90) The Attorney (2013) Korean Movie Review


The Attorney
Language - Korean
Genre - Court Drama
Year - 2013


...This Film Is Based On A Real Incident...

ഇതുവരെ കണ്ട കോർട്ട് ഡ്രാമകളിൽ ഏറ്റവും മികച്ചത് എന്ന് അടിവരയിട്ട് തന്നെ പറയാം.. യഥാർത്ഥ സംഭവം കൂടി ആണെന്നറിയുമ്പോൾ സിനിമയോട് കൂടുതൽ ഇഷ്ടം തോന്നും.

കഥ നടക്കുന്നത് 1978 മുതലാണ്.. സോങ് വൂ സൂക് എന്ന അഭിഭാഷകൻ ഒരു പുതിയ Law Firm തുടങ്ങാൻ തീരുമാനിക്കുന്നു.. പണം ഉണ്ടാക്കുക മാത്രമാണ് ലക്ഷ്യം.  റിയൽ എസ്റ്റേറ്റ് റീസ്‌ജിസ്ട്രേഷൻ,taxation എന്നിവ ചെയ്തുകൊടുക്കുന്ന അഭിഭാഷകൻ, പലരും അയാളെ കളിയാക്കി.. അതിന് ഒരു പ്രധാന കാരണം യൂണിവേഴ്‌സിറ്റിയിൽ പോവാതെ ഒരു വക്കീൽ ആയതായിരുന്നു.. എന്നാൽ കണ്ണടച്ചു തുറക്കുന്നത്തിന് മുമ്പായിരുന്നു  അയാളുടെ വളർച്ച.. പണം ഒരുപാടുണ്ടാക്കി.. ഭാര്യയും രണ്ടും മക്കളുമായി പുതിയ അപ്പാർട്ട്‌മെന്റിലേക്ക് താമസവും മാറ്റി.

നോർത്ത് കമ്മ്യൂണിസത്തെ പ്രോത്സാഹിപ്പിക്കാൻ തുനിഞ്ഞു എന്ന കുറ്റത്തിന് നിരപരാധികളായ ഒരുപറ്റം ചെറുപ്പക്കാരായ വിദ്യാർഥികളെ പോലീസ് കസ്റ്റഡിയിൽ എടുത്തു മർദ്ദിച്ചു കുറ്റം സമ്മതിപ്പിക്കുന്നു..
നോർത്ത്മായി എന്ത് പ്രശനം വന്നാലും ആരായാലും ഒന്ന് പിൻ വലിയും.. ബാധിക്കപ്പെട്ടവരിൽ സോങ്  വോ സോക് ന്റെ പരിചയക്കാരൻ കൂടി ഉണ്ടെന്നറിഞ്ഞപ്പോൾ അദ്ദേഹ കേസ് ഏറ്റെടുക്കാൻ തയ്യാറാകുന്നു.

കോടതിയിൽ എന്തിനെന്ന് പോലും അറിയാതെയുള്ള വാദപ്രതിവാദം..അങ്ങനെ തന്നെ പറയേണ്ടി വരും., അധികാരികൾ എല്ലാം അവർക്കെതിരെയായിരുന്നു.. എന്തിനു പറയുന്നു നിയമം നടപ്പിലാക്കേണ്ട ജഡ്ജിക്ക് വരെ വരെ കുറ്റക്കാരാക്കണം..
ശക്തമായ കോടതി രംഗങ്ങൾ. രോമഞ്ചം ഉണർത്തുന്ന സംഭാഷണങ്ങൾ. ശേഷം ഉണ്ടാവുന്നതെല്ലാം കണ്ടു തന്നെ അറിയുക..

സിനിമയുടെ പിന്നെലെ യഥാർത്ഥ സംഭവത്തെ കുറിച്ച് അറിയാതെ സിനിമ കാണാൻ ശ്രമിക്കുക.. വേറിട്ടൊരു അനുഭവം ഈ സിനിമ നിങ്ങൾക്ക് സമ്മാനിക്കും എന്ന് തീർച്ചയാണ്.

Comments

Popular posts from this blog

11)Deranged (2012) Korean Movie Review

48) ATM Er Rak Error(2012) Thai Movie Review

158) WHY (2018) Korean Mini WEB Drama