95) Shopping King Louis (2016) Korean Drama
റോം കോമുകൾ വലിച്ചു നീട്ടി dramatic ആയി അതിൽ ട്രയാങ്കിൽ ലൗ,ഫാന്റസി ടൈം ട്രവേൽ, memory loss etc ഇവ ഒക്കെ കുത്തികയറ്റി മോശമല്ലാത്ത രീതിയിൽ അവതരിപ്പിക്കുന്ന കാര്യത്തിൽ കൊറിയകാർ പുലികൾ ആണ്. ഒരു യൂട്യൂബ് വീഡിയോ കണ്ട് വെറുതെ ഒന്ന് തല വച്ചതാണ്.. എന്തായാലും വെറുതെ ആയില്ല.. ഇടക്ക് കുറെ വലിച്ചു നീട്ടൽ ഉണ്ടെങ്കിലും മികച്ച രീതിയിൽ തന്നെ അവസാനിപ്പിക്കാൻ കഴിഞ്ഞു.
K Drama - Shopping King Luios Aka Shopaholic Luois
Genre - Romance,Comedy, Friendship,
16 Episodes | 60 Minute Per Episode |
Year - 2016
ഷോപ്പിങ് കിംഗ് ലൂയി പറയുന്നത് ഇരുപത്തിയഞ്ചാം വയസ്സിലും ഒരു maturity ഉം ഇല്ലാത്ത പണക്കാരനായ ഒരു പക്ഷെ അനാഥനായ നായകന്റെ പ്രണയവും പുതിയ ജീവിതവും ആ ജീവിതം അവനിൽ ഉണ്ടാക്കിയ മാറ്റങ്ങളും നേട്ടങ്ങളും ആണ്.
സ്ഥിരം കണ്ടു വരുന്ന പട്ടേർന് തന്നെ,നായകൻ ലൂയിക്ക് അപ്രതീക്ഷിതമായി ഒരു ആക്സിഡന്റ് സംഭവിക്കുന്നു ഓർമ ശക്തി നഷ്ടപ്പെടുന്നു.. കു ബുഷിൽ എന്ന ഒരു പെണ്കുട്ടിയെ ലൂയി കണ്ടു മുട്ടുന്നു.. പോയ ഓർമ തിരിച്ചു വരാൻ അവൾ അവനെ സാഹിയിക്കുന്നു..ആ സഹായത്തിനു പിന്നിലും ഒരു ഉദ്ദേശം ഉണ്ട് കഥ അങ്ങനെ ആ ഒഴുക്കിൽ അങ്ങോട്ട് മുന്നോട്ട് പോകുന്നു കൂടെ പ്രധാനപ്പെട്ട പല കഥാപാത്രങ്ങളും വന്നു പോകുന്നു ചെറിയ രീതിയിൽ ട്രയാങ്കിളും..
വലിച്ചു നീട്ടൽ അതികമായത് എപ്പിസോഡ് 10 മുതൽ 14 വരെ ഒക്കെ ആവുമ്പോൾ വലിയ കല്ലുകടി തന്നെയായി തോന്നി. നായിക കിടു ആയത് കൊണ്ട് കണ്ടിരിക്കാൻ പറ്റി.. പക്ഷെ അവസാന രണ്ട് എപ്പിസോഡുകൾ വളരെ നല്ലതായിരുന്നു.. എസ്പ്ഷ്യലി 16th എപ്പിസോഡ് അവസാന സീനുകൾ ഒക്കെ..
വലിയ പുതുമ ഒന്നും അവകാശപ്പെടാൻ ഇല്ല... എങ്കിലും കണ്ടിരിക്കാവുന്ന നല്ല ഒരു ഡ്രാമ..
ഇഷ്ടായി ❤️
കെ ഡ്രാമ😍
Comments
Post a Comment