91) Njan Prakash (2018) Malayalam Movie Review
ഞാൻ പ്രകാശൻ (2018)
സംവിധാനം - സത്യൻ അന്തിക്കാട്
സത്യൻ അന്തിക്കാടിൽ നിന്നും എന്ത് ഞാൻ പ്രതീക്ഷിച്ചോ അത് കിട്ടി എന്ന് തന്നെ പറയാം ഈ വർഷം അവസാനിക്കുന്നത് മനോഹരമായ കുടുംബസമേതം പോയി ആസ്വദിക്കാൻ ഒരു ഫാമിലി ഫീൽ ഗുഡ് ചിത്രം നമ്മുക്ക് സമ്മാനിച്ചുകൊണ്ടാണ്..
പ്രകാശൻ അല്ല പി ആർ ആകാശ്.. ഗസറ്റിൽ ഒക്കെ കൊടുത്തു പേര് മാറ്റിയിട്ടുണ്ട്... ലോക ഉടായിപ്പിന്റെ ആശാൻ ആണ്. Bsc നേഴ്‌സിങ്ങും കഴിഞ്ഞു ജോലിയും കൂലിയും ഒന്നും ഇല്ലാതെ നടക്കുന്ന ഒരു ചെറുപ്പക്കാരൻ.പുളീം കൊമ്പിൽ ആണ് നോട്ടം..വിദേശത്തു പോയി പൈസ ഉണ്ടാകുക മാത്രം ചിന്ത.. അതിനായി ആരെ പറ്റിക്കാനും പുള്ളിക്ക് ഒരു മടിയും ഇല്ല.
പ്രകാശന്റെ ജീവിതത്തിലേക്ക് സലോമി ഗോപാൽ ജി എന്നിവർ വരുന്നതോടെയാണ് യഥാർത്ഥ കഥയുടെ ആരംഭം. പിന്നീട് അങ്ങോട്ട് പ്രകാശനും സലോമിയും ഗോപാൽ ജി യും മറ്റു പല കഥാപാത്രങ്ങൾ ഒക്കെയായി നർമ്മത്തിന്റെ അകമ്പടിയോടെ വളരെ മികച്ച തിരക്കഥയും സംഭാഷണങ്ങളോടും കൂടി മികച്ച ഒരു സിനിമ. എല്ലാവർക്കും ഇഷ്ടമാകുന്ന രീതിയിൽ ഡീസന്റ് ആയ ഒരു ക്ലൈമാക്സും..
ഫഹദ് ഫാസിൽ തന്നെയാണ് ഈ സിനിമയുടെ ബാക് ബോണ്. ഒരുപക്ഷേ അദ്ദേഹത്തിന് മാത്രം അഭിനയിക്കാൻ സാധിക്കുന്ന കഥാപാത്രം. പൊളിച്ചടക്കി കയ്യിൽ തന്നു എന്നു പറയാം.. കോമഡി എല്ലാം നല്ലോണം Work ഔട്ട് ആയിട്ടുണ്ട്. ശ്രീനിവാസന്റെ ഗോപാൽ ജി കഥാപാത്രവും സൂപ്പർ ആയി. രണ്ടുപേരും കൂടി ചേർന്നുള്ള കോമ്പിനേഷൻ സീനുകൾക്കെല്ലാം തീയേറ്ററിൽ വൻ കയ്യടിയായിരുന്നു..
ഷാൻ റഹ്മാന്റെ സംഗീതവും പശ്ചാത്തല സംഗീതവും അതി മനോഹരം.. സിനിമയുടെ ആ ഫീൽ നിലനിർത്താൽ അത് വളരെയധികം സഹായിച്ചിട്ടുണ്ട്.. ശ്രീനിവാസന്റെ മികച്ച സംഭാഷണങ്ങൾ,എല്ലാത്തിനും ഉപരി സത്യൻ അന്തിക്കാടിന്റെ സംവിധാനം.
എല്ലാം കൂടി ഈ വർഷം ക്രിസ്മസിന് ഫാമിലി ആയി കാണാൻ ഒരു ഉഗ്രൻ സിനിമ..
ഒരു മടിയും വേണ്ട ധൈര്യമായി ടിക്കറ്റ് എടുത്ത് കാണാം ഞാൻ പ്രകാശൻ നിങ്ങളെ നിരാശനാക്കില്ല.
3.5/5

Comments
Post a Comment