35) A Littile Thing Called Love (2010) Thailand Movie Review
Movie - First Love / A Littile Thing Called Love
Language - Thailand
Genre - RomCom (Ramantic,Comedy)
Year - 2010
ടീചെര്സ് ഡയറിക്ക് ശേഷം എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട Thailand റൊമാന്റിക് ഫിലിം.. മൂന്നോ നാലോ വട്ടം കണ്ടിട്ടുണ്ട്.. ഇടക്കിടക്കിടുത് കാണും ഇജ്ജാതി ഫീൽ ഗുഡ് ചിത്രം.. നമ്മൾ എല്ലാവരും ഓം ശാന്തി ഓശാന എന്ന ചിത്രം കണ്ടവരാണ് അതിൽ പൂജ ഗിരിയുടെ പുറകെ നടക്കുന്ന പോലെ.. ഈ ചിത്രത്തിൽ നായിക തന്റെ നായകന്റെ പുറകെ പ്രണയാഭ്യര്ഥനയും ആയി നടക്കുന്നു.. പ്രണയിക്കാത്തവരായി ആരും ഉണ്ടാകില്ല. ഇനി അങ്ങനെ ഉണ്ടെങ്കിൽ തന്നെ ഈ ചിത്രം കഴിയുമ്പോ അറിയാതെ പ്രണയിച്ചു പോയി എന്ന് വരാം. ❤😍
നാം എന്ന ഹൈസ്കൂൾ വിദ്യാർത്ഥിനി കാണാൻ വലിയ ലുക്ക് ഒന്നും ഇല്ല ഇത്തിരി ഇരുണ്ട നിറം ആണ് കണ്ണിൽ ഒരു ഭൂത കണ്ണാടിയും ഉണ്ട്.. എങ്കിലും തന്റെ മനസിലുള്ള സങ്കല്പങ്ങൾക്കനുരിച്ചുള്ള ഒരു കാമുകനെ കണ്ടെത്തണം എന്നാണ് അവൾക്കാഗ്രഹം. ഉപദേശിക്കാനും വഴി നയിക്കാനും തെറ്റിക്കാനും കൂടെ ചങ്ക് കൂട്ടുകാരികൾ മൂന്ന് പേരുണ്ട്. ഷോൺ സ്കൂളിലെ ചുള്ളൻ ചെക്കൻ എല്ലാ പെണ്ണുങ്ങളും അവന്റെ പുറകെ ആണ്.. നാമിന് അവനെ പ്രേമിക്കണം.. അതിനായി അവൾ ശ്രമങ്ങൾ നടത്തുന്നു.. കുറെ കുസൃതിതരങ്ങൾ ചിരിച്ചു ചാവും😁😁😁🤭. ഓരോ തവണ പരാജയ പെടുമ്പോഴും അവന്റെ മുന്നിൽ ഒരു ഇമ്പ്രെഷൻ ഉണ്ടാക്കാൻ സാധിക്കും എന്ന് തോന്നൽ ആവാം അവളെ ഈ പ്രാന്തതരങ്ങൾ എല്ലാം കാണിച്ചു കൂട്ടാൻ പ്രേരിപ്പിക്കുന്നത്.. എന്നാൽ ഷോൺ അവളെ ശ്രദ്ധിക്കുന്നത് പോലും ഇല്ല.. അവൾ പരിശ്രമം നിർത്തുന്നില്ല.. ഒരു അനാവശ്യ കലഹം ഉണ്ടാകുകയും അതിന്റെ പേരിൽ ഡാൻസ് ക്ലബ്ബിൽ നിന്നും അവൾ പുറത്താക്ക പെടുകയും ചെയുന്നു.. ഡാൻസ് കളിച്ച് ഇമ്പ്രെസ് ചെയ്യാം എന്ന് മോഹവും വ്യാമോഹവായി. നിവർത്തിയില്ലാതെ ആരും കാണാൻ സാധ്യതയില്ലാത്ത ഒരു ഇംഗ്ലീഷ് ശോക നാടകത്തിലെ ഒരു വേഷം ചെയ്യാൻ നാം നിർബന്ധിതയായി.
മനസില്ലാമാനസോടെ പ്രാക്ടീസ് ചെയ്യാൻ സ്റ്റേജിൽ കയറിയപ്പോ ദാണ്ടേ ഷോൺ അവിടെ നില്ക്കുന്നു. നാമിന്റെ മനസ്സിൽ ലഡു പൊട്ടി.. പ്രാക്ടിസിനിടയിൽ ഒരു particular സീനിൽ കണ്ണാടി മാറ്റി മുഖത്ത് ചായം പൂശി ആള് നല്ല സുന്ദരിയായി വന്ന നിമിഷം. ശേഷം ഉണ്ടാവുന്ന സംഭവ വികാസങ്ങൾ കണ്ടു തന്നെ അറിയുക. (ഇത് പറയുമ്പോ വിചാരിക്കും അവിടെ വച്ച് ഷോൺ നാമിനെ കണ്ടുമുട്ടുന്നു അവർ തമ്മിൽ ഇഷ്ടത്തിൽ ആകുന്നു കഥ അവസാനിക്കുന്നു. എന്നാൽ ഇതൊന്നും അല്ല സംഗതി.. 😁)
നാമിന്റെ കാര്യക്ടർ ഒത്തിരി ഇഷ്ടമായി.. എല്ലാ തരം മനുഷ്യ വികാരങ്ങളിലൂടെയും. അവൾ സഞ്ചരിച്ചു.. ചിരിപ്പിക്കുകയും കരയിപ്പിക്കുകയും സന്തോഷിപ്പിക്കുകയും ഒക്കെ ചെയ്ത്. കഥ തുടക്കം മുതൽ അവസാനം വരെ വളരെയധികം ഇന്റർസ്റ്റിംഗ് ആണ് ഒട്ടും ബോറടി തോന്നിപ്പിക്കുകയില്ല..
ആദ്യം കണ്ട നാം എന്ന പെണ്ണ് കുട്ടിയെ അല്ല അവസാനം നമ്മൾ കാണുക..😍
പ്രിയ ചിത്രങ്ങളിൽ മുൻപന്തിയിൽ തന്നെ കാണും ഈ ചിത്രം
കാണാത്തവർ ഒന്ന് കണ്ടു നോക്കുക
© Navaneeth Pisharody
Movie Link Available On Telegram Channel - INIZIO MOVIE MEDIA
Comments
Post a Comment