41) കായംകുളം കൊച്ചുണ്ണി (2018) Malayalam Movie Review
കായംകുളം കൊച്ചുണ്ണി
Director - Roshan Anddrews
● കള്ളൻ ബാപ്പുട്ടിയുടെ മകൻ കൊച്ചുണ്ണിയുടെ കഥ. കായംകുളം കൊച്ചുണ്ണി എങ്ങനെ നാട്ടുകാരുടെ മുന്നിൽ പെരും കള്ളനായിമാറി. ബാല്യം തൊട്ട് യൗവനം വരെ ഉള്ള ജീവിതയാത്ര യാണിവിടെ പറയുന്നത്.. നമ്മൾ വായിച്ചറിഞ്ഞ കഥ തന്നെ. ഡിസെന്റ ആയ ഒരു ആദ്യപകുതി. പ്രതീക്ഷ നിലനിർത്തുന്ന ഒരു ഹെവി ഇന്റർവെൽ ബ്ലോക്ക്.. പ്രതീക്ഷ തെറ്റിച്ചു കൊണ്ടുള്ള രണ്ടാം പകുതി പക്ഷെ അതിൽ ക്ലൈമാക്സ് വളരെ നന്നായിരുന്നു.
● നിവിന്റെ Performance കുറച്ചുകൂടി നന്നാക്കമായിരുന്നു എന്ന് തോന്നി. രോമഞ്ചം വരണ്ട സീനുകൾ പലതുണ്ടായിട്ടും അവിടെയൊക്കെ സാധാ ഒരു സിനിമ കാണുന്ന ഫീൽ മാത്രമേ ലഭിച്ചുള്ളൂ..അതുവരെ പതിഞ്ഞ താളത്തിൽ പോയ സിനിമ ഇതിക്കര പക്കിയുടെ മരണമാസ് വരവോടെ വളരെയധികം ഊർജം വച്ചു.. ലാലേട്ടൻഇജ്ജാതി സ്ക്രീൻ പ്രെസെൻസ്. ആ മുഖത്തെ ഭാവം ഇപ്പോഴും മനസിൽ നിന്നും മായുന്നില്ല
● 25 മിനിറ്റ് കഴിഞ്ഞപ്പോൾ അതും കെട്ടണഞ്ഞു.. ഇത്രയും ബഡ്ജറ്റ് എടുത്തു ചെയുന്ന പടമായത് കൊണ്ടുതന്നെ ആക്ഷൻ രംഗങ്ങൾ എല്ലാം ഒന്നുകൂടി ശ്രദ്ധിച്ചിരുന്നെങ്കിൽ നന്നായിരുന്നേനെ എന്ന് തോന്നി.. തുടക്കത്തിൽ ഉള്ള നിവിന്റെ കളരി പയറ്റ് വളരെ മികച്ചതായിരുന്നു. ബാക്കി ഉള്ള ആക്ഷൻ ക്ലൈമാക്സിൽ ഉള്ളവയെല്ലാം ശരാശരി ആയിട്ടാണ് തോന്നിയത്. ഒരു ചരിത്ര കഥാപാത്രത്തെ അതേ രീതിയിൽ തന്നെ കുറച്ചു കമർഷ്യൽ ചേർത്ത് പുതുമകളില്ലാതെയാണ് സംവിധായകൻ ഇവിടെ അവതരിപ്പിച്ചിരിക്കുന്നത്..
● ബോബി & സഞ്ജയ് യുടെ തിരക്കഥ റോഷൻ ആൻഡ്രൂസ് ന്റെ മികവുറ്റ സംവിധാനം. പാട്ടുകളും പശ്ചാത്തല സംഗീതവും പതിവ് പോലെ തന്നെ ഗോപി സുന്ദറിന്റെ കയ്യിൽ ഭദ്രം. ബിനോദ് പ്രഥന്റെ കിടിലൻ ഗ്രാമീണ ദൃശ്യ മനോഹര ഛായാഗ്രഹണം, എല്ലാം വളരെ മികച്ചതായിരുന്നു.
● അഭിനയിച്ചവർ എല്ലാവരും അവരവരുടെ റോൾ ഗംഭീരമാക്കി. അതിൽ തന്നെ അത്ഭുതപെടുത്തുയത് സണ്ണി വെയിൻ ആയിരുന്നു. കിടുക്കി... Dialogue Delivery ഒക്കെ വളരെ Perfect
Commercial Elements കുറേക്കൂടി മികവുറ്റത്തകിയുരുന്നുവെങ്കിൽ എന്നും ഓർത്തിരിക്കാവുന്ന് ഒരു മാസ്സ് ഹിസ്റ്റോറിക്കൽ ചിത്രം നമുക്ക് ലഭിച്ചേനെ..
ചുരുക്കം പറഞ്ഞാൽ ഒരുപാട് പ്രതീക്ഷയോടെ തീയേറ്ററിൽ സമീപിക്കാതിരിക്കുക.
കാണുക കണ്ടു വിലയിരുത്തുക
( അഭിപ്രായം തികച്ചും വ്യക്തിപരം)
My Rating - 3.25/5
© Navaneeth Pisharody
Comments
Post a Comment