെ കാണാൻ ഒരു കുഴപ്പവും ഇല്ലെങ്കിൽ ആർക്കും കാണാൻ കഴിയാത്ത സാങ്കല്പിക സുഹൃത്തുക്കൾ അവനുണ്ട്. അവൻ ആ സാങ്കല്പിക സുഹൃത്തുക്കളെ കുറിച്ച് എപ്പോഴും പുലമ്പികൊണ്ടിരിക്കും. ലോറ അവന്റെ ഈ മാനസിക പ്രശ്നത്തെ ഓർത്തു വേവലാതി പെടുന്നുണ്ട്. കാർലോസ് പറയുന്നത് പതിയെ അത് നോർമൽ ആകും എന്നാണ്. പുതിയ കുട്ടികൾ വരുന്ന ദിവസം.. അന്ന് അപ്രതീഷിതമായി ലോറയും സിമോണും അവന്റെ ആ സാങ്കല്പിക സുഹൃത്തുക്കളെ ചൊല്ലി ഒരു വാക്ക് തർക്കം ഉണ്ടാവുകയും ലോറ അറിയാതെ സിമോന്റെ കവിളത് അടിക്കുകയും ചെയുന്നു..  അവന് അത് ആകെ വിഷമം ഉണ്ടാക്കി.. പിന്നെ ലോറ വന്ന് നോക്കുമ്പോൾ അ

63) Midnight Runners (2017) Korean Movie Review

Image
Midnight Runners Language - Korea Year - 2017 Genre - Action Comedy Thriller പൂർണമായ ഒരു ആക്ഷൻ ത്രില്ലർ അല്ല ഇവിടെ പറയുന്നത്. ആക്ഷൻ മാത്രം പ്രതീക്ഷിച്ചു സിനിമകാണുന്നവർക്ക് ചിലപ്പോൾ നിരാശയായിരിക്കാം ഫലം. 2 ഉറ്റ സുഹൃത്തകളുടെ സൗഹൃദവും അവരുടെ ജീവ ഭീതിയില്ല പരാക്രമവും ലക്ഷ്യവും അതിജീവനവും ആണ് ഇവിടെ സിനിമയുടെ കഥ Ki joo യും hee-Yeol പോലീസ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് ആണ്. പഠിക്കുന്നത് പോലീസ് യൂണിവേഴ്‌സിറ്റിയിൽ ആണെങ്കിലും അവർ ഒരു പോലീസ് ആകണം എന്ന ലക്ഷ്യത്തോടെ ഒന്നും അല്ല അവിടെ ചേർന്നത്.പഠിക്കാൻ അത്ര മിടുക്കരും അല്ല. ഒരു ദിവസം പോലീസ് യൂണിവേഴ്‌സിറ്റി യിൽ നിന്നും ലീവ് എടുത്ത് അവർ ഒരു നെറ്റ് പാർട്ടി ക്ലബ്ബിൽ പോകുന്നു. അവിടെ നിന്നും മടങ്ങുന്നതിനിടയിൽ അവരുടെ കണ്ണ് മുന്നിൽ വച്ചു ഒരു യുവതിയെ ആരോ തട്ടിക്കൊണ്ട് പോകുന്നതിനു അവർ സാക്ഷിയാകുന്നു.. പോലീസിൽ വിവരം അറിയിച്ചതുകൊണ്ടു മാത്രം കാര്യമില്ലെന്ന് മനസിലാക്കിയ അവർ അവരുടേതായ രീതിയിൽ അന്ന്  ആ പാതിരാത്രി തന്നെ അന്വേഷണം നടത്തുന്നു.. പിന്നീട് അങ്ങോട്ട് അവർ നേരിടുന്ന പ്രശ്നങ്ങളും പൊരുത്താലും ചെറുത്തു നില്പും ആണ് സിനിമ പറയുന്നത്.. പുതുമയുള്ള ഒ

