32) Train Drivers Diary (2016) Serbian Film Review
Movie - Train Drivers Diary
Language - Serbian
Year - 2016
Genre - Drama
ഒരു കൊച്ചു ചിത്രം. പറയത്തക്ക പുതുമകൾ ഒന്നും ഇല്ലെങ്കിലും നല്ല ഒരു ഫീൽ ഗുഡ് അനുഭവം സമ്മാനിച്ചു. സെർബിയൻ ഫിലിംസ് അധികം കണ്ടിട്ടില്ല. വളരെ റീലിസ്റ്റികും ദ്രമാറ്റികും ആയ ഒരു അവതരണം..
Iilja എന്ന കുറച്ചു പ്രായം ഏറിയ ഒരു ട്രെയിൻ ഡ്രൈവർ. അദ്ദേഹം ഇതുവരെ തന്റെ സർവീസ് ൽ ഒരുപാട് പേരെ ട്രെയിൻ ഇടിച്ചു കൊന്നിട്ടുണ്ട്. ഇതുവരെ എത്ര പേർ തന്റെ ട്രെയിൻ തട്ടി മരണമടഞ്ഞു എന്ന കണക്കും അയാൾ സൂക്ഷിക്കുന്നു. തന്റെ Girl ഫ്രണ്ടും ട്രെയിൻ തട്ടി തന്നെയാണ് മരിച്ചത്.
ഒരു ദിവസം ട്രെയിൻ ഓടിച്ചു പോകുമ്പോൾ .ഒരു കുട്ടി പാളത്തിനു മുകളിൽ ട്രെയിനിന് കുറച്ചു മുന്നിൽ നടന്നു പോകുന്നത് പെട്ടന്ന് അയാളുടെ ശ്രദ്ധയിൽ പെടുകയും അയാൾ വളരെ കഷ്ടപ്പെട്ട് ട്രെയിൻ നിർത്തുകയും കുട്ടിയെ രക്ഷിക്കുകയും ചെയുന്നു. അവൻ ആത്മഹത്യ ചെയ്യാൻ വേണ്ടിയാണ് ശ്രമിച്ചത്.. അവൻ ആരോരും ഇല്ലാത്ത ഒരു അനാഥനായിരുന്നു.. iilja അവനെ ഏറ്റെടുത്തു വളർത്തുന്നു...അവനും Iilja യെ പോലെ ട്രയിൻ ഡ്രൈവർ ആകണം എന്ന് തന്നെയാണ് ആഗ്രഹം.. കഥ അങ്ങനെ മുന്നോട്ട് പോകുന്നു
വളരെ സ്ലോ മൂവി ആണ്. 1 മണിക്കൂർ 27 മിനിറ്റ് മാത്രേ ദൈർഗ്യം ഉള്ളു.. ചെറിയ ഒരു ഫീൽ ഗുഡ് മൂവി പ്രതീക്ഷിച്ചു കണ്ടു നോക്കാവുന്ന ഒരു വ്യത്യസ്ത സിനിമാനുഭവും തന്നെയാണ് ട്രെയിൻ ഡ്രൈവേഴ്‌സ് ഡയറി..
© Navaneeth Pisharody
Movie Link Available On Telegram Channel - INIZIO MOVIE MEDIA
Comments
Post a Comment