45) Vadachennai (2018) Tamil Movie Review
Movie - Vadachennai (2018 /A 2H 46 Min)
Director - Vetrimaaran
● ഏറെ നാളത്തെ നമ്മുടെ കാത്തിരിപ്പ്, വെട്രിമാരൻ എന്ന സംവിധായകന്റെ വർഷങ്ങൾ നീണ്ട പ്രയത്‌നം ഇന്ന് നമ്മുക്ക് മുന്നിൽ അതിന്റെ ആദ്യ ഭാഗം വന്നിരിക്കുകയാണ്. വെട്രിമാരൻ എന്ന സംവിധായനെ കുറിച്ച് അറിയാത്തവർ വിരളമായിരിക്കും എന്ന് വിശ്വസിക്കുന്നു.. പൊല്ലാതവൻ,ആടുകളം,വിസാരണയ് എന്നീ മൂന്ന് ചിത്രങ്ങളുടെ ശില്പി.ഞാൻ എന്ത് പ്രതീക്ഷിച്ചു പോയോ.. അതിന് ഒരുപടി മുകളിൽ തന്നെയാണ് സിനിമ എനിക്ക് തന്ന അനുഭവം. ഇജ്ജാതി ഹെവി ഐറ്റം.
● ഏകദേശം ഒരു 14 വർഷങ്ങൾക്ക് മുൻപ് അതായത് 2004 മുതലേ ഈ സിനിമയുടെ ചര്ച്ചകൾ ധനുഷും വെട്രിമാരനും ആരംഭിച്ചിരുന്നു ആയിരത്തിൽ കൂടുതൽ പേജുകൾ ഉള്ള വലിയ ഒരു സ്ക്രിപ്റ്റ് തിരശീലയിലേക്ക് കൊണ്ടുവരുമ്പോൾ അത് അതിന്റെ പൂർണതയിൽ തന്നെ അവതരിപ്പിക്കണമെന്നുള്ളത് വെട്രിമരന്റെ ആഗ്രഹമായിരുന്നു. ചിലവ് കൂടും, പോരാത്തതിന് മൂന്ന് ഭാഗങ്ങളിൽ തന്നെ അവതരിപ്പിക്കണം എന്നുള്ളതു കൊണ്ടും സമയം എടുത്തു ചെയ്യാം എന്നുള്ള നിഗമനത്തിൽ എത്തുകയായിരുന്നു.. ശേഷം ആ കൂട്ടുകെട്ടിൽ നിന്നും തന്നെ പൊള്ളതവനും ആടുകളും വിസാരണയും പിറന്നു.. അപ്പോഴും വടചെന്നൈ യുടെ ചർച്ചകൾ അവർക്കിടയിൽ നടന്നുകൊണ്ടിരിക്കുന്നുണ്ടായിരുന്നു.
● ഒരു സമയത്തു വെട്രിമാരൻ ധനുഷിനെ വിട്ട് സിമ്പുവിനെ നായകനാക്കി വടചെന്നൈ ചെയുന്നു എന്നുള്ള വാർത്തകളും വന്നിരുന്നു. ഒരു നാലാപത് മിനിറ്റ് Extended Cameo ധനുഷ് ചെയ്യുമെന്നും. എന്നാൽ ധനുഷിന് അത് തലപര്യമുണ്ടായിരുന്നില്ല. പിന്നീട് അത് മാറി അവസാനം വിജയ് സേതുപതിയിലേക്കെത്തി. എന്നാൽ Date Problem കാരണം അതും നടക്കാതെ വരുകയും.. അവസാനം വീണ്ടും ധനുഷിലേക്ക് തന്നെ വടചെന്നൈ വന്നു പെടുകയും ചെയ്തു.. അങ്ങനെ 2016 ൽ ആണ് സിനിമയുടെ പ്രൊഡക്ഷൻ വർക്കുകൾ ആരംഭിക്കുന്നത്.