62) The Beauty Inside (2015) Korean Movie Review

Image
The Beauty Inside Language - Korean Year - 2015 Genre - Fantasy Emotional Romantic Drama പല റൊമാന്റിക് ഫാന്റസി ചിത്രങ്ങളും കണ്ടിട്ടുണ്ട്. എന്നാൽ ഈ സിനിമ തന്ന അനുഭവം അതിൽ നിന്നെല്ലാം വളരെ വേറിട്ടോന്നായിരുന്നു. ഇതുവരെ ഉണ്ടായിരുന്ന ഫാന്റസി സങ്കൽപ്പങ്ങളെ എല്ലാം പിഴിതെറിഞ്ഞ ഒരു അവിഷ്‌ക്കാരം.. ഫാന്റസി എന്ന ജെനെറിൽ സമീപിച്ചാൽ മാത്രം 100 ശതമാനം സംതൃപ്തി നൽകുന്ന ഒരു മികച്ച വ്യത്യസ്തമായ ചിത്രം. Woo - Jin  യുടെയും Yi-Soo യുടെയും കഥയാണ് ഇവിടെ പറയുന്നത്. മുകളിൽ സൂചിപ്പിച്ച പോലെ വളരെ വുത്യസ്തമായ  ഒരു ഫാന്റസി പ്രണയ കഥ. Woo jin ഒരു ഫർണിച്ചർ ഡിസൈനർ ആണ് തന്റെ അമ്മക്കും അടുത്ത ചങ്ങാതിക്കും മാത്രം അറിയുന്ന വളരെ വിചിത്രമായ, കേട്ടാൽ ആരും വിശ്വസിക്കാത്ത ഒരു ദുരൂഹത എന്നും അയാളുടെ ജീവിതത്തിൽ നടക്കുന്നു. എന്താണെന്നുവച്ചാൽ ദിവസവും ഉറക്കമുണർന്നു കഴിഞ്ഞാൽ എഴുന്നേൽക്കുന്നത് വേറെ ഒരാളായിട്ടായിരിക്കും. മനസിലായില്ലലെ. ഞാനും ആദ്യം കണ്ടപ്പോൾ ഒന്ന് ഞെട്ടി.. അതേ ഒരു ദിവസം ആണ് ആണെങ്കിൽ അടുത്ത ദിവസം പെണ്ണ് ഒരു ദിവസം വര്ധക്യമുള്ള മനുഷ്യനയിട്ടാണെങ്കിൽ അടുത്ത ദിവസം പത്തു വയസുള്ള കുട്ടി.. 12 വർഷങ്ങൾക്ക് മുമ്പ്

61) ഒരു കുപ്രസിദ്ധ പയ്യൻ (2018) Malayalam Movie Review

Image
ഒരു കുപ്രസിദ്ധ പയ്യൻ സംവിധാനം - മധുപാൽ മധുപാൽ എന്ന സംവിധായകനിൽ ഉള്ള വിശ്വാസം കൊണ്ട് മാത്രം കാണാൻ നിശ്ചയിച്ച ചിത്രം. ഈ അടുത്തു വരെ കണ്ട സിനിമകളിൽ നിന്നെല്ലാം ഈ സിനിമയെ വ്യത്യസ്തമാക്കുന്നത് സാധാരണ രീതിയിൽ ഉള്ള പുതുമയില്ലാത്ത അവതരണവും എന്നാൽ ശകതമായ തിരക്കഥയും അതിനും ശക്തമായ സംഭാഷണങ്ങളും ഞെട്ടിക്കുന്ന അഭിനയ മികവും ആണ്. അജയൻ എന്ന ചെറുപ്പകാരന്റെ നീതിക്കുള്ള പോരാട്ടമാണ് ഇപ്രാവശ്യം മധുപാൽ നമ്മുക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. വൈക്കത്തെ ഒരു ഹോട്ടലിൽ ജോലി ചെയുന്ന ആരോരും ഇല്ലാത്ത അജയൻ ഒരു കൊലപാതകത്തിൽ പ്രതിചേർക്കപ്പെടുന്നു. പോലീസിൽ നിന്നും ക്രൈം ബ്രാഞ്ച് വരെ എത്തിയ കേസിൽ തെളിവുകൾ എല്ലാം അവനുനേരെ ചൂണ്ടി സാധാരണ കാരനായ ആരും ചോദിക്കാൻ ഇല്ലാത്ത ഒരു ചെറുപ്പക്കാരന്റെ ജീവിതം നശിപ്പിക്കാൻ ശ്രമിക്കുമ്പോൾ നീതി പീഡത്തിന്റെ മുന്നിൽ തന്റെ നിരപരാധിത്വം തെളിയിക്കാൻ കഷ്ടപ്പെടുന്ന അജയൻ.. ആദ്യം സൂചിപ്പിച്ചത് പോലെ അവതരണത്തിലും കഥയിലും പുതുമ തോന്നിയില്ല. എന്നാൽ തിരക്കഥയും സംഭാഷണങ്ങളും അതി ശക്തമായിരുന്നു. ഇതുവരെ കാണാത്ത ഒരു ടോവിനോയെ ഈ സിനിമയിലൂടെ നിങ്ങൾ കാണും. തുടക്കത്തിൽ ആ കുപ്രസിദ്ധ പയ്യൻ ഒരു വിചിത്ര മനു

