84) Naked Fireman (2017) Korean Series Review
K Drama / Korean Series
Name - Naked Fireman
Genre - Mystery Thriller
No Of Season - 1
No Of Episodes - 4
Episode Length - 60 Minute
Year - 2017
Naked Fireman പേര് കേൾക്കുമ്പോൾ തന്നെ കുറച്ചു വിചിത്രമായി തോന്നുന്നുണ്ട് ലെ. എന്നാൽ ഇത് കണ്ടു കഴിഞ്ഞപ്പോൾ ഈ പേര് ഈ ഡ്രാമക്ക് ഒട്ടും ഉചിതമായ തോന്നിയില്ല. വെറും 4 എപ്പിസോഡുകൾ മാത്രം. പ്രമുഖ സൈറ്റിൽ 6.4 മാത്രം റേറ്റിംഗ് എന്നാൽ റീവ്യൂ എല്ലാം കിടു. ഒന്നും നോക്കിയില്ല ഒറ്റയിരിപ്പിന് നാലും കണ്ടു തീർത്തു.. ആനയാണ് മാങ്ങയാണ് എന്നൊന്നും അവകാശപ്പെടാനില്ല എന്നാലും ഒരു കിടിലൻ മിസ്റ്ററി ത്രില്ലർ അനുഭവം ഈ സീരീസ് സമ്മാനിച്ചു..
നായിക Han Jin A ക്ക് പത്തു വർഷം മുമ്പ് വീട്ടിൽ ഉണ്ടായ ഒരു fire ആക്സിഡന്റിൽ സ്വന്തം മാതാപിതാക്കളെ നഷ്ടപ്പെട്ടു.. അന്ന് ആ രാത്രി താനും കുടുംബവും വീട്ടിൽ ഇല്ലാത്ത നേരത്തു ഒരു മോഷണ ശ്രമം നടക്കുകയുണ്ടായി.. തന്റെ അച്ഛൻ ഒരു പ്രശസ്ത പൈന്റർ ആയിരുന്നു. അയാളുടെ കയ്യിൽ ഉള്ള പൈന്റിങ്ങുകൾക്കെല്ലാം വലിയ വിലയുണ്ടായിരുന്നു, അത് കൊണ്ടു തന്നെയാണ് മോഷണ ശ്രമവും നടന്നത്..
അവർ തിരിച്ചു വീട്ടിൽ എത്തുന്ന സമയത്താണ് കള്ളന്മാർ ഓടി രക്ഷപ്പെടുന്നത് jin a കാണുന്നത്..അവർ രണ്ടു പേരുണ്ടായിരുന്നു.. സ്കൂൾ സ്റ്റുഡന്റ്‌സ് ആയിരുന്നു അവർ അതിൽ ഒരുതനെ പിടിക്കാൻ jin a നോക്കുന്നു ആസമയതാണ് അവന്റെ പുറത്ത് ഉള്ള പാട് അവൾ ശ്രദ്ധിക്കുന്നത്...
പത്തു വര്ഷത്തിനിപ്പുറവും തന്റെ മാതാപിതാക്കളുടെ കൊലയാളിയെ അവൾ തേടുകയാണ്.. നഷ്ടപ്പെട്ടു പോയ ആ രാത്രിയിൽ ഓർമ ഒരു നിമിഷം തിരിച്ചു വരുന്നു.. അതെ ആ കള്ളന്റെ ശരീരത്തിന് പുറത്തുള്ള പാട്. കൊലയാളിയെ കണ്ടത്താൻ അവൾ തന്ത്രം പ്രയോഗിക്കുന്നു.. പൈന്റിങിനായി ഒരു half nude മോഡലിനെ ആവശ്യം ഉണ്ടെന്ന പരസ്യം കൊടുക്കുന്നു. നല്ല ഒരു തുകയും പ്രതിഫലമായി വാഗ്ദാനം ചെയ്തിട്ടുണ്ട്.
നായകൻ kang Chul Soo ഒരു Fireman ആയിരുന്നു.. തന്റെ ഡിപ്പോയിലെ ക്യാപ്റ്റിന് ക്യാൻസർ ചികിത്സക്ക് പണം അവശ്യമുള്ളതിനാൽ ഒരു ഫ്രണ്ട് വഴി jin A ക്ക് പെയിന്റിങ് ചെയ്യാനുള്ള Half Nude മോഡൽ ആയി താൻ പോകാൻ തയ്യാറാകുന്നു.
പത്തു വർഷമായി Jin A തേടുന്ന കൊലയാളി Kang chul Soo ആണെന്ന് Jina A മനസിലാക്കുന്നു... കഥയുടെ ഗതി മാറി മറയുന്നതും പതിയെ പതിയെ സംഭവത്തിന് പിന്നിലുള്ള ദുരൂഹതകൾ ഒന്നൊന്നായി പുറത്തു വരുന്നതും നല്ല ത്രില്ലിങ്ങോടെ തന്നെ കണ്ടു തീർക്കാവുന്ന ഉഗ്രൻ ഒരു സീരീസ്...
വെറും നാല് എപ്പിസോഡ്, വേണമെങ്കിൽ കുറെ അവശ്യമില്ലാത്ത കഥാപാത്രങ്ങളെയും പിന്നെ നായിക നായകൻ പ്രണയം,അതിനിടക്ക് Triangle പ്രണയം,അക്ഷൻസ് chasing ഒക്കെ കുത്തി കയറ്റി ഒരു 16 എപ്പിസോഡ് ആക്കി നീണ്ട ഒരു ഡ്രാമ ആയി എടുക്കാമായിരുന്നു. എന്നാൽ അതിൽ നിന്നൊക്കെ വെറൈറ്റി ആയി തന്നെ അവതരിപ്പിച്ചു..
കണ്ടാൽ വെറുതെ ആയി എന്ന് തോന്നില്ല..
#KDRAMA
Episode With English Hardsub Telegram Link - INIZIO MOVIE MEDIA
Inn thanne kand theerthekkam
ReplyDelete