● വെട്രിമരന്റെ സിനിമകളിലെ രാഷ്ട്രീയം അത് അദ്ദേഹം അവതരിപ്പിക്കുന്ന രീതി,മൗനമായ ശക്തിയേറിയ തുറന്നു പറച്ചിലുകൾ എല്ലാം അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വടചെന്നൈ യിലും അത് കാണാം പക്ഷെ കൂടുതൽ അത് പ്രകടമാകുന്നത് അടുത്ത പാർട്ടിൽ ആയിരിക്കും എന്ന് തോന്നുന്നു. ആദ്യ ഭാഗം തന്നെ ഇത്രയുണ്ടെങ്കിൽ ഇനി വരാൻ ഇരിക്കുന്ന രണ്ട് ഐറ്റത്തെ കുറിച്ചു പറയാനുണ്ടോ. ഒരു ഗ്യാങ്സ്റ്റർ ലൈഫ്റ് Journey അത് തന്നെയാണ് ഇവിടെ. രാജൻ,സെന്തിൽ,ഗുണ,ശിവ,തമ്പി,ചന്ദ്ര,പദ്മ ഒപ്പം അംബു വും.. ഇവരെ ചുറ്റിപറ്റി നടക്കുന്ന കഥ,പക വൈരാഗ്യം വിധ്വേഷം.സ്നേഹം,വിശ്വസം. സ്‌ക്രീനിൽ അരങ്ങേറുന്ന സംഭവ വികാസങ്ങൾ കണ്ടനുഭവിച്ചു തന്നെ അറിയേണ്ടതാണ്. ഒരക്ഷരം പോലും കഥയെ കുറിച്ചു മിണ്ടുന്നില്ല.
● Mass മൂവി ആണോ അതോ ക്ലാസ് മൂവിയോ എന്ന് ചോദിച്ചാൽ ഹെവി മൂവി.. ഒരു Edge ഓഫ് ദി സീറ്റ് അനുഭവം. എന്നത്തേയും പോലെ ധനുഷ് തകർത്തു.. പദ്മയായി ഐശ്വര്യ യും പിന്നെ ഏറ്റവും കൂടുതൽ ഇന്റർസിറ്റി തോന്നിയ വേറെ ആരു ചെയ്താലും ശെരിയയേകില്ല എന്ന് തോന്നിപ്പിക്കുന്ന ആൻഡ്രിയ അവതരിപ്പിച്ച ചന്ദ്ര എന്ന കഥാപാത്രം. ശേരിക്ക് ഞെട്ടിച്ചു കളഞ്ഞു.. ഏറ്റവും perfect Casting. സംവിധായകൻ അമീറിന്റെ രാജൻ ക്യാരക്ടർ.പിന്നെ കിഷോർ സമുദ്രക്കനി എല്ലാവരും കിടുക്കി..
● Dark Crime Drama Thiriller എന്ന് വേണേൽ വിശേഷിപ്പിക്കാം. ഫോട്ടോഗ്രാഫിയും, സന്തോഷ് നാരായണന്റെ പശ്ചാത്തല സംഗീതവും സിനിമയുടെ ആ മൂഡ് നിലനിർത്താൻ വളരെയധികം സഹായിച്ചിട്ടുണ്ട്.
രണ്ടാം ഭാഗത്തിനായി കൊല വെയ്റ്റിംഗ് ആണ്.. കട്ട ലോക്കൽ തമിഴ് ഭാഷ സംസാരിക്കുന്നത് കൊണ്ടാവാം എല്ലാവർക്കും ഒരുപോലെ ആസ്വാധിക്കാൻ എല്ലാ തിയേറ്ററിലും Subtitle അടങ്ങിയ കണ്ടന്റ് ആണ് ലോഡ് ചെയ്തിരിക്കുന്നത് എന്ന് വിശ്വസിക്കുന്നു.
ഇതിനൊന്നും റേറ്റിംഗ് ഇടാൻ ഞാൻ ആളല്ല.. എന്നാലും കടക്കട്ടെ
4.5/5 ഒരു വെട്രിമാരൻ മാജിക്
കാണുക, കണ്ടനുഭവിച്ചറിയുക
© Navaneeth Pisharody
Comments
Post a Comment