60) Little Forest (2018) Korean Movie Review

Image
Movie - Little Forest Language - Korea Genre - Drama Year - 2018 മനോഹരം അതിമനോഹമാണ് ഈ കൊച്ചു കൊറിയൻ സൃഷ്ടി. കുറെ നാളുകൾക്ക് ശേഷം  നൊസ്റ്റാൾജിക് ആയ ഒരു മികച്ച ഫീൽ ഗുഡ് സിനിമ കണ്ട പ്രതീതി. ഒരു മണിക്കൂർ 43 മിനിറ്റ് ദൈർഗ്യം. Hye-won എന്ന ചെറുപ്പക്കാരിയുടെ കഥയാണ് ഇവിടെ പറയുന്നത്..വർഷങ്ങൾക്ക് ശേഷം സിറ്റിയിൽ നിന്നും തന്റെ ജന്മ ഗ്രാമത്തിലേക്ക് അവൾ വന്നിരിക്കുകയാണ്. പണ്ട് അമ്മ അവിടെ നിന്ന് അവളെ ഉപേക്ഷിച്ച് പോയപ്പോൾ മുതൽ അവൾ വളർന്നത് സിറ്റിയിൽ ആയിരുന്നു. ഒരു ദിവസം ജന്മ നാട്ടിലേക്ക് തിരിച്ചെത്തിയത്തിന്റെ കാരണം എന്തെന്ന് അവളുടെ പഴയ ബാല്യകാല സുഹൃത്ത് ചോദിക്കുകയുണ്ടായി.. അപ്പോൾ അവളുടെ മറുപടി ഇങ്ങനെയായിരുന്നു.. എനിക്ക് നല്ല വിശപ്പ് തോന്നി നല്ല ഭക്ഷണം കഴിക്കാനായി ഞാൻ ഇങ്ങ് വന്നു.. കേൾക്കുമ്പോൾ ഒരു തമാശയായി തോന്നാം. എന്നാൽ ഭക്ഷണത്തിന് സിനിമയിൽ വളരെയധികം പ്രാധാന്യം ഉണ്ട്. അമ്മയോട് അവൾക്ക് നല്ല ദേഷ്യമായിരുന്നു.. ഒരു നാൾ വൈകുന്നേരം സ്കൂൾ വിട്ട് വീട്ടിൽ എത്തിയപ്പോൾ അപ്രതിക്ഷയായ 'അമ്മ. എവിടെയാണെന്നോ എങ്ങോട്ട് പോയെന്നോ ഒന്നും അറിയില്ല..സ്വന്തമായി ജീവിക്കാനുള്ള ധൈര്യം അത് അവൾക്ക് പകർന്നു കൊടു